Latest News

ശ്രീലങ്കയില്‍ അവധിയാഘോഷിച്ച് പ്രണവും വിസ്മയയും;മരത്തിന് മുകളില്‍ നില്ക്കുന്ന പ്രണവിന്റെ ചിത്രം പകര്‍ത്തി വിസ്മയ; കാഴ്ച്ചകളുമായി താരമക്കള്‍

Malayalilife
ശ്രീലങ്കയില്‍ അവധിയാഘോഷിച്ച് പ്രണവും വിസ്മയയും;മരത്തിന് മുകളില്‍ നില്ക്കുന്ന പ്രണവിന്റെ ചിത്രം പകര്‍ത്തി വിസ്മയ; കാഴ്ച്ചകളുമായി താരമക്കള്‍

സഹോദരന്‍ പ്രണവിനൊപ്പം അവധി ആഘോഷിക്കുന്ന വിസ്മയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്. കടല്‍തീരത്തെ പ്രശാന്തമായ നിമിഷങ്ങളും, പ്രകൃതിഭംഗിയും ആസ്വദിക്കുന്ന തിനൊപ്പം സാഹസികത ഇഷ്ടപ്പെടുന്ന പ്രണവിനെയും ചിത്രങ്ങളില്‍ കാണാം. 
        
ഒരു മരത്തിന് മുകളില്‍ അനായാസമായി കയറി നില്‍ക്കുന്ന പ്രണവിന്റെ ചിത്രമാണ് കാണുന്നത്. ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോര്‍ത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലപ്പോഴും തനിച്ചു യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പ്രണവ് തന്റെ സഹോദരിക്കൊപ്പം ഒത്തു ചേര്‍ന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. ശ്രീലങ്കയിലാണ് ഇരുവരുമുള്ളത്
.
സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി പ്രകൃതിയുടെ മടിത്തട്ടില്‍ സമയം ചെലവഴിക്കുന്ന താരപുത്രന്റെയും സഹോദരിയുടെയും ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.'ഹാപ്പി വെക്കേഷന്‍' നേരുന്നതിനൊപ്പം തന്നെ ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധത്തെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ശ്രീലങ്കന്‍ ബീച്ചുകളില്‍ നിന്നുള്ള മനോഹരമായ നിമിഷങ്ങള്‍ വിസ്മയയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.

യാത്രകള്‍ ചെയ്യുന്നതില്‍ അതീവ താല്പര്യമുള്ള പ്രണവ് പലപ്പോഴും തന്റെ യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

pranav mohanlal with vismaya mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES