മലയാളികള്‍ക്ക് അടക്കം ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി. 2005ല്‍ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. വളരെ ബോള്‍ഡും ശക്തമായ സ്ത്രീകഥാപാത്രങ്ങളും ചെയ്യാന്‍ അനുഷ്‌ക അല്ലാതെ മറ്റൊരു താരമില്ല എന്നത് ഇതിനകം താരം തെളിയിച്ചു കഴിഞ്ഞതാണ്. ബഹുബലി, അരുന്ധതി, ഭാഗമതി തുടങ്ങിയ പടങ്ങള്‍ അതിന് ഉദാഹരണമാണ്. നിലവില്‍ മലയാള ചിത്രം കത്തനാര്‍ ആണ് അനുഷ്‌കയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ഇപ്പോളിതാ അനുഷ്‌ക ഷെട്ടിയുടെ വിവാഹവാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഏറെക്കാലമായി പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇപ്പോള്‍ പുതിയ വഴിത്തിരിവാണ് ലഭിച്ചിരിക്കുന്നത്. അനുഷ്‌ക ഒരു ബിസിനസുകാരനുമായി വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വരന്‍ നടിയുടെ കുടുംബത്തിന് പരിചിതനായ ആളാണെന്നും കുടുംബതലത്തില്‍ തന്നെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നുമാണ് സൂചന. ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടിയുടെയോ അവരുടെ ടീമിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എങ്കിലും, ''ഈ വര്‍ഷം തന്നെ വിവാഹം നടക്കാന്‍ സാധ്യതയുണ്ട്'' എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സിനിമ ലോകത്ത് പ്രചരിക്കുന്നത്.
അനുഷ്‌കയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയ അനുഷ്‌ക തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നു.