Latest News

മകനെ എട്ട് മാസം ഗര്‍ഭിണിയായിരിക്കെ കോട്ടയത്ത് ഉദ്ഘാടനത്തിന് പോയ വഴി കാറിലേക്ക് വെള്ളം കയറി; മഴക്കാലമായിരുന്നതിനാല്‍ റോഡും പുഴയും മനസിലാകുമായിരുന്നില്ല; ഗര്‍ഭിണിയായിരുന്ന സമയത്ത് ഉണ്ടായ അപകടത്തിന്റെ ഓര്‍മ്മകളുമായി ബീനാ ആന്റണി

Malayalilife
 മകനെ എട്ട് മാസം ഗര്‍ഭിണിയായിരിക്കെ കോട്ടയത്ത് ഉദ്ഘാടനത്തിന് പോയ വഴി കാറിലേക്ക് വെള്ളം കയറി; മഴക്കാലമായിരുന്നതിനാല്‍ റോഡും പുഴയും മനസിലാകുമായിരുന്നില്ല; ഗര്‍ഭിണിയായിരുന്ന സമയത്ത് ഉണ്ടായ അപകടത്തിന്റെ ഓര്‍മ്മകളുമായി ബീനാ ആന്റണി

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബീന ആന്റണി താരമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. ഇന്നും ടെലിവിഷന്‍ രംഗത്തെ തിരക്കുള്ള അഭിനേതാക്കളില്‍ ഒരാളാണ് ബീന. ഇപ്പോഴിതാ മകനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുകയാണ് ബീന ആന്റണി

തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് ബീന ആന്റണി ഈ അഭിമുഖത്തില്‍ വിവരിക്കുന്നത്. മകന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെക്കുറിച്ചാണ് ബീന അഭിമുഖത്തില്‍ പറയുന്നത്. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു നിമിഷമാണിതെന്നും ബീന ഞെട്ടലോടെ പറയുന്നു.

ബീനയുടെ വാക്കുകളിലേക്ക്...
'മകനെ അന്ന് എട്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോട്ടയം ഭാഗത്തൊരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അന്ന് ഞങ്ങള്‍ക്ക് ഒരു മഞ്ഞ സെന്‍ കാറായിരുന്നു. അന്നൊരു മഴക്കാലമായിരുന്നു. കുമരകം വഴിയായിരുന്നു ഞങ്ങള്‍ വന്നുകൊണ്ടിരുന്നത്. കുട്ടനാട് ഭാഗത്ത് വണ്ടി എത്തിയപ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. പുഴയും റോഡും ഒന്നും കാണുന്നില്ല. കാലൊക്കെ സീറ്റില്‍ കയറ്റിവച്ച് ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണ്.<

റോഡിലാണെങ്കില്‍ മറ്റൊരു വണ്ടിയുമില്ല. ഞാന്‍ ഡ്രൈവറോട് റേസ് ചെയ്ത് മുമ്പോട്ട് പോകാം എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ഉള്ളിലേക്ക് വെള്ളവും കയറി. ഇതോടെ ഞാന്‍ അന്തോണീസ് പുണ്യാളന്റെ കുരിശും വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അടുത്തേക്ക് വന്ന ലോറിയിലുള്ള ആള്‍ക്കാരാണ് ഞങ്ങള രക്ഷിച്ചത്. അന്ന് എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു പിടിയുമില്ല. വെള്ളം കയറിയതോടെ റോഡൊന്നും മനസിലാവാത്ത അവസ്ഥയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് പിന്നൊരു ദിവസം വന്നാണ് വണ്ടിയെടുത്തത്. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജീവിതത്തില്‍ നടന്ന ഭയങ്കരമായ സംഭവമായിരുന്നു അത്'- ബീന ആന്റണി പറഞ്ഞു.

Read more topics: # ബീന ആന്റണി
beena antony talk about accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES