Latest News

സുരേഷ് 96 വയസുള്ള കെളവനായിരുന്നില്ല വൃദ്ധസദനത്തില്‍ കൊണ്ട് ഇടാന്‍; മരിക്കുമ്പോള്‍ അറുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു; ഗോപി സുന്ദര്‍ വന്നിട്ടൊന്നുമല്ല അദ്ദേഹം പോയത്; താനും വൃദ്ധസദനത്തില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്; വിവാദങ്ങള്‍ക്ക് മറുപടിയുമായി അമൃത സുരേഷിന്റെ അമ്മ 

Malayalilife
സുരേഷ് 96 വയസുള്ള കെളവനായിരുന്നില്ല വൃദ്ധസദനത്തില്‍ കൊണ്ട് ഇടാന്‍; മരിക്കുമ്പോള്‍ അറുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ആരോഗ്യവാനായ മനുഷ്യനായിരുന്നു; ഗോപി സുന്ദര്‍ വന്നിട്ടൊന്നുമല്ല അദ്ദേഹം പോയത്; താനും വൃദ്ധസദനത്തില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്; വിവാദങ്ങള്‍ക്ക് മറുപടിയുമായി അമൃത സുരേഷിന്റെ അമ്മ 

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്ന ഒന്നാണ് ഗായിക അമൃത സുരേഷിന്റെ അച്ഛനും അന്തരിച്ച സംഗീതജ്ഞനുമായ പിആര്‍ സുരേഷ് അവസാനകാലത്ത് ജീവിച്ചത് എറണാകുളത്തെ മിത്രകുലം കമ്യൂണില്‍ ആയിരുന്നു എന്നത്. കുടുംബം സുരേഷിനെ വൃദ്ധ സദനത്തില്‍ ഉപേക്ഷച്ചു എന്ന തരത്തിലായിരുന്നു സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം പ്രചരിച്ചത്. ഇതേ തുടര്‍ന്ന് വലിയ രീതിയില്‍ സൈബര്‍ ആക്രമണം അമൃത സുരേഷിനും കുടുംബത്തിനും നേരിടേണ്ടി വന്നു.

ഇപ്പോഴിതാ വിവാദത്തില്‍ കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ അമ്മ ലൈല. സുരേഷിന്റെ ചേട്ടന്റെ ഭാര്യയും സഹോദരിയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ അവരുടെ സാന്നിധ്യത്തിലാണ് ലൈല പ്രതികരിച്ചത്. അമൃതയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... 

ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് പതിനാറ് വര്‍ഷമായി. അതിനെ അഭിമുഖീകരിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമെയുള്ളു. നിങ്ങള്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം അമൃതയുടെ അച്ഛന്‍ 96 വയസുള്ള കെളവനായിരുന്നില്ല വൃദ്ധസദനത്തില്‍ കൊണ്ട് ഇടാന്‍. മരിക്കുമ്പോള്‍ അറുപത്തിരണ്ട് വയസ് മാത്രം പ്രായമുള്ള ഒരു യോ യോ മനുഷ്യനായിരുന്നു. സ്വതന്ത്ര്യമായി ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

അച്ഛനെ ജീവിനെപ്പോലെ കാണുന്ന മക്കളാണ് എന്റേത്. ഗോപി സുന്ദര്‍ വന്നശേഷമാണ് സുരേഷ് മാറി താമസിക്കാന്‍ തുടങ്ങിയത് എന്നൊക്കെ പറയുന്നത് കേട്ടു. അതൊന്നുമല്ല കാരണം. ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ അച്ഛന്റെ നിരവധി വീഡിയോകള്‍ ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ. മക്കള്‍ ഹാപ്പിയായി ഇരിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന അച്ഛനായിരുന്നു അദ്ദേഹം.

അല്ലാതെ ആരുടേയും സ്വാതന്ത്ര്യത്തിന് അദ്ദേഹം കൂച്ച് വിലങ്ങിടാറില്ല. പിന്നെയും മക്കള്‍ക്ക് ശല്യമായിട്ടുള്ള അമ്മ ഞാനാണ്. ഞങ്ങളുടെ തലവിധിയാണ് ?ഗോസിപ്പുകള്‍ കാരണം വിഷമം അനുഭവിക്കുക എന്നത്. ഞങ്ങള്‍ മരിക്കുന്നത് വരെ അതുണ്ടാകും. ഈ കടമ്പയും ഞങ്ങള്‍ കടക്കും. ആത്മഹത്യ ചെയ്യില്ല. ദൈവം തന്ന ജീവന്‍ നശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല.

വിഷമം കൊണ്ടാണ് ഇതെല്ലാം ഞാന്‍ ഇവിടെ പറയുന്നത്. ഇതിന് മുമ്പ് ഒരിക്കലും ഞാന്‍ ഇതുപോലെ സംസാരിച്ചിട്ടില്ല. ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തോടെ ഇരുന്നോട്ടെ. ഞാനും വൃദ്ധസദനത്തില്‍ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം. എന്റെ സ്വകാര്യത, എന്റെ പ്രാര്‍ത്ഥന, എന്റേതായ സമയം അതെല്ലാം എനിക്ക് വേണം. അതിനൊരു സമയം വരുമ്പോള്‍ ഞാനും സുരേഷ് ഭാഗമായതുപോലുള്ള കമ്യൂണിന്റെ ഭാഗമാകും.ഒരു സത്യവും അറിയാതെ കാരണം അറിയാതെയാണ് ആളുകള്‍ കമന്റുകള്‍ എഴുതുന്നത് ലൈല പറഞ്ഞു.

 24 ന്യൂസ് ചാനലിലെ തമ്മില്‍ തമ്മില്‍ എന്ന പരിപാടിയില്‍ വൃദ്ധസദനങ്ങള്‍ പെരുകുന്ന കേരളം എന്ന വിഷയത്തില്‍ മിത്രകുലം കമ്യൂണ്‍ മാനേജിങ് ട്രസ്റ്റി അനില്‍ ജോസ് നടത്തിയ പരാമര്‍ശങ്ങളാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ലൈല മാത്രമല്ല അമൃതയും അഭിരാമിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
അച്ഛന്‍ ഇതേപോലെ ഒരുപാട് കമ്യൂണുകളുടെ ഭാഗമായിട്ടുള്ള ആളാണ്. അവരെ സംഗീതം പഠിപ്പിക്കുക, അവരെ സ്റ്റേജില്‍ കൊണ്ടുവരിക, അവരുടെ കൂടെ സമയം ചെലവിടുക തുടങ്ങിയ കാര്യങ്ങളിലൊക്കെ സജീവമായ ആളാണ്. അത് അച്ഛന് ചെയ്യാന്‍ ഇഷ്ടമുള്ളൊരു കാര്യമായിരുന്നു. അച്ഛന്റെ തീരുമാനങ്ങളെ എതിര്‍ക്കുന്ന മക്കളുമല്ല ഞങ്ങള്‍. ഞങ്ങളും ആവുന്ന വിധത്തില്‍ അതിന്റെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ടെന്ന് അവരും പ്രതികരിച്ചിരുന്നു.

amutha sureshs mother laila about criticism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES