തമിഴകത്ത് മാത്രമല്ല മലയാളിപ്രേക്ഷകരും ഏറ്റെടുത്ത സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. തമിഴില്‍ ഹിറ്റായ സീരിയല്‍ പിന്നീട് തെലുങ്കിലും ഇപ്പോള്‍ മലയാളത്തിലും എത്തി. തമിഴിലെ സീരിയലിലെ ഹിറ്റ് ജോഡകളായിരുന്നു മുല്ലൈയും കതിരനും. കതിര്‍മുല്ലൈ എന്നാണ് ഈ ജോഡികളെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴകത്തെ ഞെട്ടിച്ച് വിജെ ചിത്ര ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത എത്തി. ഷൂട്ടിങ് കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഹോട്ടലിലെത്തിയ താരത്തെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആയിരങ്ങളാണ് താരത്തെ അവസാനമായി ഒരുനോക്കു കാണാനായി ഓടിയെത്തിയത്. സ
ചിത്രയില്ലാതെ സീരിയലിന്റെ ഷൂട്ടിങ് ആരംഭിച്ചതിന്റെ ചിത്രങ്ങളൊക്കെ പുറത്ത് വന്നിരുന്നു. കുമാരന്‍, സ്റ്റാലിന്‍, സുജിത, ശാന്തി വില്യംസ് എന്നിവരുള്‍പ്പെടെ ഷോയില്‍ നിന്നുള്ള എല്ലാ താരങ്ങളും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് സീരിയലിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.ചിത്രയുടെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയില്‍ മാലയിട്ട് അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ഇന്ന് ചിത്രീകരണം ആരംഭിച്ചത്.
മുല്ല എന്ന കഥാ പാത്രത്തെ സീരിയലില്‍ നിന്നും തന്നെ മാറ്റാനും സീരിയലിലെ മുല്ലയ്ക്ക് മരണം സംഭവിച്ചതായി കഥ മുന്നോട്ടു പോകാനുമാണ് ആരാധകര്‍ പറയുന്നത്. മുല്ല ആയി ഇനി ചിത്ര എത്തില്ലെന്നും അതിനാല്‍ കതിരനായി എത്തുന്ന കുമരന്‍ തങ്കരാജും സീരിയല്‍ ഉപേക്ഷിണം എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ മുല്ലയായി എത്തുന്ന നായികമാരെക്കുറിച്ച് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത് മുല്ലയുടെ അതേ മുഖച്ഛായയുളള പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ്.
കീര്‍ത്തന ദിനകര്‍ എന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ പെണ്‍കുട്ടി പാണ്ഡ്യന്‍ സ്സ്റ്റോര്‍സിലെ ചിത്രയുടെ ലുക്കാണ് റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. കീര്‍ത്തനയുടെ സാരിമുതല്‍ ഭാവങ്ങള്‍ വരെ മുല്ലയെ പോലെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ മുന്‍പ് തന്നെ കാണാന്‍ ചിത്രയെ പോലെയാണെന്ന് പറഞ്ഞിരുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇപ്പോള്‍ താനതില്‍ സന്തോഷിക്കുന്നുവെന്നും കീര്‍ത്തന പറയുന്നു. ചിത്ര മരണപ്പെട്ടതോടെ സീരിയലേേിലക്ക് ഓഡിഷനു പോകുവെന്ന് നിരവധി പേര്‍ തന്നോട് പറഞ്ഞുവെന്നും ഇപ്പോഴും അത്തരത്തിലെ മെസ്സേജുകള്‍ ലഭിക്കുന്നുണ്ടെന്നും കീര്‍ത്തന പറയുന്നു. ചിത്രയെ മറ്റാര്‍ക്കും അനുകരിക്കാനാകില്ലെന്നും ചിത്രയ്ക്ക് ആദരവ് എന്ന രീതിയിലാണ് ഈ ഫോട്ടോഷൂട്ട് ചെയ്തതെന്നും കീര്‍ത്തന പറയുന്നു.