Latest News

മുടിയില്‍ പുതിയ മേക്കോവര്‍ നടത്താനൊരുങ്ങി നസ്രിയ; ട്രാന്‍സിലെ ലുക്കിനെ കടത്തിവെട്ടുന്ന മേക്കോവര്‍ പ്രതീക്ഷിച്ച് ആരാധകര്‍

Malayalilife
മുടിയില്‍ പുതിയ മേക്കോവര്‍ നടത്താനൊരുങ്ങി നസ്രിയ; ട്രാന്‍സിലെ ലുക്കിനെ കടത്തിവെട്ടുന്ന മേക്കോവര്‍ പ്രതീക്ഷിച്ച് ആരാധകര്‍

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ കൂടെയിലൂടെ മികച്ച മടങ്ങിവരവാണ് നടത്തിയത്. പിന്നീട് ട്രാന്‍സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ചിത്രത്തിലെ നസ്ര്ിയയുടെ ലുക്ക് ആരാധകരെ ഞെട്ടിച്ചിരുന്നു. മുടിയൊക്കെ വെട്ടി സ്‌റ്റൈലിഷ് ആയിട്ടാണ് നസ്രിയ ചിത്രത്തിലെത്തിയത്. താരത്തിന്റെ മേക്കോവറൊക്കെ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്. നസ്രിയയുട കഥാപാത്രങ്ങള്‍ പോലെയാണ് താരത്തിന്റെ ലുക്കും എപ്പോഴും ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാകാറുണ്ട്. മേക്കോവറില്‍ വ്യത്യസ്ത കൊണ്ടു വരാന്‍ നസ്രിയ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിത നടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്.

ഹെയര്‍ സ്‌റ്റൈലിലാണ് താരം അധികം പരീക്ഷണങ്ങള്‍ ചെയ്യാറുള്ളത്. നടിയുടെ ട്രാന്‍സ് ചിത്രത്തിലെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോര്‍ട്ട് ഹെയറില്‍ മുടി കളര്‍ ചെയ്ത് ഒട്ടും പ്രതീക്ഷിക്കാത്ത ലുക്കിലായിരുന്നു താരം ചിത്രത്തിലെത്തിയത്. സിനിമയുടെ ഒരു പ്രധാന ഹൈലൈറ്റും നസ്രിയ ആയിരുന്നു. അതുവരെ കണ്ട നസ്രിയയെ ആയിരുന്നില്ല ട്രാന്‍സില്‍ കണ്ടത്. നടിയുടെ ഈ ഹെയര്‍ സ്‌റ്റൈല്‍ ഫാഷന്‍ കോളങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോള്‍ ട്വിറ്ററിലാണ് മോക്കോവറിന് തയ്യാറെടുക്കുന്ന നസ്രിയയുടെ ചിത്രം വൈറലാകുന്നത്. നടിയുടെ പേരിലുള്ള ട്വിറ്റര്‍ പേജിലാണ് ചിത്രം പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തിലുള്ളത്. എന്നാല്‍ താരത്തിന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിട്ടില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ മേക്കോവറെന്നാണ് ആരാധകര്‍ ചോദിക്കുന്നുണ്ട്, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നസ്രിയയുടെ പുതിയ ഗെറ്റപ്പിനായി.

Read more topics: # nazriya nazim,# makeover
nazriya nazim makeover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES