ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയന്‍ പുതിയ ഗെറ്റപ്പിലെത്തുന്നു. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന് ചിത്രത്തിലൂടെയാണ് ആറ് ഗെറ്റ് അപ്പുകളില്‍ ആണ് രജിഷ എത്തുന്നത്. ജൂണില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുള്ള ഫസ്റ്റ് ലുക്ക് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. നടന്‍ ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിനായി തന്റെ ഇടതൂര്‍ന്ന മുടി തൊളോപ്പമാക്കിയിരിക്കുകയാണ് നടി. ജൂണിന് വേണ്ടി രജിഷക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നെന്നും മുടി മുറിച്ചതിന് പുറമെ താരം സിനിമയ്ക്കായി ഒന്‍പത് കിലോയോളം ഭാരം കുറച്ചെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നു.
വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം 2019 ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.ചിത്രം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലിസ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂണ്‍ എന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. റിവേഴ്‌സ് രീതിയിലാണ് ചിത്രം ചിത്രീകരിച്ചതെന്നും വിജയ് ബാബു പറഞ്ഞു. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അനുരാഗ കരിക്കിന്‍ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെയാണ് രജിഷ സിനിമയിലേക്കെത്തുന്നത്. ചിത്രം 2019 ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.