Latest News

പൊലീസ് കഥ പറയുന്ന ആരം കോഴിക്കോട്ട് ആരംഭിച്ചു; പ്രധാന കഥാപാത്രമായി സൈജു കുറുപ്പ്

Malayalilife
 പൊലീസ് കഥ പറയുന്ന ആരം കോഴിക്കോട്ട് ആരംഭിച്ചു; പ്രധാന കഥാപാത്രമായി സൈജു കുറുപ്പ്

പൂര്‍ണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം.ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്)വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു.ഗുഡ് ഹോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിര്‍മ്മിക്കുന്നത്.

കോട്ടുളി ഹോം ഓഫ് ലൗ (സ്‌നേഹവീട്) എന്ന സ്ഥാപനത്തില്‍ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തില്‍, സംവിധായകന്‍ വി.എം. വിനുവും ,നാദിര്‍ഷയും ചേര്‍ന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകള്‍ ആരംഭിച്ചത്.

തുടര്‍ന്ന് അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തിയാക്കി.ഷെല്‍ഫീനാ ജുനൈസ്, റംലാ ഹമീദ്എന്നിവര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.നിര്‍മ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നല്‍കി.എം.കെ. രാഘവന്‍ എം.പി, വി.എം. വിനു,നാദിര്‍ഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യര്‍ ഡോ. റോഷന്‍ ബിജിലി, ഷഹീന്‍ സിദ്ദിഖ്, അസ്‌ക്കര്‍ അലി,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.എസ് ക്യൂബ് സാരഥികളായ ശ്രീമതി ഷെറിന്‍ ഗംഗാധരന്‍,ഷെനുഗ, ഷെര്‍ഗ, പ്രമുഖ നിര്‍മ്മാതാവ് അഷറഫ്പിലാക്കല്‍,എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സൈജുക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നര്‍മ്മ കഥാപാത്രങ്ങളിലൂടെയും ഫീല്‍ ഗുഡ് സിനിമകളിലൂടെയും തിളക്കമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന സൈജു ക്കുറുപ്പ് വളരെ ഗൗരവമായ ഒരു കഥപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആന്റോ എന്ന കഥാപാത്രം..തീതിനിര്‍വ്വഹണം സത്യസന്ധമായും, കുറ്റമറ്റതായും വേണമെന്ന് വിശ്വസിക്കുന്ന  ഈ പൊലീസ്സുദ്യോഗസ്ഥന് 
,തന്റെ ഔദ്യോഗികജീവിത ത്തില്‍ ഒരു പ്രശ്‌നത്തെ നേരിടേണ്ടതായി വരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണ്തികച്ചും ഇമോഷണല്‍ ഡ്രാമയായി ഈ ചിത്രത്തിലൂടെ അവനരിപ്പിക്കുന്നത്.ഇമോഷണല്‍, ഫാമിലി ത്രില്ലര്‍ ഡ്രാമ യെന്ന് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കില്‍ പറയാം.

അഞ്ജു കുര്യന്‍, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്‌ക്കര്‍ അലി, ഷഹീന്‍ സിദ്ദിഖ്,
ദിനേശ് പ്രഭാകര്‍ മനോജ്.കെ.യു ,-ജയരാജ് വാര്യര്‍, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്  ഉണ്ണി ലാലു, ഗോകുലന്‍ : ഹരിത് ,,സുരഭി സന്തോഷ് രമാദേവി. അന്‍ഷമോഹന്‍. മാസ്റ്റര്‍ ആദം എറിക്ക്,,എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെതിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - കൈതപ്രം,,ജിസ് ജോയ്, ജോപോള്‍ '
സംഗീതം - രോഹിത് ഗോപാലകൃഷ്ണന്‍ '
ജെയ്ക്ക് ബിജോയ്‌സിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുക
യാണ് ഈ ചിത്രത്തിലൂടെ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബാബു പിള്ള'
കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍.
മേക്കപ്പ-മനോജ് കിരണ്‍ രാജ്.
സ്റ്റില്‍സ് - സിബിചീരന്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷിബിന്‍ കൃഷ്ണ.
പ്രൊഡക്ഷന്‍ മാനേജര്‍ - മെഹ്മൂദ് കാലിക്കട്ട്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷാജി കൊല്ലം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നികേഷ് നാരായണന്‍.
കോഴിക്കോട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം 
പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.

Read more topics: # ആരം
actor saiju kurup movie aaram pooja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES