Latest News

ആവേശത്തില്‍ ഉപയോഗിച്ചത് നസ്രിയയുടെ ആഭരണങ്ങള്‍, എന്റെ ജീവിതത്തില്‍ അവളാണ് രംഗ, ഞാന്‍ അവളുടെ അമ്പാന്‍'; വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

Malayalilife
 ആവേശത്തില്‍ ഉപയോഗിച്ചത് നസ്രിയയുടെ ആഭരണങ്ങള്‍, എന്റെ ജീവിതത്തില്‍ അവളാണ് രംഗ, ഞാന്‍ അവളുടെ അമ്പാന്‍'; വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

ആവേശം സിനിമയില്‍ താന്‍ അവതരിപ്പിച്ച രംഗണ്ണന്‍ എന്ന കഥാപാത്രം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നസ്രിയയുടേതായിരുന്നു എന്ന് ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിന്റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ആവേശം. ചിത്രം കേരളത്തില്‍ മാത്രമല്ല പുറത്തും വലിയ വിജയമായി മാറിയിരുന്നു. രംഗണ്ണന്‍ ആയുള്ള ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ആവേശത്തെ വന്‍ ഹിറ്റാക്കി മാറ്റിയത്. 

ഈ ചിത്രവുമായി ബന്ധപ്പെട്ട രസകരമായൊരു കഥ പങ്കുവെക്കുകയാണ് ഫഹദ് ഫാസില്‍. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ തുറന്നുപറച്ചില്‍. ആവേശത്തിലെ തന്റെ ലുക്കിനെക്കുറിച്ചാണ് താരം മനസ് തുറന്നത്. ചിത്രത്തില്‍ വെള്ളയും വെള്ളയുമായിരുന്നു രംഗണ്ണന്റെ വേഷം. കഴുത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു. ഈ സ്വര്‍ണാഭരണങ്ങള്‍ നസ്രിയയുടേതായിരുന്നു എന്നാണ് ഫഹദ് പറയുന്നത്. 

അഭിമുഖത്തിനിടയില്‍ ആവേശത്തിന്റെ പോസ്റ്റര്‍ കാണിച്ച അവതാരകന്‍ കെ.എസ്. രവികുമാര്‍ അതുമായി ബന്ധപ്പെട്ട ഓര്‍മ്മ പങ്കിടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഫഹദ് ഇതേക്കുറിച്ച് പറഞ്ഞത്. ''ഇത് ആവേശത്തിന്റെ കോസ്റ്റ്യും ട്രയലില്‍ നിന്നുള്ളതാണ്. ആദ്യമായി വെള്ളയും വെള്ളയും ഇട്ടു നോക്കുകയായിരുന്നു. നസ്രിയയുടെ ഗോള്‍ഡ് ആണിത്. അതുകൊണ്ടാണ് അവള്‍ക്കിത് ഏറെ ഇഷ്ടപ്പെട്ടത്. എന്റെ പിന്നില്‍ നില്‍ക്കുന്നത് അമ്പാനാണ്. എന്റെ ജീവിതത്തില്‍ നസ്രിയയാണ് രംഗ, ഞാന്‍ അവളുടെ അമ്പാനാണ്.'' എന്നാണ് ഫഹദ് പറയുന്നത്. 

നടന്‍ കമല്‍ ഹാസനെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്. ''കമല്‍ സാറിനെ എപ്പോള്‍ കണ്ടാലും മൂന്ന്-നാല് മണിക്കൂര്‍ സംസാരിക്കും. മാലിക് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ കടലില്‍ വെച്ചാണ് നടക്കുന്നത്. എത്ര ചെയ്തിട്ടും ശരിയാകുന്നത്. അപ്പോഴാണ് ഓര്‍മ്മ വന്നത്, ഇതുപോലൊരു ഷോട്ട് നായകനില്‍ ഉണ്ടെന്ന്. അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. ഇതുപോലെ ചെയ്തു നോക്കൂവെന്ന് പറഞ്ഞു തന്നു'' ഫഹദ് പറയുന്നു.

fahad fazil about avesham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES