നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്റെ ചിത്രം വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.സൗഹൃദത്തേക്കാളും സ്നേഹത്തേക്കാളും മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നല്‍കുന്നതെന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'' സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂര്‍വ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയില്‍ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്''. - ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. മമ്മൂട്ടിയെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി ഗുജറാത്തില്‍ എത്തിയ മമ്മൂട്ടിയും കുടുംബവും പട്ടേല്‍ പ്രതിമ സന്ദര്‍ശിച്ചതും വലിയ
വലിയ വാര്‍ത്തയായിരുന്നു. അന്നും താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു..