Latest News

ഷൂട്ടിങ് സെറ്റിന് പുറത്ത് തടിച്ചുകൂടിയവരെ കാണാന്‍ ഓട്ടോയില്‍ വന്നിറങ്ങി രജനികാന്ത്; കൈവീശി ആവേശം പകര്‍ന്ന് സൂപ്പര്‍ സ്റ്റാറിന്റെ മടക്കം; ബാഷ'യിലെ പാട്ട് പങ്കുവെച്ച് ആഘോഷമാക്കി ആരാധകര്‍ 

Malayalilife
 ഷൂട്ടിങ് സെറ്റിന് പുറത്ത് തടിച്ചുകൂടിയവരെ കാണാന്‍ ഓട്ടോയില്‍ വന്നിറങ്ങി രജനികാന്ത്; കൈവീശി ആവേശം പകര്‍ന്ന് സൂപ്പര്‍ സ്റ്റാറിന്റെ മടക്കം; ബാഷ'യിലെ പാട്ട് പങ്കുവെച്ച് ആഘോഷമാക്കി ആരാധകര്‍ 

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്റെ ആരാധകരെ കാണാനെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്. രജനി നായകനായെത്തുന്ന പുതിയ ചിത്രം 'ധര്‍മന്റെ' ലൊക്കേഷനിലാണ് തന്നെ കാണാന്‍ കാത്തുനിന്ന ആരാധകര്‍ക്ക് മുന്നിലേക്ക് താരം അപ്രതീക്ഷിതമായി എത്തിയത്. മൈസൂരിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ചായിരുന്നു സംഭവം. 

സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് ഒരു ഓട്ടോറിക്ഷയിലാണ് രജനികാന്ത് വന്നിറങ്ങിയത്. മെറൂണ്‍ നിറത്തിലുള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയ താരം, ഷൂട്ടിങ് സെറ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ക്ക് നേരെ സ്‌നേഹത്തോടെ കൈവീശി അഭിവാദ്യം ചെയ്തു. 'ബാഷ' സിനിമയിലെ 'നാ ഓട്ടോക്കാരന്‍...' എന്ന ഗാനം പശ്ചാത്തലത്തില്‍ പങ്കുവെച്ചാണ് ആരാധകര്‍ സൂപ്പര്‍ സ്റ്റാറിന്റെ ഈ പുതിയ വീഡിയോ വലിയ രീതിയില്‍ ആഘോഷമാക്കുന്നത്. ഇതിനുപുറമേ, ചൊവ്വാഴ്ച പുലര്‍ച്ചെ മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും രജനികാന്ത് ദര്‍ശനം നടത്തിയിരുന്നു. 

അശ്വത് മരിമുത്തു സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ജോലികള്‍ നിലവില്‍ മൈസൂരില്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ടര്‍മറിക് മീഡിയയുടെ ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ഓപ്പറേഷന്‍ തിയറ്ററില്‍ ഒരു സര്‍ജിക്കല്‍ കത്തിയും പിടിച്ച്, കൊല്ലപ്പെട്ട ഒരു റൗഡിയുടെ മേല്‍ കാല്‍ വെച്ചുനില്‍ക്കുന്ന രജനികാന്തിന്റെ കിടിലന്‍ ലുക്കാണ് ടൈറ്റില്‍ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. 

'ധര്‍മന്‍- ദ് ഡെഡ്ലി ഡോക്ടര്‍' എന്നാണ് ചിത്രത്തിന്റെ ആവേശകരമായ ടാ?ഗ് ലൈന്‍. ഹിറ്റ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. റാഷി ഖന്ന, സിമ്രാന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി വേഷമിടുന്നത്. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ യുവ സംവിധായകനാണ് അശ്വത് മാരിമുത്തു.
 

Read more topics: # രജനികാന്ത്
viral video of rajnikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES