നടി നിത്യ ദാസിന്റെ പിതാവും റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടറുമായ എ. മോഹന്‍ദാസ് അന്തരിച്ചു. പിതാവിന്റെ വിയോഗവാര്‍ത്ത നിത്യ ദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ രാത്രി എട്ടിന് മാങ്കാവ് മാനാരി ശ്മശാനത്തില്‍ നടക്കുമെന്ന് നിത്യ അറിയിച്ചു. '
'അച്ഛന് വിട, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്‍ റിട്ട. എസ്.ഐ. എ. മോഹന്‍ദാസ് ഇന്ന് നിര്യാതനായി'' എന്നാണ് നിത്യ ദാസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിത്യയ്ക്ക് ബൃന്ദ ദാസ് എന്നൊരു സഹോദരി കൂടിയുണ്ട്. 2001ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് സിനിമയിലെത്തിയത്.
പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2007ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീടം' ആണ് നിത്യയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത നിത്യ ദാസ് മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ജമ്മു സ്വദേശി അരവിന്ദ് സിംഗാണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് നൈന എന്ന മകളും നമന്‍ എന്ന മകനുമുണ്ട്.
നടി നിത്യ ദാസിന്റെ പിതാവ് എ. മോഹന്‍ദാസ് അന്തരിച്ചു. റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറാണ്. (എസ്‌ഐ) എ. മോഹന്‍ദാസ് അന്തരിച്ചു. നിത്യ തന്നെയാണ് പിതാവിന്റെ വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്
അച്ഛനു വിട, ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്‍, റിട്ട. എസ്‌ഐ. എ. മോഹന്‍ദാസ് ഇന്ന് നിര്യാതനായി. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാത്രി 8:00 മണിക്ക്, മാങ്കാവ് മാനാരി ശ്മശാനത്തില്‍ നടക്കുന്നതാണ്' എന്നാണ് അച്ഛന്റെ ചിത്രം പങ്കുവച്ച് നിത്യ കുറിച്ചത്.