ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റിന് നടി അപര്‍ണ തോമസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചായായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണ, തന്റെ അക്കൗണ്ടുകളില്‍ നെഗറ്റീവ് കമന്റുകളുമായി എത്തുന്നവര്‍ക്ക് തന്റേതായ ശൈലിയില്‍ ചുട്ട മറുപടികള്‍ നല്‍കാറുണ്ട്. അപര്‍ണയുടെ വസ്ത്രധാരണത്തെ രൂക്ഷമായി പരിഹസിച്ചു കൊണ്ടായിരുന്നു പുതിയ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
'ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു' എന്ന അങ്ങേയറ്റം മോശമായ പരാമര്‍ശത്തിനാണ് 'അടുത്ത തവണയാകട്ടെ' എന്ന് അപര്‍ണ തഗ് മറുപടി നല്‍കിയത്. വസ്ത്രധാരണത്തെ പരിഹസിച്ചും ബോഡി ഷെയ്മിങ് നടത്തുന്ന തരത്തിലുള്ള കമന്റുകള്‍ക്കുമൊക്കെ ഇതിനു മുന്‍പും അപര്‍ണ ശക്തമായ മറുപടികളുമായി എത്തിയിട്ടുണ്ട്. അടുത്തിടെയാണ് നടനും അവതാരകനുമായ ജീവയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അപര്‍ണ ആരാധകരുമായി പങ്കുവച്ചത്.