Latest News

എത്ര കണ്ടാലും മതിവരാത്ത നെല്ലിയാമ്പതി കാഴ്ചകളുടെ ദൃശ്യവിവരണം

പ്രകാശ് ചന്ദ്രശേഖരന്‍
topbanner
എത്ര കണ്ടാലും മതിവരാത്ത നെല്ലിയാമ്പതി കാഴ്ചകളുടെ  ദൃശ്യവിവരണം

നെല്ലിയാമ്പതി എന്നും സഞ്ചാരികളുടെ സ്വപ്‌നമാണ്. ഏത് സമയത്തും തണുപ്പ് കാലാവസ്ഥയുള്ള ഇവിടം നയനമനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. മലയാളി ലൈഫ് സബ്‌സ്‌ക്രൈബര്‍ പ്രകാശ് ചന്ദ്രശേഖരന്‍ നടത്തിയ നെല്ലിയാമ്പതി യാത്രയുടെ മനോഹര ദൃശ്യങ്ങള്‍ കാണാം.

പകുതിപ്പാലത്ത് വനത്തിനുള്ളില്‍ കേരള വനം വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ഇക്കോ ടൂറിസം സെന്ററില്‍ താമസിച്ചാണ് പ്രകാശ് നെല്ലിയാമ്പതി കാഴ്ചകള്‍ കണ്ടത്. ഇവിടുത്തെ താമസവും  വനപാതകളിലൂടെയുള്ള സഫാരിയും ട്രക്കിംഗും മറ്റും സന്ദര്‍ശകര്‍ക്ക് നവ്യാനുഭൂതിയാണ് സമ്മാനിയ്ക്കുന്നത്. നട്ടുച്ചവെയിലിലും കുളിര്‍മയേകുന്ന ശീതക്കാറ്റേറ്റ് ആകാശം അതിര്‍വരമ്പിടുന്ന ഹരിതഭംഗി ആസ്വദിയ്ക്കുന്നതിനും കാട്ടാനകൂട്ടങ്ങളെയും കാട്ടുപോത്തുകളെയും മാനുകളെയും സിംഹവാലനെയുമെല്ലാം അപകട ഭീഷണിയില്ലാതെ അടുത്തുകാണുന്നതിനും വെള്ളച്ചാട്ടങ്ങളും അരുവികളും താഴ്വാരങ്ങളും മലനിരകളുമടക്കം പ്രകൃതി കാടിനുള്ളില്‍ ഒളിപ്പിച്ചിട്ടുള്ള വിസമയക്കാഴ്ചകള്‍ കണ്‍നിറയെ കണ്ടാസ്വദിയ്ക്കുന്നതിനും കെ എഫ് ഡി സി ഇവിടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പകുതിപ്പാലത്തെ ഇക്കോ ടൂറിസം സെന്ററില്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യവും ലഭ്യമാണ്.രണ്ട് മുറികളും ബാത്ത്മൂറുമുള്ള കെട്ടിടമാണ് ഇവിടുത്തെ ഇക്കോ ടൂറിസം സെന്ററില്‍ സന്ദര്‍ശകര്‍ക്കായി താമസത്തിന് നല്‍കുന്നത്.ഈ കെട്ടിടത്തില്‍ നിന്നും വനമേഖലയിലേയ്ക്ക് കഷ്ടി 15 മീറ്ററോളം ദൂരമേയുള്ളു.സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും വനമേഖലയിലുണ്ട്. മാര്‍ച്ച്,ഏപ്രില്‍,മെയ്മാസങ്ങളിലെ രാത്രി കാഴ്ചയും നയനമനോഹരമാണ്. ഒട്ടുമിക്ക രാത്രികളിലും മിന്നാമിനിങ്ങുകള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. എവിടെ നോക്കിയാലും കുറഞ്ഞവെട്ടത്തില്‍ അലങ്കാര ബള്‍ബുകള്‍ മിന്നിത്തെളിയുന്ന പ്രതീതിയാണ് മിന്നാമിന്നി കൂട്ടം കാഴ്ചക്കാര്‍ക്ക് സമ്മാനിയ്ക്കുന്നത്.മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ എത്തുന്നത് കാണാന്‍ മാത്രമായി വിദേശികള്‍ അടക്കം വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

ഇവിടെ നിന്നും പുലര്‍ച്ചെ 6 മണിയോടെ ആരംഭിയ്ക്കുന്ന സഫാരിയ്ക്കിടെ കാട്ടുപോത്തുകളെയും കാട്ടാനക്കൂട്ടങ്ങളെയും മാന്‍,മ്ലാവ് എന്നിവയെയും കണ്ടുമുട്ടുക പതിവാണ്.ചിലപ്പോഴൊക്കെ കടുവയും പുലിയും കരിമ്പുലിയും വാഹനത്തിനുമുന്നിലൂടെ പാതയുടെ അപ്പുറത്തേയ്ക്കും ഇപ്പുറത്തേയ്ക്കും ഓടി മറയുന്നതും കാണാം. ഇവിടേയ്ക്കെത്തുന്ന വിനോദസഞ്ചാകളിലേറെപ്പേരും സീതാര്‍കുണ്ടിലെ കാഴ്ചകളും കാണാതെ മടങ്ങാറില്ല.വര്‍ഷകാലത്ത് ഉയരത്തില്‍ നിന്നും ഒഴുകിയെത്തി അഗാതതയിലേയ്ക്ക് പതിയ്ക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷക ഘടകം. കേശവന്‍പാറ വ്യൂപോയിന്റ്, കാരപ്പാറ വെള്ളച്ചാട്ടം, തൂക്കുപാലം സര്‍ക്കാര്‍ വക ഓറഞ്ച് ഫാം എന്നിവയും ഇവിടേയ്ക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിയിക്കാനാവും.

പകുതിപ്പാലം എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഇക്കോടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സഞ്ചാരികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതല്‍പ്പേര്‍ക്ക് ഇവിടെ താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ടെന്റുകള്‍ സ്ഥിപിയ്ക്കുന്നതിനും കെ എഫ് ഡി സി നീക്കം നടത്തുന്നുണ്ട്.ഓഫ് റോഡ് ഡ്രൈവ് താല്‍പര്യപ്പെടുന്നവര്‍ക്ക് കാരാസൂരി -മിന്നാമ്പാറ പ്രദേശത്ത്് ഇതിനുള്ള സൗകര്യവും ലഭ്യമാണ്. അഥിതികളെ സല്‍ക്കരിയ്ക്കുന്ന കാര്യത്തിലും കെ എഫ് ഡി സി ഇവിടെ അല്‍പം വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്.കേരളത്തിന്റെ തനതായ ഭക്ഷ്യവിഭവങ്ങളാണ് ഇവിടെ പ്രധാനമായും താമസക്കാര്‍ക്ക് ലഭിയ്ക്കുക.ഉച്ചയ്ക്ക് പായസം ഉള്‍പ്പെടെയുള്ള സദ്യയും തരപ്പെടും.  

മത്സ്യ-മാംസാദികള്‍ തല്‍ക്കാലം മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.പുറമേ നിന്ന് ഇവ വാങ്ങിക്കൊണ്ടുവരുന്നവര്‍ക്ക് പാകം ചെയ്ത് ഭക്ഷിയ്ക്കുന്നതിന് സൗകര്യമുണ്ട്.അസിസ്റ്റന്റ്  മാനേജര്‍ വൈ സൂനീറാണ് ഇക്കോടൂറിസം പ്രവര്‍ത്തങ്ങളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിയ്ക്കുന്നത്.

ഇവിടെ എത്തി ,മടങ്ങിപ്പോകുന്നതുവരെ എന്തിനും ഏതിനും അഥിതികളുടെ ഒപ്പമുണ്ടാവും ഇവിടുത്തെ അസിസ്റ്റന്റ് മാനേജരായ വൈ സുനീറും സഹപ്രവര്‍ത്തകരും.താമസത്തിനും ട്രക്കിംഗിനും സഫാരിയ്ക്കും താല്‍പര്യപ്പെടുന്നവര്‍ വിശദ വിവരങ്ങള്‍ക്ക്  [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.മൊബൈല്‍ നമ്പര്‍ :8289821300-8289821306

 

 

 

Read more topics: # Nelliyambathi,# travelogue
Nelliyambathi travelogue

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES