മലയാള സിനിമയിലെ മുതിര്‍ന്ന നടന്മാരില്‍ പ്രധാനിയാണ് മധു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളാല്‍ വിശ്രമ ജീവിതം നയിക്കുകയാണ് നടനിപ്പോള്‍.മാസങ്ങള്‍ക്ക് മുന്‍പാണ് മധുവിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം ആഘോഷിക്കുന്നത്.
ഇപ്പോളിതാ നടനെ സന്ദര്‍ശിച്ച നടി ദേവി ചന്ദന പങ്ക് വച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടന്‍ മധുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ട് പോയി കണ്ടതിനെ കുറിച്ച് പറഞ്ഞൊരു വീഡിയോയുമായിട്ടാണ് ദേവി എത്തിയിരിക്കുന്നത്.
മധുവിന് മധുരം നല്‍കുകയും പൊന്നാട അണിയിച്ചതിന് ശേഷം കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തുമൊക്കെ തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് ദേവി ചന്ദന. മധുവിന്റെ സിനിമയിലെ 'ഓമലാളെ കണ്ടു ഞാന്‍' എന്ന് തുടങ്ങുന്ന പാട്ടാണ് നടി ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
'എക്കാലത്തെയും ഏറ്റവും മികച്ച നിമിഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന് പ്രത്യേകിച്ച് ഒരു അടിക്കുറിപ്പിന്റെ ആവശ്യമില്ല. ദൂരദര്‍ശനിലെ എന്റെ ആദ്യ സീരിയലായിരുന്നു മരുഭൂമിയില്‍ പൂക്കളം. അതിന്റെ ഓര്‍മ്മകള്‍ ഇതിഹാസമായ മധു സാറുമായി പങ്കിടുകയായിരുന്നു. പിന്നെ തന്റെ ഡാന്‍സ് അക്കാദമിയില്‍ ആദ്യ അരങ്ങേറ്റം കുറിച്ച എന്റെ കുട്ടികളെ അദ്ദേഹം അനുഗ്രഹിച്ചു. നിങ്ങള്‍ എന്താണോ അതിന് നന്ദി പറയാന്‍ കഴിയില്ല. സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടാന്‍ ഭാഗ്യമുണ്ടായെന്നുമാണ്' ദേവി ചന്ദന പങ്കുവെച്ച വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
അതേ സമയം വീഡിയോയുടെ താഴെ വരുന്ന കമന്റുകളാണ് അതിലും ശ്രദ്ധേയം. ഈ പ്രായത്തിലും മധു സാര്‍ എന്തൊരു സുന്ദരനാണെന്നാണ് ഭൂരിഭാഗം കമന്റുകളും. എപ്പോഴും സുന്ദരനും ആയുരാരോഗ്യവാനുമായി ഇരിക്കട്ടെ എന്നുമാണ് ആരാധകര്‍ മധുവിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കമന്റിട്ടിരിക്കുന്നത്.