Latest News

കിസ് കിസ് കിസ്സിക്' ട്രൈലെര്‍ പുറത്ത്; മൈത്രി മൂവി മേക്കേഴ്സ് മാര്‍ച്ച് 21 ന് പ്രദര്‍ശനത്തിനെത്തിക്കുന്നു

Malayalilife
 കിസ് കിസ് കിസ്സിക്' ട്രൈലെര്‍ പുറത്ത്; മൈത്രി മൂവി മേക്കേഴ്സ് മാര്‍ച്ച് 21 ന് പ്രദര്‍ശനത്തിനെത്തിക്കുന്നു

പ്രേക്ഷകര്‍ വളരെയധികം കാത്തിരിക്കുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ 'കിസ് കിസ് കിസ്സിക്'-ന്റെ ട്രൈലെര്‍ പുറത്ത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ഹിന്ദി പതിപ്പിനൊപ്പം ചിത്രം 2025 മാര്‍ച്ച് 21 ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്‌സ് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലേക്ക് എത്തിക്കുന്നു. 'പിന്റു കി പപ്പി' എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവ നിറഞ്ഞ ഒരു സമ്പൂര്‍ണ്ണ എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിധി ആചാര്യ (വി2എസ് പ്രൊഡക്ഷന്‍) നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശിവ് ഹരേ ആണ്.

പിന്റു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ  ഉല്ലാസകരവും ഹൃദയസ്പര്‍ശിയുമായ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ക്കൊപ്പം വികാരങ്ങളുടെയും ചിരിയുടെയും ആവേശകരമായ ആശ്ചര്യങ്ങളുടെയും ഒരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരിക്കും ഈ ചിത്രം. പിന്റുവിന്റെ ജീവിതത്തിലേക്ക് ഒരു യുവതി എത്തുന്നതോടെയാണ് ചിത്രം ആവേശകരമാകുന്നത്.

വിജയ് റാസ്, മുരളി ശര്‍മ, സുനില്‍ പാല്‍, അലി അസ്ഗര്‍, അജയ് ജാദവ്, പൂജ ബാനര്‍ജി, അദിതി സന്‍വാള്‍, റിയ എസ്. സോണി, ഉര്‍വശി ചൌഹാന്‍, പ്യുമോരി മേത്ത ദാസ്, മുക്തേശ്വര്‍ ഓജ, ഗണേഷ് ആചാര്യ എന്നിവര്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഒരുമിച്ച് കൊണ്ട് വന്നതില്‍ ആവേശം പ്രകടിപ്പിച്ച നിര്‍മ്മാതാവ് വിധി ആചാര്യ, ഈ ചിത്രത്തില്‍ തങ്ങള്‍ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു എന്നും തങ്ങള്‍ സൃഷ്ടിച്ച മാന്ത്രികത പ്രേക്ഷകര്‍ കൂടി അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും കൂട്ടിച്ചേര്‍ത്തു. പിആര്‍ഒ- ശബരി.

Kiss Kiss Kissik Malayalam Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES