Latest News

അനുരാഗ് കശ്യപ് കന്നഡ സിനിമയില്‍; എ. വി. ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം '8' എത്തുന്നു 

Malayalilife
 അനുരാഗ് കശ്യപ് കന്നഡ സിനിമയില്‍; എ. വി. ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രം '8' എത്തുന്നു 

പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് '8' എന്ന സ്‌പോര്‍ട്‌സ് ഡ്രാമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. എവിആര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡില്‍ മികച്ച ചിത്രങ്ങള്‍ക്ക് ഒരു ബെഞ്ച്മാര്‍ക് സൃഷ്ടിച്ച പ്രതിഭയാണ്. നടനെന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.

പ്രശസ്ത നടന്‍ സുജയ് ശാസ്ത്രി സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമയാണ് '8'. വളരെ നൂതനമായ രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കിയത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത് തന്നെ അഭിമാനകരമായ കാര്യമാണ് എന്നതിനൊപ്പം നൂതനമായ ഈ ടൈറ്റില്‍ ലോഞ്ചും ആവേശം വര്‍ധിപ്പിക്കുന്നു. ബെല്‍ ബോട്ടം', 'ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര', 'ശാഖഹാരി' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ക്ക് പേരുകേട്ട പ്രശസ്ത നടന്‍ സുജയ് ശാസ്ത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത '8 ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം നല്‍കിയിരിക്കുന്നത് സുജയ് ജെയിംസ് ബാലു ആണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എവിആര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ഈ ചിത്രത്തിന് ധനസഹായം നല്‍കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മാതാപിതാക്കളായ ശ്രീ എച്ച് വെങ്കിടേഷ് റെഡ്ഡി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരുടെ അനുഗ്രഹത്തോടെ ടീം എവിആറും അരവിന്ദും ചേര്‍ന്നാണ് ഈ നിര്‍മ്മാണ സംരംഭം ആരംഭിച്ചത്. നിര്‍മ്മാതാവെന്ന നിലയില്‍ തന്റെ വ്യക്തിമുദ്രയ്ക്കും ശൈലിയ്ക്കും പേരുകേട്ട അരവിന്ദ് ഈ ചിത്രത്തിലൂടെ കന്നഡ ഫിലിം ഇന്ഡസ്ട്രിയിലേക്കു ചുവടു വെക്കുകയാണ്. സുജയ് ശാസ്ത്രി സംവിധാനം ചെയ്യുന്ന '8', സിമ്പിള്‍ സുനി സംവിധാനം ചെയ്യുന്ന 'റിച്ചി റിച്ച്' എന്നിവയാണ് നിലവില്‍ ഈ കമ്പനി നിര്‍മ്മിക്കുന്ന രണ്ടു പ്രധാന ചിത്രങ്ങള്‍. 

ഹേമന്ത് ജോയിസ് ആണ് '8' എന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത് മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം - ഗുരുപ്രസാദ് നര്‍നാദ്, എഡിറ്റര്‍- പ്രതീക് ഷെട്ടി. പിആര്‍ഒ- ശബരി.

anurag kashyap IN kannada

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES