Latest News

ഹംപി; വിജയനഗര മഹാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്

Malayalilife
topbanner
 ഹംപി; വിജയനഗര മഹാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്

ഹംപി!! കേട്ടും വായിച്ചു മറിഞ്ഞ വിജയനഗര മഹാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്! ഏറെക്കാലമായി കാണണമെന്ന ആഗ്രഹം മനസ്സിൽ തോന്നിയിട്ട്.... ഒറ്റയ്ക്ക് ഒരു യാത്ര....വിവിധ ട്രാവൽ ബ്ലോഗുകളിലൂടെ അടുത്തറിഞ്ഞതു മുതലുള്ള ആഗ്രഹമാണ്.... 07.02.19 ന് കണ്ണൂർ KSRTC സ്റ്റാൻറിൽ നിന്ന് രാവിലെ 7.30 ന് ബാംഗ്ലൂരിലേക്കുള്ള ബസ് പിടിച്ചു... ആന വണ്ടിയിൽ ചുരം കയറിയൊരു യാത്ര... ഉച്ചയോടെ മൈസൂരിൽ... ഉച്ചഭക്ഷണം കഴിഞ്ഞ് ബാംഗ്ലൂരിലേക്ക്... 5.30 ന് ബാംഗ്ലൂരിൽ.. ബാംഗ്ലൂരിൽ നിന്ന് രാത്രി 10 നു ശേഷമേ ഹംപിയിലേക്ക് ബസുള്ളൂ... Karnataka RTC ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നേരെ ബാംഗ്ലൂർcentral railway station പോയി ചുമ്മാ ഒരു കറക്കം.. തിരിച്ച്ksrtc സ്റ്റാൻഡിലെത്തി ബാഗ് ക്ലോക്ക് റൂമിൽ ഏൽപിച്ച് rest റൂമിൽ കയറി ഒന്നുറങ്ങി..9.30 ഓടു കൂടി എഴുന്നേറ്റ് ഒരു ചായയും പുലാവും കഴിച്ച് ബസിൽ കയറി ബർത്തിൽ കയറിക്കിടന്നു.. ബസ് എപ്പോൾ പുറപ്പെട്ടു എന്ന് മനസ്സിലായില്ല...ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ ബസ് ആളുകളും കെട്ടിടങ്ങളാന്നുമില്ലാത്ത വഴിയിലൂടെ ഓടിക്കൊണ്ടിരുന്നു. സായിപ്പൻമാരാണ് യാത്രികരിലേറെയും.. 8ന് രാവിലെ 6.45 ന് ഹംപിയിലെത്തി.. ബസിറങ്ങിയപ്പോഴേക്കം ഗൈഡുമാരും റിക്ഷാക്കാരും അടുത്തെത്തി.. രാജു എന്നൊരോട്ടോക്കാരനുമായി രണ്ട് ദിവസത്തെ ഫുൾ കറക്കത്തിന്₹1200 ന് ഡീലാക്കി. അയാൾ തന്നെ ഒന്നുരണ്ട് റൂമുകൾ കാണിച്ചു തന്നു ..₹600 ന് തരക്കേടില്ലാങ്ങ റൂം കിട്ടി.8.30 മുതൽ ഓട്ടോക്കാരനെയും കൂട്ടി ഹംപി കാണാൻ ഇറങ്ങി...വിദേശികളാണേറയും ഹംപി കാണാൻ ഉള്ളത്...മനോഹരമാണ് ഹംപിയിലെ കാഴ്ചകൾ... ക്ഷേത്രങ്ങൾ,കൽമണ്ഠപങ്ങൾ,കോട്ടകൾ, കൊട്ടാരങ്ങൾ, പാറക്കെട്ടുകൾ,വയലുകൾ,കരിമ്പു തോട്ടങ്ങൾ....ഭൂമിക്കടിയിലെ ശിവക്ഷേത്രം...രാജകൊട്ടാരത്തിന്റെ ശേഷിപ്പുകൾ....... വലുതും ചെറുതുമായ കുളങ്ങൾ,ലോട്ടസ് മഹൽ,575 പടികൾ കയറിയാൽ എത്താവുന്ന അഞ്ജനമാതക്ഷേത്റം...വിത്താല,വിരുപേക്ഷ ടെമ്പിൾ...സംഗീതം പൊഴിക്കുന്ന കരിങ്കൽ തൂണുകൾ....മാതംഗ ഹിൽസ്..ഹിപ്പി ഐലന്റ്... ഐലന്റിൽ നിന്ന് ഒരു സൈക്കിൾ വാടകക്കെടുത്ത് തുംഗദദ്ര അണക്കെട്ടു വരെ പോയി .. നടുവൊടിഞ്ഞു പോയി... ഹംപിയിൽ കാഴ്ചകൾ നിരവധി.... രണ്ട് ദിവസം കൊണ്ട് ഒന്നോടിച്ചു കാണാം. ഒ നെതർലാന്റിൽ നിന്നു വന്ന ഒരു സംഘത്തെ പരിചയപ്പെട്ടപ്പോൾ പറഞ്ഞത് ഒരാഴ്ച ഹംപിയിലുണ്ടെന്നാണ്.. ഹംപി ശരിക്കൊന്നറിഞ്ഞ് കാണണമെങ്കിൽ ഒരഞ്ച് ദിവസമെങ്കിലും വേണം...09 ന് വൈകുന്നേരം ഹംപിയിൽ നിന്ന് മടങ്ങി.. കർണ്ണാടക RTC യിൽ ഹോസ്പേട്ട് റെയിൽവേ സ്‌റ്റേഷനിലേക്ക്.. മൈസൂരിലേക്ക് ട്രെയിനിൽ...മൈസൂരിൽ നിന്ന് ആന വണ്ടിയിൽ നാട്ടിലേക്ക്... അപ്പോഴും ഹംപിയിങ്ങനെ മനസ്സിൽ മദിച്ചു കൊണ്ടിരുന്നു... ഒരു പക്ഷെ യുദ്ധങ്ങൾ തകർത്തില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി ഹംപി മാറിയേനെ.. ശേഷിപ്പുകളെതന്നെ തേടിയെത്തുന്നവർ ഇത്രയധികമെങ്കിൽ.... പ്രതാപകാലത്തെ ഹംപി എത്ര മനോഹരിയായിരുന്നിരിക്കാം...4100 ഏക്കറിലായി തുംഗഭദ്റ നദീതീരത്ത്പരന്നുകിടക്കുന്ന ഹംപി യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നാണ്...നിർമ്മിതികൾ കൊണ്ട് അൽഭുതപ്പെടുത്തുന്ന മായാ ലോകമാണ് ഹംപി.... കരിങ്കല്ലിൽ തീർത്ത ഒരു മായാ നഗരം... ഒരു ഗൈഡിനെ കൂട്ടിയാൽ ഹംപിയെശരിക്കറിയാൻ സാധിക്കും... അടിച്ചു പൊളിക്കാർക്കും ചരിത്രപഠിതാക്കൾക്കുംടൂറിസ്റ്റുകൾക്കും ഒരുപോലെ പ്രീയമാകും ഹംപി...

Read more topics: # hampi,# travelogue,# hampi
hampi travelogue hampi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES