Latest News

ബിഗ്‌ബോസില്‍ വന്നതിനുശേഷം സിനിമയില്‍ അവസരം കുറഞ്ഞു; ഇമോഷണലി വീക്ക് ആകുമ്പോള്‍ കരഞ്ഞ് തീര്‍ക്കും; ഉപദേശങ്ങളൊന്നും കേള്‍ക്കാറില്ല; സിനിമയെ കുറിച്ച് മനസ് തുറന്ന് സംസാരിച്ച് നടി ആര്യ ബാബു 

Malayalilife
ബിഗ്‌ബോസില്‍ വന്നതിനുശേഷം സിനിമയില്‍ അവസരം കുറഞ്ഞു; ഇമോഷണലി വീക്ക് ആകുമ്പോള്‍ കരഞ്ഞ് തീര്‍ക്കും; ഉപദേശങ്ങളൊന്നും കേള്‍ക്കാറില്ല; സിനിമയെ കുറിച്ച് മനസ് തുറന്ന് സംസാരിച്ച് നടി ആര്യ ബാബു 

സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ഏറെ പരിചിതമായ മുഖമാണ് നടി ആര്യ ബാബു. സോഷ്യല്‍ മീഡിയയില്‍ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. സിനിമയില്‍ അവസരം ലഭിക്കുന്നത് കുറയുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് നടി ആര്യ ബാബു പറയുന്നു. ഇപ്പോഴുളള സിനിമയില്‍ ഹാസ്യവേഷങ്ങള്‍ കുറവാണെന്നും അവര്‍ പറഞ്ഞു. റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍ വന്നതിനുശേഷം സിനിമയില്‍ അവസരം കുറഞ്ഞിട്ടുണ്ടെന്നും ആര്യ പറഞ്ഞു. 

നടിയുടെ വാക്കുകള്‍.. 'ഇമോഷണലി വീക്ക് ആകുമ്പോള്‍ കരഞ്ഞ് തീര്‍ക്കുകയാണ് പതിവ്. അതില്‍ പുറത്തുവരാന്‍ വേറെ വഴികളില്ല. മ?റ്റുളളവരുടെ സുഹൃത്തായി ഇരിക്കാന്‍ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയില്‍ നമ്മളെ ഒരാള്‍ പോസിറ്റീവായി ഓര്‍ക്കുന്നത് വലിയ കാര്യമാണ്. മറ്റുളളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ കേള്‍ക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേള്‍ക്കാറില്ല. 
സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുണ്ട്. 

ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികള്‍ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്ബോസില്‍ വന്നതിനുശേഷം അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല.  സിനിമയില്‍ ഹാസ്യവേഷങ്ങള്‍ ചെയ്യുന്ന നടിമാര്‍ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളില്‍ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കല്‍പ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങള്‍ ഇപ്പോള്‍ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്റ്റിക് സിനിമകളാണ്. നടിയെന്ന നിലയില്‍ എനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കുന്നില്ല. 

രമേശ് പിഷാരടിയുടെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. ഞാന്‍ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ ഫോണില്‍ സംസാരിക്കാറുണ്ട്. അതുകൊണ്ട് രമേശിന്റെ സിനിമയില്‍ എന്നെ കാസ്?റ്റ് ചെയ്തിട്ടില്ല. അതിന് കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എനിക്ക് പ?റ്റിയ കഥാപാത്രം വരുമ്പോള്‍ തരുമായിരിക്കും. ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല' ആര്യ പറയുന്നു.

Read more topics: # ആര്യ ബാബു
arya babu opens up abouT movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES