ഞാന്‍ ഒരു കണ്ണൂര്‍ക്കാരന്‍ ടെക്കി വര്‍ക്കിങ്ങ് ഇന്‍ ബാംഗ്ലൂര്‍. സാധാരണ നാട്ടില്‍ പോവാന്‍ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കാറാണ് പതിവ്. പക്ഷെ ഇപ്രാവശ്യം രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നു: ഒരുമാസമായി മറാത്താ റിസ്റ്റ് വേദന അതൊന്നു ഡോക്ടറെ കാണിക്കണം രണ്ടു: നമ്മുടെ ചങ്ക് ബ്രോ മിസ്റ്റര്‍ സിപി ഗള്‍ഫ്ന്നു വരുന്നു, അവനെ കാണണം. മിക്കപ്പോഴും നാട്ടില്‍ പോവുമ്പോ പുതിയ സ്ഥലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാറുണ്ട്. മൈസൂര്‍, മാക്കൂട്ട, ഗോണിക്കൊപ്പ, വയനാട്, കുടഗ്, വീരാജ്പേട്ട, മുത്തങ്ങ ഫോറസ്റ്റ്, ബന്ദിപ്പൂര്‍ ഫോറസ്റ്റ് ലരേ. ഈ സ്ഥലങ്ങള്‍ എല്ലാം കണ്ടിട്ടുള്ളത് വീട്ടിലേക്കുള്ള യാത്രകളിലാണ്. ഇങ്ങനെ പോവാനുള്ള പ്രധാന കാരണം യാത്രകഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ എത്തുമ്പോ കിട്ടുന്ന അമ്മയുടെ അടിപൊളി ഫുഡ് ആണ്.
അപ്പോ ഈ യാത്രയില്‍ ഏതു സ്ഥലം എക്സ്പ്ലോര്‍ ചെയ്യും? ഒരുപാട് ആലോചിക്കേണ്ടി വന്നില്ല, അതു ഊട്ടി തന്നെ ഒരുപാട് തവണ പ്ലാന്‍ ചെയ്ത് ക്യാന്‍സല്‍ ചെയ്ത സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഒന്നാമന്‍ ആണ് ഊട്ടി!
അങ്ങനെ 3 ദിവസത്തെ ലീവ് എടുത്ത് യാത്രക്ക് ഒരുങ്ങി. ഈവനിംഗ് റൂമില്‍ ചെന്നു ബാഗ് പാക്ക് ചെയ്തു. പെട്രോളും എയറും ഫില്‍ ചെയ്ത് ബുള്ളറ്റ് റെഡി ആക്കി. രാവിലെ 3മണിക്ക് അലാറം വെച്ച് സിനിമകളിലും ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ഊട്ടി സ്വപ്നം കണ്ടു കിടന്നു.
10വേ ങമ്യ 2017 സാധാരണ 10 പ്രാവിശ്യം അലാറം സ്‌നൂസ് ചെയുന്ന ഞാന്‍ ഇപ്രാവശ്യം ഒന്നാമത്തെ റിങ്ങില്‍ തന്നെ എണീറ്റു. പല്ലു തേച്ചു കുളിച്ച് ഉറക്കത്തിനോട് പൂര്‍ണമായി വിട പറഞ്ഞു. ജാക്കറ്റും ഷൂസും എട്ടു റെഡി ആയി ഇറങ്ങി. മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ റെയിന്‍ കവര്‍ ഒക്കെ വെച്ചു ലഗ്ഗേജ് കെട്ടി വെക്കാന്‍ കുറച്ചു സമയം എടുത്തു. എല്ലാം കഴിഞ്ഞു 3.30മാ നു യാത്ര ആരംഭിച്ചു.
യാത്രയുടെ തുടക്കം തന്നെ ശോകമായിരുന്നു : മൈസൂര്‍ റോഡില്‍ മെട്രൊ പണി നടക്കുന്നു.. നല്ല കട്ട പൊടിയും ബ്ലോക്കും അതും രാവിലെ 4 മണിക്ക്. അതൊന്നു കഴിഞ്ഞു കിട്ടിയപ്പോള്‍ ആശ്വാസമായി പിന്നെ അങ്ങോട് നല്ല തണുപ്പും കിടലം ഫീലും. രാമനഗര എത്തിയപ്പോ ഒരു ചായ കുടിക്കാന്‍ ഒന്നു നിര്‍ത്തി. അടിപൊളി ഒരു സ്ട്രോങ് ചായ വിത്ത് നല്ല കുളിര്‍ കാറ്റ്. ചായകുടി കഴിഞ്ഞ് യാത്ര തുടര്‍ന്നു. പിന്നീട് ചായകുടിക്കാന്‍ നിര്‍ത്തിയത് ചെന്നാപട്ടണത്ത് ആയിരുന്നു. ചായ ഇല്ലാതെ എന്തു റൈഡ്?
ഇടക്ക് എപ്പോളോ ബുള്ളെറ്റിന്റെ ഗ്ലാസ്സില്‍ സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ടു. സണ്‌റൈസും സണ്‌സെറ്റും വീക്ക്‌നെസ്സ് ആയതുകൊണ്ട് ബുള്ളറ്റ് നിര്‍ത്തി കുറച്ചു നേരം അതും നോക്കി നിന്നു. 7 മണിക്ക് മൈസൂര്‍ എത്തി വീണ്ടും ഒരു ചായ. ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേ തിരക്കുള്ള ഒരു റൂട്ട് ആണ്. എന്നാല്‍ മൈസൂര്‍ കഴിഞ്ഞാല്‍ ഗുണ്ടല്‍പ്പെട്ട വരെ നല്ല പീസ്ഫുള്‍ റോഡ് ആണ്. റോഡിനുവശവും നല്ല പച്ചപ്പും ഹരിതാപും ഒക്കെ കാണാം. ഓരോ ഊട്ടി ബോര്‍ഡും ആര്‍ത്തിയോടെ നോക്കി ഞാന്‍ യാത്ര തുടര്‍ന്നു. ഒരുപാട് കേട്ടിട്ടുള്ള 36ഹെയര്‍പിന്‍ ചുരം കാണാനുള്ള ആവേശം കൂടി കൂടി വന്നു. ഗുണ്ടല്‍പെട്ട് കഴിഞ്ഞാല്‍ അടിപൊളി റൂട്ട് ആണ്. വനത്തിനുള്ളലിലൂടെ ആണ് യാത്ര, ബന്ദിപൂര്‍ കാടും മുതുമല കാടും.
കാട്ടിലൂടെ ഉള്ള യാത്രയില്‍ മാനും ആനയും കാട്ടുപോത്തും സാധാരണ കാഴ്ച്ചകള്‍ ആണു. ഞാന്‍ ഈ മൂന്നിനെയും കണ്ടു. മാനെ കണ്ടപ്പോ മാത്രം വണ്ടി നിര്‍ത്തി കുറച്ചു ഫോട്ടോസ് മൊബൈലില്‍ എടുത്തു. ഞാന്‍ വിറ്റു തുലച്ച എന്റെ രമിീി7റ യെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്ത നിമിഷങ്ങള്‍ക്ക് ഇവിടെ തുടക്കം.. അങ്ങനെ കാട് യാത്ര കഴിഞ്ഞപ്പോ മസിനഗുഡി എത്തി. കാടുകള്‍ക്ക് ഇടയിലായി ചെറിയൊരു സുന്ദരമായ ഗ്രാമം, അതാണ് മസിനഗുഡി.
ഒരുപാട് സഞ്ചാരികളെ അവിടെ കണ്ടു, കൂടുതലും പുറത്തു നിന്നുള്ളവരാണ്. കാണാന്‍ പറ്റിയ ഒരുപാട് കൊച്ചു കൊച്ചു സ്ഥലങ്ങള്‍ അവിടെ ഉണ്ട് പക്ഷെ നമ്മുടെ ലക്ഷ്യം ഊട്ടി ആയതുകൊണ്ട് ഒരു കരിക്ക് കുടിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. റോഡിന്റ് ഇരു വശവും കാട് ദൂരെ നീലഗിരി ഒരു പച്ചപരവതാനി വിരിച്ചതുപോലെ കാണാം. എവിടേയൊക്കെ നല്ല കാഴ്ചകള്‍ ഉണ്ടോ അവിടൊക്കെ വണ്ടി നിര്‍ത്തി കുറച്ചു നേരം നോക്കി നിക്കാനും ചിലതൊക്കെ മൊബൈല്‍ ക്യാമറല് പകര്‍ത്താനും ഞാന്‍ മറന്നില്ല.
അങ്ങനെ അവസാനം എത്രയോ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഊട്ടി ചുരം എന്ന എന്റെ സ്വപ്നം കയ്യെത്തും ദൂരെ കണ്ടു. റോഡിന്റ് സൈഡില്‍ ബുള്ളറ്റ് പാര്‍ക്ക് ചെയ്ത് കുറച്ച് നേരം അതും നോക്കി നിന്നു. ഒന്നും ചെയ്യാതെ റോഡും നോക്കി നിക്കുന്നതു കൊണ്ടാണോ എന്നറിയില്ല ചില കാര്‍ യാത്രക്കാര്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് അറില്ലല്ലോ എന്റെ സന്തോഷും ഫീലിംഗ്സും. അങ്ങനെ അയിശ്വര്യമായി ഊട്ടി ചുരം ഞാന്‍ കേറി തുടങ്ങി.
ഓരോ വളവിലും മരണത്തെപ്പറ്റിയും അമിത വേഗതയെപറ്റിയും ഉള്ള വാര്‍ണിങ് ബോര്‍ഡുകള്‍, ആംബുലന്‍സ് നമ്പര്‍, എതിര്‍ വശത്തു വരുന്നവരെ കാണാന്‍ രീി്‌ലഃ ാീൃൃീൃ ലരേ ഉണ്ട്. കുത്തനെ ഉള്ള കയറ്റം, റോഡിന്റെ ഇരുഭാഗത്തും നല്ല അടിപൊളി കാടും ചെങ്കുത്തായ കൊക്കയും. സംഭവം കളര്‍ ആണേലും സ്പീഡ് കണ്ട്രോള്‍ ചെയ്യാതെ പോകുന്നത് റിസ്‌ക് ആണ്. എന്റെ ഓര്‍മ്മ ശരി ആണെങ്കില്‍ 22മത്തെ ഹെയര്‍പിന്നില്‍ കുറച്ചു പേര്‍ റോഡ് സൈഡില്‍ നിന്നും എന്തോ പൊക്കി എടുക്കുന്നത് കണ്ടു. അടുത്തു പോയി നോക്കിയപ്പോള്‍ ഒരു ഇന്നോവ കാര്‍ ആണ്. ഞാന്‍ ഇത്രയേറെ ആസ്വദിച്ചു റൈഡ് ചെയ്ത മറ്റൊരു ചുരം ഇല്ല. വയനാട്ടിലെ പാല്‍ചുരം അടിപൊളി ആണ് പക്ഷെ അതുപോലും ഇതിന്റെ അടുത്ത് എത്തില്ലെന്നു തോന്നി.
കുറേ മുകളില്‍ എത്തിയപ്പോള്‍ മനോഹരമായ കാഴ്ചകള്‍ വന്നു തുടങ്ങി, ചുരത്തിന്റ് ഇരു വശങ്ങളിലും കാടും മലകളും അതിനിടയില്‍ ഒന്നോ രണ്ടോ കൊച്ചു കൊച്ചു വീടുകളും.. ഹോ ഒന്നും പറയണ്ട അടിപൊളി ആയിരുന്നു.. ചില ചിത്രങ്ങള്‍ ഞാന്‍ ഈ കുറിപ്പിനൊപ്പം ചേര്‍ക്കുന്നു. എനിക്ക് കിട്ടിയ ഫീല്‍ ഈ വാക്കുകള്‍ക്കോ ചിത്രങ്ങള്‍ക്കോ തരാന്‍ കഴിയില്ലന്നറിയാം എന്നാലും എന്റെ ഒരു സമാധാനത്തിനു..പറ്റിയാല്‍ നിങ്ങളും ഒന്നു പോണം. ഇതാണ് പെര്‍ഫെക്ട് ടൈം. നമ്മുടെ നാട്ടിലെ ചൂടോ വിയര്‍പ്പൊ ഒന്നുമില്ലാത്ത ഊട്ടി, സമ്മര്‍ എന്താണെന്ന് അറിയാത്ത ഗൂഡലുര്‍.
പറഞ്ഞു പറഞ്ഞു ഞാന്‍ എവിടെയോ പോവണല്ലോ.അങ്ങനെ ചുരം കേറി ഞാന്‍ ഊട്ടിയില്‍ എത്തി. കുറച്ചു ദൂരം പോകുമ്പോ ഒരു ബോര്‍ഡ് കണ്ടു 'ഝൗലലി ീള വശഹഹ െംലഹരീാല ്യെീൗ' ! പര്‍വ്വ്തങ്ങളുടെ
രാജ്ഞി നിങ്ങളെ സ്വാഗതം ചെയ്യുന്നു, അതു പൊളിച്ചു. ബാംഗ്ലൂരില്‍ റോഡില്‍ പശുക്കളെ കാണുന്നപോലെ ഊട്ടിയില്‍ നമുക്കു കുതിരകളെ കാണാം. അങ്ങനെ ഊട്ടികാഴ്ചകള്‍ കണ്ടു ഞാന്‍ പതുക്കെ ടൌണ്‍ലേക്ക് വിട്ടു.
യാത്രക്കിടയില്‍ ഞാന്‍ ബ്രേക്ഫാസ്‌റ് കഴിച്ചില്ലെന്ന് ഓര്മ്മിപ്പിച്ച തട്ടുകടക്കാരന്ന് നന്ദി. സമയം 12മണി കഴിഞ്ഞിരുന്നു. നേരെ പോയി ഊട്ടി കോഫി ഹൗസില്‍ നിന്നും അടിപൊളി ഒരു ചിക്കന്‍ ബിരിയാണി അകത്താക്കി വിത്ത് ഒരു ഊട്ടി കോഫി.നല്ല അടിപൊളി കോമ്പിനേഷന്‍ ആണ്. കുറച്ച നേരം കോഫി ഹൗസ് ചേട്ടന്മാരോട് കുശലം പറഞ്ഞു ഇരുന്നു. പോകുന്ന വഴിയില്‍ സെന്റ് സ്റ്റീഫന്‍ ചര്‍ച്ചും, യൂണിയന്‍ ചര്‍ച്ച്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഊട്ടി ലേക്ക്, പൈന്‍ ഫോറസ്റ്റ് ഉം കവര്‍ ചെയ്തു. അങ്ങനെ സുന്ദരിയായ ഊട്ടി രാജ്ഞിയോട് വിടപറയാന്‍ സമയമായി അതിനു മുന്‍പ് ഊട്ടിയിലെ ഫേമസ് ആയ വര്‍ക്കി ബിസ്‌കറ്റും നല്ല ഒറിജിനല്‍ ഊട്ടി ചായപ്പൊടിയും വാങ്ങാന്‍ മറന്നില്ല.
ആകാശം മേഘങ്ങളാല്‍ മൂടി, ഒരു മഴക്കുള്ള കൊളുണ്ട്, ഗൂഗിള്‍ മാപ്പില്‍ ഗുഡലുര്‍ കണ്ടുപിടിച്ചു യാത്ര തുടങ്ങി. ഏകദേശം 50സാ ദൂരം, നല്ല അടിപൊളി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്, റോഡിനു ഇരുവശവും കാട്.ഒരു 10മിനിറ്റില്‍ ചെറിയ ചാറ്റല്‍ മഴ തുടങ്ങി. ചാറ്റല്‍ മഴ കനത്തില്‍ പെയ്തു തുടങ്ങിയപ്പോ ഞാന്‍ എവിടെയോ നിര്‍ത്തി കുറച്ച നേരം നിന്നു. മൊബൈല്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ബാഗില്‍ വെച്ചിരുന്നത് കൊണ്ട് സ്ഥലം ഏതെന്ന് അറിയില്ല.
ഒരു ഗ്രാമം, അവിടെ ഇവിടെ ആയി കുറച്ചു വീടുകള്‍ റോഡില്‍ വളരെ കുറച്ചു വാഹനങ്ങള്‍ അടുത്തു ഒരു കുടിലില്‍ കൊച്ചു കുട്ടികള്‍ മഴ ആസ്വദിക്കുന്നു. അതില്‍ ഒരു കാന്താരി എന്റടുത് വന്നു ബുള്ളറ്റ് തൊട്ടകൊണ്ടു എന്തോ പറഞ്ഞു ! മഴയുടെ ശബ്ദം കാരണം എനിക്ക് മനസിലായില്ല. കുറച്ചു നേരം ബുള്ളറ്റ് നോക്കി നിന്നു അവള്‍ കുടിലിലേക്ക് തിരിച്ചു പോയി. മഴയുടെ ശക്തി കുറഞ്ഞപ്പോ ഞാന്‍ യാത്ര തുടര്‍ന്നു. മഴ നനഞ്ഞു വണ്ടി ഓടിക്കാന്‍ ഒരുപാട് ഇഷ്ടമുള്ള ഞാന്‍ മതിയാവോളം ആ അവസരം ആസ്വദിച്ചു. ഏകദേശം 2.30മണിക്കൂറില്‍ ഞാന്‍ ഗുഡലുര്‍ എത്തി. നല്ല കട്ട മഴ..
തല ഒഴിച്ചു എല്ലാം നനഞ്ഞ്കുതിര്‍ന്നുനിരുന്നു രണ്ടാമത് ഒന്നു ചിന്ദിക്കാതെ അടുത്തു കണ്ട ഒരു ഹോട്ടലില്‍ ചെന്നു ഒരു റൂം എടുത്തു. അങ്ങനെ അമ്മയുടെ ഫുഡ് അടിക്കാനുള്ള മോഹം മഴ പൊളിച്ചടിക്കി. ഒന്നു കുളിച്ചു ഫ്രഷ് ആയി നനഞ്ഞ തുണികള്‍ ഒക്കെ ഉണക്കാന്‍ ഇട്ടിട്ടു ഒരു ആനയെ തിന്നാനുള്ള വിശപ്പുമായി ഞാന്‍ പുറത്തു ഇറങ്ങി. മഴ ആയതിനാല്‍ ടൗണില്‍ ആളുകള്‍ കുറവായിരുന്നു, ആദ്യം കണ്ട ഒരു കൊച്ചു ഹോട്ടലില്‍ തന്നെ ഞാന്‍ കയറി. അടിപൊളി ബീഫ് ഫ്രൈയും മീന്‍ കറിയും സാമ്പാറും കൂട്ടി വയറു പൊട്ടുന്നവരെ ചോറു കഴിച്ചു. തിരിച്ചു റൂമില്‍ എത്തി അല്പനേരം ടിവി കണ്ടു അതു കഴിഞ്ഞു അലാറം വെച്ചു കിടക്കുമ്പോള്‍ സമയം 7.30ുാ.
11വേ ങമ്യ 2017 രാവിലെ 6മണിക്ക് എണീറ്റു, പല്ലു തേച്ചു ഫ്രഷ് ആയി 6.30 ആവുമ്പോഴേക്കും റെഡി ആയി ഹോട്ടല്‍ ചെക്കോട്ട് ചെയ്തു ഇറങ്ങി. വയനാട് ആണ് ലക്ഷ്യം, രാത്രി മഴ കാരണം റോഡ് മുഴുവന്‍ നനഞ്ഞിരുന്നു. എന്റെ പ്ലാന്‍ എല്ലാം തെറ്റിച്ച മഴയോട് ഉള്ളില്‍ എവിടെയോ കലിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് കണ്ട കാഴ്ച്ചകള്‍ കാരണം ഇന്നലെ പെയ്ത മഴയോട് ഞാന്‍ നന്ദി പറഞ്ഞു പോയി.
എത്രയും മനോഹരമായ ഒരു സ്ഥലം സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. കൂടെ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ നോക്കിയാല്‍ അതില്‍ മഞ്ഞു വിതറിയ മലകള്‍ക്കിടയില്‍ രണ്ടു വീടുകള്‍ ഉള്ള ഒരു ഫോട്ടോ ഉണ്ട്. ആ ദൃശ്യത്തെ അതിന്റ പൂര്ണരൂപത്തില്‍ പകര്‍ത്താന്‍ എന്റെ മൊബൈല് ക്യാമറക്ക് കഴിഞ്ഞിട്ടില്ല. എന്റെ പഴയ റഹെൃ ക്യാമറയെ ഒരുപാട് മിസ്സ് ചെയ്ത മറ്റൊരു നിമിഷം കൂടി. അതു മാത്രമല്ല ആ റോഡിലെ ഓരോ വളവും എനിക്ക് വ്യത്യസ്തങ്ങളായ മനോഹരങ്ങളായ കാഴ്ച്ചകള്‍ സമ്മാനിച്ചു. ഓരോ വളവിലും ബൈക്കു നിര്‍ത്തി കാഴ്ചകളെ മനസ്സില്‍ പകര്‍ത്തി ഞാന്‍ യാത്ര തുടര്‍ന്നു...
ഊട്ടി ട്രിപ്പില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ ഈ സ്ഥലത്തെ വര്‍ണ്ണിക്കാനും നിങ്ങള്‍ക്ക് പരിചയപ്പെടുത്താനും വേണ്ടിയാണ് ഈ യാത്ര കുറിപ്പ് എഴുതിയത്. ഇതു എന്റെ രണ്ടാമത്തെ യാത്രാ വിവരണം ആണ്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ റൂട്ടില്‍ യാത്ര പോയിട്ടുള്ളവര്‍ ഇവിടെ ഒരുപാട് കാണും എന്നറിയാം എന്നാലും പോകാത്തവര്‍ ഉണ്ടെങ്കില്‍, ഒരാളെങ്കിലും ഈ കുറിപ്പ് വായിച്ചു ഇവിടെ എവിടേലും പോയാല്‍, അതാണ് സന്തോഷം..