Latest News

കഴിഞ്ഞ രണ്ട് മാസങ്ങള്‍ വളരെ അധികം വേദനാജനകമായിരുന്നു; അമിത ഭാരം കാരണം കാല്‍ മുട്ടിന് പരിക്കേറ്റു; സര്‍ജറി മാത്രമായിരുന്നു ഏകവഴി; ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം എന്നെ പരിപാലിച്ചു; കുറിപ്പുമായി രാധിക ശരത്കുമാര്‍

Malayalilife
 കഴിഞ്ഞ രണ്ട് മാസങ്ങള്‍ വളരെ അധികം വേദനാജനകമായിരുന്നു; അമിത ഭാരം കാരണം കാല്‍ മുട്ടിന് പരിക്കേറ്റു; സര്‍ജറി മാത്രമായിരുന്നു ഏകവഴി; ഒരു കുഞ്ഞിനെപ്പോലെ അദ്ദേഹം എന്നെ പരിപാലിച്ചു; കുറിപ്പുമായി രാധിക ശരത്കുമാര്‍

ണ്‍പതുകളില്‍ നായികയായി കരിയര്‍ ആരംഭിച്ചതാണ് രാധിക ശരത് കുമാര്‍. ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ സജീവമായ നടി തമിഴില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ്. എന്നാല്‍ കഴിഞ്ഞ വണ്ട് മാസങ്ങള്‍ രാധികയെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല. കടുത്ത വേദനയിലൂടെ കടന്നു പോയ ദിവസങ്ങളെക്കുറിച്ചായിരുന്നു ഈ വനിത ദിനത്തില്‍ രാധികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

എന്നെ കുറിച്ചോ എന്റെ ജോലിയെ കുറിച്ചോ ആരും സംസാരിക്കാറില്ല. കഴിഞ്ഞ രണ്ട് മാസങ്ങള്‍ വളരെ അധികം വേദനാജനകമായിരുന്നു. രണ്ട് സിനിമകള്‍ നടന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ എന്റെ അമിത ഭാരം കാരണം കാല്‍ മുട്ടിന് പരിക്കേറ്റു. ശസ്ത്രക്രിയ മാത്രമാണ് ഏക മാര്‍ഗം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് മുന്‍പ് ഷൂട്ട് പൂര്‍ത്തിയാക്കേണ്ടത് കാരണം ഞാനൊരു മാരത്തോണ്‍ തന്നെ നടത്തി. പെയിന്‍ കില്ലര്‍ കഴിച്ചും വേദന സഹിച്ച് കാല്‍ മുട്ടിന് ബ്രേസ് ധരിച്ചുമൊക്കെയാണ് കടന്ന് പോയത്. 

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിന് നന്ദി പറയുന്നു. വേദനയോടെ കിടക്കുമ്പോള്‍ ഞാന്‍ എന്റെ ചിന്തഗതി മാറ്റുന്നു. എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു, ഈ വേദന സഹിച്ചും നിങ്ങള്‍ സിനിമ പൂര്‍ത്തിയാക്കിയതില്‍ ആ രണ്ട് നിര്‍മാതാക്കളോടും നന്ദിയുളളവരായിരിക്കും എന്ന് എനിക്കങ്ങനെ തോന്നുന്നില്ല, മാത്രമല്ല ഒന്നും പ്രതീക്ഷിച്ചല്ല ഞാനത് ചെയ്തതും എന്റെ ജോലി നന്നായി ചെയ്യണം എന്നേ കരുതിയിരുന്നുളളൂ.

ഈ വനിത ദിനത്തില്‍ ഓരോ സ്ത്രീകളും സ്വയം ശാക്തീകരിക്കാനുള്ള ജോലിയില്‍ ശ്രദ്ധിക്കണമെന്നും കൂടുതല്‍ സ്വയം സ്‌നേഹിക്കണം എന്നും സ്വന്തം ജീവിതത്തെ കൂടുതല്‍ വിലമതിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. വലിയ പ്രതീക്ഷകളൊന്നുമില്ല, എന്റെ ഏറ്റവും കരുത്തുള്ള തൂണ്‍ ഭര്‍ത്താവാണ്, സ്വര്‍ണ ഹൃദയമുള്ള അദ്ദേഹം എന്നെ ഒരു കുഞ്ഞിനെ പോലെ പരിപാലിച്ചു. എല്ലാവര്‍ക്കും വനിതാ ദിന ആശംസകള്‍. ശക്തരായി ഇരിക്കുക രാധിക ശരത്കുമാര്‍ കുറിച്ചു.

radhika sarathkumar talks about injury

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES