മലയാള സിനിമയിലും തമിഴകത്തുമെല്ലാം ധാരാളം താര കൂട്ടായ്മകള്‍ സജീവമായിട്ടുണ്ട്. ചെന്നൈയില്‍ നിന്നും ഇടയ്ക്കിടയ്ക്ക് എയ്റ്റീസ് നായികമാരുടെ ഒത്തുച്ചേരലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോളിതാ വനിതാ ദിനത്തില്‍ ഒന്നിച്ച് കൂടിയ താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരത്ത് താമസിക്കുന്ന മലയാളത്തിന്റെ പ്രിയനടിമാരുടെ കൂട്ടായ്മയാണ് 'ലവ്‌ലീസ് ഓഫ് ട്രിവാന്‍ഡം'. ഇവരാണ് വനിതാദിനത്തില്‍ ഒരുമിച്ചത്.വിമന്‍സ് ഡേ ആഘോഷിക്കാനായി കോവളത്തെ ഹോട്ടലില്‍ ഒന്നിച്ചു കൂടിയതിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടിമാര്‍. ഈ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷിക ആഘോഷം കൂടിയായിരുന്നു ഈ ഒത്തുച്ചേരല്‍. കാര്‍ത്തിക, മേനക, വിന്ദുജ മേനോന്‍, രാധ, ശ്രീലക്ഷ്മി, ജലക, പ്രവീണ, മഞ്ജു പിള്ള, സോന നായര്‍ എന്നിവരെല്ലാം എത്തിയിരുന്നു.