Latest News

പ്രചരിക്കുന്നത് ബ്യൂട്ടി ക്ലിനിക്കിന് വേണ്ടി എടുത്ത പരസ്യ ചിത്രത്തിലെ ഭാഗങ്ങള്‍; അവതാരകയായ അനു പിന്മാറിയതോടെ രേണുവിലേക്ക് എത്തി; രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒന്നിച്ചു എന്ന ക്യാംപ്ഷനോടെ പുറത്തെത്തിയ രേണു സുധിയുടെ വാവഹ ചിത്രത്തിലെ വാസ്തവം ഇത്

Malayalilife
പ്രചരിക്കുന്നത് ബ്യൂട്ടി ക്ലിനിക്കിന് വേണ്ടി എടുത്ത പരസ്യ ചിത്രത്തിലെ ഭാഗങ്ങള്‍; അവതാരകയായ അനു പിന്മാറിയതോടെ രേണുവിലേക്ക് എത്തി; രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒന്നിച്ചു എന്ന ക്യാംപ്ഷനോടെ പുറത്തെത്തിയ രേണു സുധിയുടെ വാവഹ ചിത്രത്തിലെ വാസ്തവം ഇത്

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിയാണ് രേണു സുധി. അന്തരിച്ച മിമിക്ര കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് രേണു ഇന്ന്. കുറച്ച് ദിവസങ്ങളായ രേണു റീല്‍സുകളിലൂടെയും സജീവമായിരിക്കു കയാണ്. ഇതിന് പിന്നാലെ രേണു വീണ്ടും വിവാഹിതയായതായി പ്രചാരണങ്ങള്‍ എത്തി.

ഡോക്ടര്‍ മനു ഗോപിനാഥനൊപ്പമുള്ള രേണുവിന്റെ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നതക്. ഫോട്ടോഷൂട്ടുകളുടെ രാജകുമാരനും റീല്‍സുകളുടെ രാജകുമാരിയും ഒരുമിച്ചു. രാജകുമാരന്റെ കൈകളിലേക്ക് പറന്നിറങ്ങിയ മാലാഖ. ഇനി അവള്‍ സുരക്ഷിതയായി എന്നോടൊപ്പം ഇരിക്കട്ടെ. ഇത് ഞങ്ങളുടെ പ്രണയം തുളുമ്പുന്ന കുറച്ച് നല്ല ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം. ഈ ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ഇതേ തുടര്‍ന്നുവരുന്ന ഞങ്ങളുടെ ചാനല്‍ ഇന്റര്‍വ്യൂ നിങ്ങള്‍ കണ്ടാല്‍ മതി'' എന്നാണ് രേണു ചിത്രങ്ങള്‍ പങ്ക് വട്ട് കുറിച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊരു ബ്യൂട്ടി ക്ലിനിക്കിനായുള്ള പരസ്യത്തിന്റെ ഷൂട്ടിനിടെയില്‍ നിന്നുള്ള ചിത്രങ്ങളാണ്. പാര്‍ലറിന്റെ പരസ്യത്തിനായാണ് ഇങ്ങനെ ഒരുങ്ങിയത്. ഈ പ്രോജക്ട് ആദ്യം പ്ലാന്‍ ചെയ്തത് ടെലിവിഷന്‍ താരം അനുമോളെ വച്ചാണ്. അവര്‍ പിന്‍മാറിയതു കൊണ്ടാണ് രേണുവിനൊപ്പം ചെയ്തത് എന്ന് മനു ഗോപിനാഥന്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റീല്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ രേണുവിനെ വിമര്‍ശിച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിമര്‍ശനങ്ങളോട് പ്രതികരിച്ച് രേണുവും ദാസേട്ടനും രംഗത്തെത്തുകയും ചെയ്തിരുന്നു.

. ''ഞാനും രേണുവും തമ്മില്‍ ഒരു വര്‍ഷത്തോളമായി പരിചയത്തിലായിട്ട്. അങ്ങനെയാണ് ഒന്നിച്ച് റീല്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം. നെഗറ്റീവ് കമന്റ് വന്നപ്പോള്‍ ചുട്ട മറുപടി കൊടുക്കാനാണ് ഞാന്‍ രേണുവിനോട് പറഞ്ഞത്.പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്. ഞാന്‍ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയില്‍ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോര്‍ട്ടാണ്. നമ്മള്‍ മോശമായൊന്നും ചെയ്തില്ലല്ലോ. ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. 
ആളുകള്‍ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാന്‍ പാടുള്ളൂ'' എന്നാണ് ഷണ്‍മുഖദാസ് പ്രതികരിച്ചത്.

ചേട്ടന് നല്ലൊരു ഭാര്യയുണ്ട്. മക്കളുണ്ട്. അവര്‍ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാന്‍ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടന്‍ എന്റെ സഹോദരനാണ്'' എന്നാണ് രേണുവിന്റെ മറുപടി. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

Read more topics: # രേണുസുധി
renu sudhi remarriage photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES