Latest News

കേരള നിയമസഭയില്‍ ചര്‍ച്ചയായി അരുണ്‍ രാജ് ചിത്രം; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ സന്ദര്‍ശിച്ച് മഹാത്മാ അയ്യന്‍കാളി സംവിധായകന്‍

Malayalilife
കേരള നിയമസഭയില്‍ ചര്‍ച്ചയായി അരുണ്‍ രാജ് ചിത്രം; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ സന്ദര്‍ശിച്ച് മഹാത്മാ അയ്യന്‍കാളി സംവിധായകന്‍

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹനും ആയ അരുണ്‍ രാജ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഗോപകുമാറിനെ സന്ദര്‍ശിച്ചു. നവോത്ഥാന നായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന മഹാത്മാ അയ്യന്‍കാളി യുടെ ജിവിത ചരിത്രം സിനിമ ആകുകയാണ്. ലോകമെമ്പാടും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന ഈ സിനിമ. കേരള നിയമസഭയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. 

പ്രത്യേക ക്ഷണപ്രകാരം നിയമസഭ കാര്യാലയത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ രാജും. കൂടാതെ പ്രദീപ് താമരക്കുളം, വിനോദ് പറവൂര്‍, രാജു , പ്രവീണ്‍ സൂര്യ, സഹപ്രവര്‍ത്തകര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ നിയമ നടപടികളും, എല്ലാ സഹകരണവും നല്‍കുമെന്നും, വരും തലമുറയ്ക്ക് ഒരു പാഠമാകും എന്നും, സംവിധായകനായ അരുണ്‍ രാജിനെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് ഒരുപാട് കഷ്ടതകളുടെ മുന്നോട്ടുപോയി സ്വപ്നം മുറുക്കെ പിടിച്ച് വിജയത്തിലെത്തിയ അരുണ്‍ വരും തലമുറയ്ക്കും ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ് എന്നും ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും നല്‍കുമെന്നും  ഉടന്‍ താന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും എന്നും നല്‍കിയാണ് യാത്രയാക്കിയത് എന്നും സംവിധായകനായ അരുണ്‍രാജ് പറഞ്ഞു

arun raj visited kerala legislative assembly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES