Latest News

രണ്ട്​ സുപ്രധാന മാറ്റങ്ങളുമായി വാട്​സ്​ആപ്പ്​

Malayalilife
topbanner
 രണ്ട്​ സുപ്രധാന  മാറ്റങ്ങളുമായി വാട്​സ്​ആപ്പ്​

 രണ്ട്​ സുപ്രധാന അപ്​ഡേറ്റുകളുമായി ഫേസ്​ബുക്കിന്​ കീഴിലുള്ള മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ എത്തുന്നു. ​ പുതിയ തരം മാറ്റങ്ങൾ തീം സംവിധാനത്തിലും വോയിസ്​ മെസ്സേജിലുമാണ് അവതരിപ്പിക്കാന്‍ പോകുന്നത്​. ​ ഇവ പുറത്തുവിട്ടിരിക്കുന്നത് വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നല്‍കുന്ന വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോ ആണ്​.

നിലവില്‍  ഡാര്‍ക്​, ലൈറ്റ്​ എന്നിങ്ങനെ രണ്ട്​ തരത്തിലള്ള തീമാണുള്ളത് വാട്​സ്​ആപ്പില്‍ ലേഹ്യമായിരിക്കുന്നത്​. എന്നാല്‍, ടെലിഗ്രാം ആകട്ടെ ആപ്പിന്‍റെ തീം പല കളറുകളില്‍ മാറ്റാനുള്ള സംവിധാനം  അവതരിപ്പിച്ചിട്ട്​ കാലങ്ങളേറെയായി. ​ വാട്​സ്​ആപ്പും ഇനി അതേ സവിശേഷതയാണ് പരീക്ഷിക്കാനൊരുങ്ങുന്നത്​.  വാട്​സ്​ആപ്പ്​ ഇനി പ്രധാനമായും ആപ്പിന്‍റെ നിലവിലെ തീമായ ഇരുണ്ട നീല നിറം മാറ്റി പല കളറുകള്‍ പരീക്ഷിക്കാനുള്ള സൗകര്യമായിരിക്കും നല്‍കുക. എന്നാൽ  ഈ ഫീച്ചര്‍ വാട്​സ്​ആപ്പ്​ ഔദ്യേഗികമായി എന്ന്​ വരുമെന്ന വിവരം  പുറത്തുവിട്ടിട്ടില്ല.

അതേസമയം ​ മറ്റൊരു സവിശേഷത എന്ന് പറയുന്നത് വോയിസ്​ സന്ദേശങ്ങളുടെ​ പ്ലേ ബാക്ക്​ സ്​പീഡ്​ ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. 1x, 1.5x,2x സ്പീഡുകളില്‍ നമുക്ക്​ ലഭിക്കുന്ന ശബ്​ദ സന്ദേശങ്ങള്‍  സെറ്റ്​ ചെയ്​ത്​ കേള്‍ക്കാന്‍ സാധിക്കുന്നതാണീ ഫീച്ചര്‍. നിലവില്‍ ഐ.ഒ.എസ്​ ഉപയോഗിക്കുന്നവര്‍ക്ക് ​ ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്​.  ഈ ഫീച്ചര്‍ വാട്ട്സ്‌ആപ്പ് 2.21.60.11 പതിപ്പിലാണ് ലഭിക്കുക.

WhatsApp with two important changes come soon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES