Latest News

12 മണിക്കൂര്‍ പിടിച്ചുവെച്ചു; വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ; ന്യൂസ് ചാനലിലുള്ള ആള്‍ക്കാര്‍ മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞത്; വീട്ടില്‍ നിന്നൊക്കെ വിളിച്ചിട്ട് ഭയങ്കര പ്രശ്നമായി; കൂട്ടുകാരൊക്കെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു; അവസാനം ഇന്ത്യന്‍ എംബസിയാണ് ഇടപെട്ടത്; പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മലയാളി വ്‌ളോഗര്‍ 

Malayalilife
 12 മണിക്കൂര്‍ പിടിച്ചുവെച്ചു; വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ; ന്യൂസ് ചാനലിലുള്ള ആള്‍ക്കാര്‍ മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞത്; വീട്ടില്‍ നിന്നൊക്കെ വിളിച്ചിട്ട് ഭയങ്കര പ്രശ്നമായി; കൂട്ടുകാരൊക്കെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു; അവസാനം ഇന്ത്യന്‍ എംബസിയാണ് ഇടപെട്ടത്; പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മലയാളി വ്‌ളോഗര്‍ 

താന്‍ അഫ്ഗാനിസ്ഥാനില്‍ പൂര്‍ണ്ണ സുരക്ഷിതയാണെന്നും, അറസ്റ്റിലായി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മലയാളി വ്ളോഗര്‍ അരുണിമ. കാബൂളിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നും, വൈകാതെ രാജ്യത്തുനിന്ന് പുറത്തുകടക്കുമെന്നും വ്യക്തമാക്കുന്ന വീഡിയോ സന്ദേശം അവര്‍ പുറത്തുവിട്ടു. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് അരുണിമ നടത്തിയത്. 

അഫ്ഗാന്‍ അധികൃതരും ഇന്ത്യന്‍ എംബസിയും തനിക്ക് പൂര്‍ണ്ണ പിന്തുണയും സുരക്ഷയും നല്‍കിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ബമിയാനില്‍ നിന്ന് കാബൂളിലേക്ക് പോകുന്ന വഴിയാണ് വീഡിയോ പകര്‍ത്തിയത്. താലിബാന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ രാവിലെ താന്‍ താമസിച്ചിരുന്ന മുറിയിലെത്തി സംസാരിച്ചിരുന്നു. താന്‍ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സുരക്ഷിതയായി കാബൂളിലേക്ക് സഞ്ചരിക്കുകയാണെന്നും ഏകദേശം 200 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാനുണ്ടെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങള്‍ തന്നില്‍ വലിയ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. ആയതിനാല്‍ അപ്പോള്‍ തന്നെ വീഡിയോ ചിത്രീകരിച്ച് പങ്കുവെക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കാര്യങ്ങള്‍ വ്യക്തമാക്കി പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും താന്‍ അറസ്റ്റിലായി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. തന്നെ വിട്ടയച്ചത് 12 മണിക്കൂറിന് ശേഷമാണെന്ന രീതിയിലുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ ആശങ്കയിലായെന്നും അത് തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ വ്യക്തമാക്കി. 

കാബൂളില്‍ എത്തിയ ഉടന്‍ തന്നെ അഫ്ഗാനിസ്ഥാന് പുറത്തേക്ക് കടക്കാനാണ് പദ്ധതിയിടുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഇന്ത്യന്‍ എംബസിക്ക് അവര്‍ പ്രത്യേക നന്ദി അറിയിച്ചു. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതെന്ന വിമര്‍ശനങ്ങള്‍ താരം തള്ളി. സ്വന്തം ജീവന്‍ പണയം വെച്ച് ആരെങ്കിലും റീച്ചിന് വേണ്ടി ശ്രമിക്കുമോ എന്ന് ചോദിച്ച വ്‌ലോഗര്‍, വിമര്‍ശിക്കുന്നവരോട് പുച്ഛം മാത്രമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. വ്ളോഗര്‍ അരുണിമയുടെ വാക്കുകള്‍ ഇങ്ങനെ.. 'അഫ്ഗാനിസ്ഥാനില്‍ ഞാനിപ്പോള്‍ സേഫ് ആണ്. ഇവിടുത്തെ ഗവണ്‍മെന്റ് ഓഫീഷ്യല്‍സ് എല്ലാം രാവിലെ വന്നിട്ട്, റൂമില്‍ വന്നിട്ട് എന്റെ അടുത്ത് സംസാരിച്ചിട്ടുണ്ടായിരുന്നു. അപ്പോ ഞാന്‍ ഇന്ത്യന്‍ എംബസിയുമായിട്ടല്ലേ ഇവിടെ കണക്ട് ചെയ്തിട്ടുണ്ടായിരുന്നത്, സോ അവര്‍ എന്റെ അടുത്ത്... ഞാന്‍ ബമിയാന്‍ എന്ന് പറഞ്ഞിട്ടുള്ള സ്ഥലത്താണ് ഉണ്ടായിരുന്നത്. അവിടുന്ന് കാബൂളിലേക്ക് ഞാന്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്റെ കൂടെ വിടാനായിട്ട് രണ്ട് പേരുണ്ട്. ഇവരുടെ കൂടെയാണ് ഞാന്‍ കാബൂളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്. 

ഏകദേശം ഒരു 200 കിലോമീറ്ററോളം ഉണ്ട് കാബൂളിലേക്ക് എത്താനായിട്ട്. അപ്പോ സേഫ് ആയിട്ട് ഞാന്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയാണ് എന്നെ ഹെല്‍പ്പ് ചെയ്തിട്ടുണ്ടായിരുന്നത്. താങ്ക്യൂ ഇന്ത്യന്‍ എംബസി. ഞാന്‍ ഇന്നലെ വല്ലാത്തൊരു സിറ്റുവേഷനിലായിരുന്നു. ഞാന്‍ ഭയങ്കര പാനിക്ക് ആയിട്ട് ഇരിക്കുകയായിരുന്നു. ഞാന്‍ സേഫ് ആയിട്ട്... ഞാന്‍ അപ്പോ തന്നെ ഞാന്‍ വീഡിയോ... വീഡിയോ എടുക്കാനുള്ള ഒരു മാനസികാവസ്ഥയായിരുന്നില്ല. അതുകൊണ്ട് വീഡിയോസ് ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. പക്ഷെ ഞാന്‍ റൈറ്റ് ചെയ്തിട്ട് ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു, ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം. പക്ഷെ എന്നിട്ടും ന്യൂസ് ചാനലിലുള്ള ആള്‍ക്കാരാണ് ഞാന്‍ അറസ്റ്റിലായി എന്നുള്ള രീതിയില്‍ തന്നെ ഫുള്‍ ആയിട്ട് അത് ന്യൂസ് കൂടുതല്‍ സ്‌പ്രെഡ് ചെയ്തുകൊണ്ടിരുന്നത്. അറസ്റ്റ് ചെയ്യും എന്ന് പറഞ്ഞിട്ട് അവരെന്നെ കാണിച്ചു, എന്നിട്ട് അപ്പോ തന്നെ ഞാന്‍ കുറെ അവരുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്തു. അത് ഞാന്‍ വിശദീകരിച്ച് എന്റെ ഫേസ്ബുക്കില്‍ കൊടുത്തു, എഴുതിയിട്ടിട്ടുണ്ടായിരുന്നു. 

എന്നിട്ടും ന്യൂസ് ചാനലിലുള്ള ആള്‍ക്കാര് 12 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് എന്നെ അത് വിട്ടയച്ചു എന്നുള്ള രീതിയില്‍ പോസ്റ്റ് ചെയ്തത്. അപ്പോ അതാണ് കൂടുതല്‍ ആളുകളിലേക്ക് എത്തി എല്ലാവരും ടെന്‍ഷനായി. എന്റെ വീട്ടില്‍ നിന്നൊക്കെ വിളിച്ചിട്ട് ഭയങ്കര പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. അങ്ങനെ എന്റെ ഫ്രണ്ട്‌സ് ആണെങ്കില്‍ എല്ലാവരും വിളിച്ചിട്ട് എന്നോട് ചൂടായിക്കൊണ്ടിരിക്കുകയാണ്. അപ്പോ ഞാന്‍ ഇപ്പോള്‍ കാബൂളിലേക്ക് ആണ് പോകുന്നത്. ഞാന്‍ ഇപ്പോള്‍ സേഫ് ആണ്. അപ്പോ കാബൂളില്‍ എത്തിക്കഴിഞ്ഞിട്ട് എത്രയും പെട്ടെന്ന് ഈ രാജ്യം എക്‌സിറ്റ് ചെയ്യാനുള്ള പ്ലാനാണ്. അപ്പോ കാബൂളില്‍ എത്തുമ്പോ തന്നെ ഇവിടുന്ന് എക്‌സിറ്റ് ചെയ്യാനുള്ള പ്ലാന്‍ ഞാന്‍ നോക്കും. അപ്പോ എന്നെ ഇതുവരെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും താങ്ക്യൂ. 

ഒരുപാട് ആള്‍ക്കാര് റീച്ചിന് വേണ്ടിയിട്ടാണ് ഇടുന്നത് എന്ന് പറയുന്നത് ഞാന്‍ കണ്ടായിരുന്നു. ഇങ്ങനെ പറയുന്നവരോടൊക്കെ എനിക്ക് വെറും പുച്ഛം മാത്രമാണ്. കാരണം എന്റെ ജീവിതം റിസ്‌ക്... എന്നെ ഒരാള്‍ അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് ആരെങ്കിലും റീച്ചിന് വേണ്ടി ഇടുമോ? ബുദ്ധിയുണ്ടെങ്കില്‍ അത് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അപ്പോ ഞാന്‍ എന്തായാലും ദാ ഇപ്പോള്‍ സേഫ് ആയിട്ട് കാബൂളിലേക്ക് പോവുകയാണ്. എത്രയും പെട്ടെന്ന് ഈ രാജ്യം ഞാന്‍ എക്‌സിറ്റ് ചെയ്യുന്നതായിരിക്കും. വണ്‍സ് എഗൈന്‍ താങ്ക്യൂ ഇന്ത്യന്‍ എംബസി.'

Read more topics: # അരുണിമ
backpacker arunima escaped taliban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES