Latest News

വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍...! ഇനി മുതല്‍ മെസേജ് ടൈപ്പ് ചെയ്യേണ്ട പകരം പറഞ്ഞു കൊടുത്താല്‍ മതി വാട്‌സ് ആപ്പ് തന്നെ മേസേജ് ടൈപ്പ് ചെയ്യും

Malayalilife
വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍...! ഇനി മുതല്‍ മെസേജ് ടൈപ്പ് ചെയ്യേണ്ട പകരം പറഞ്ഞു കൊടുത്താല്‍ മതി വാട്‌സ് ആപ്പ് തന്നെ മേസേജ് ടൈപ്പ് ചെയ്യും

സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. ഇനി മുതല്‍ വാട്‌സ് ആപ്പില്‍ മസേജ് ടൈപ്പ് ചെയ്യേണ്ട പകരം പറഞ്ഞു കൊടുത്താല്‍ മതി. പുതിയ ഫീച്ചറുമായാണ് ഈ വര്‍ഷത്തില്‍ വാട്‌സ് ആപ്പ് എത്തിയിരിക്കുന്നത്. കീബോര്‍ഡിനൊപ്പമുള്ള മൈക്കാണ് ശബ്ദം ഡിക്റ്റേറ്റ് ചെയ്ത് അത് മെസേജ് ആയി ടൈപ്പ് ചെയ്യുന്നത്. 

ഇതിനായി മെസേജ് ടൈപ്പ് ചെയ്യാനുള്ള കീബോര്‍ഡിനുള്ള മൈക്കില്‍ ടച്ച് ചെയ്യണം, പിന്നീട് ടൈപ്പ് ചെയ്യാനുള്ള മെസേജ് പറയണം. ഇതോടെ വാട്സ്ആപ്പ് തന്നെ മേസേജ് ടൈപ്പ് ചെയ്യും. ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കുന്നതാണ്. ഇതിന് മുമ്പ് ഗൂഗിള്‍ അസിസ്റ്റിലും സിറിയിലും ഈ ഫീച്ചര്‍ ഉണ്ടായിരുന്നു. 

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ കീബോര്‍ഡിന്റെ വലത് വശത്ത് മുകളിലായും ഐഒസില്‍ താഴെയുമാണ് വോയ്സ് ഡിക്റ്റേറ്റ് ചെയ്യാനുള്ള മൈക്കുള്ളത്. കൂടാതെ മെസേജ് അയക്കുന്നതിന് മുമ്ബ് എഡിറ്റ് ചെയ്യാനും സാധിക്കും.


 

Read more topics: # tech,# whatsapp,# new feature
tech,whatsapp,new feature

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES