Latest News

സിനിമാ സുഹൃത്തുക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന്; വളരെ ചെറിയകല്യാണം; അവരുണ്ടാക്കിയ പണത്തില്‍ നിന്നാണ് അവര്‍ കല്യാണം നടത്തുന്നതെന്ന് പ്രതികരിച്ച് അച്ഛന്‍ കൃഷ്ണകുമാര്‍; മികച്ച പ്ലാനറെന്ന് വീണ്ടും തെളിയിച്ചെന്ന് കുറിച്ച് അശ്വിനും

Malayalilife
സിനിമാ സുഹൃത്തുക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന്; വളരെ ചെറിയകല്യാണം; അവരുണ്ടാക്കിയ പണത്തില്‍ നിന്നാണ് അവര്‍ കല്യാണം നടത്തുന്നതെന്ന് പ്രതികരിച്ച് അച്ഛന്‍ കൃഷ്ണകുമാര്‍; മികച്ച പ്ലാനറെന്ന് വീണ്ടും തെളിയിച്ചെന്ന് കുറിച്ച് അശ്വിനും

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. താരങ്ങള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോവാര്‍ത്ത പങ്കുവെച്ചത്. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ ഇന്നലെയായിരുന്നു സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും രാഷ്്ട്രീയ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ വിരുന്ന്് ഒരുക്കിയത്. ട്രിവാന്‍ഡ്രം ക്ലബില്‍ ഒരുക്കിയ വിരുന്നില്‍ നിരവധി പേരാണ് ആശംസകള്‍ നേരാനെത്തിയത്.

ഇപ്പോഴിതാ അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നടനും അച്ഛനുമായ കൃഷ്ണകുമാര്‍ പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

'എപ്പോഴും സന്തോഷം, പ്രത്യേകിച്ച് കല്യാണം ആയതുകൊണ്ടല്ല. എന്നും സന്തോഷമേ ഉള്ളൂ. പത്ത് വര്‍ഷത്തെ പ്രണയമാണെന്ന് അവരിപ്പോള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. പ്രണയമൊന്നും എല്ലാവരും എല്ലാവരുടെയുമടുത്ത് പറയത്തില്ലല്ലോ. സന്തോഷമേ ഉള്ളൂ. അവര്‍ കല്യാണം കഴിച്ചു. അവര്‍ സുഖമായി ജീവിക്കട്ടെ. ഞങ്ങളൊക്കെ തന്നെയാണ് അതിഥികള്‍.

നിങ്ങളുടെ കയ്യില്‍ ഒരു വിഡിയോ വന്നു കഴിഞ്ഞാല്‍ പെട്ടെന്ന് തന്നെ നിങ്ങളത് പോസ്റ്റ് ചെയ്യും. എന്ത് ഇടണമെന്ന് നിങ്ങള്‍ നോക്കും. മറ്റു സംഭവങ്ങളൊക്കെ നടക്കുന്നുണ്ടോ എന്ന് നമ്മളും നോക്കും. അതുകൊണ്ടാണ് ഒന്നും പുറത്തുവിടാതിരുന്നത്. എന്നും എല്ലാവിധ സഹകരണവും ഞങ്ങള്‍ക്ക് തരുക. വളരെ കുറച്ചു പേരെ നമ്മള്‍ വിളിച്ചൊള്ളൂ. വിളിച്ചവരെല്ലം വന്നു. അതില്‍ വലിയ സന്തോഷം.

ഇവരൊക്കെ രാഷ്ട്രീയത്തിനപ്പുറം നമ്മളുമായി വളരെക്കാലമായി സൗഹൃദമുള്ള ബന്ധമുള്ളവരാണ് വന്നവരൊക്കെ. വളരെ ചെറിയ കല്യാണമായിരുന്നു. കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്. ചെലവ് ചുരുക്കണം. കല്യാണം കഴിക്കുമ്പോള്‍ ചെറിയ കല്യാണം കഴിക്കുക. മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ആ പൈസ സ്വരൂപിച്ചതൊക്കെ തുടര്‍ന്നുള്ള ജീവിതത്തിനായി ഉപയോഗിക്കുക.

പോകുന്ന വഴിക്ക് ആര്‍ക്കെങ്കിലും കുറച്ച് കൊടുക്കുക കൂടി ചെയ്‌തേക്കുക. സൂക്ഷിച്ച് വയ്ക്കാന്‍ എന്റെ കയ്യില്‍ പൈസ ഒന്നുമില്ലന്നേ. പിള്ളേര് ഉണ്ടാക്കിയ പൈസ അവര്‍ ചെലവാക്കുന്നു, അത്രയേ ഉള്ളൂ. വെഡ്ഡിങ് പ്ലാനുകളൊക്കെ അവള്‍ തന്നെ തീരുമാനിച്ചു, അവള്‍ തന്നെ ചെയ്തു. വ്യക്തമായ കാര്യങ്ങളൊന്നും എനിക്കറിയില്ല. ഞാനൊരു അനുഗ്രഹീതനായ അച്ഛനാണ്. ശക്തരായ നാല് സ്ത്രീകളാണ് എന്റെ മക്കള്‍.

രാവിലെ മുതല്‍ രാത്രി വരെ അവര്‍ ജോലി ചെയ്യുന്നു. ദൈവം അവര്‍ക്കെ എല്ലാം കൊടുക്കുന്നു. അവരുണ്ടാക്കിയ പണത്തില്‍ നിന്ന് അവര്‍ കല്യാണം നടത്തുന്നു. അച്ഛന്‍ വരുന്നു, പങ്കെടുക്കുന്നു, പോകുന്നു. നമ്മുടെ മക്കള്‍ക്ക് ആരെ വേണമെങ്കിലും ഇഷ്ടപ്പെടാം, ആരെ വേണമെങ്കിലും കല്യാണം കഴിക്കാം. നമ്മുടെ അടുത്ത് മക്കള്‍ക്ക് എന്ത് വേണമെങ്കിലും പറയാം.

സ്വാതന്ത്ര്യം നമ്മുടെ കയ്യിലല്ല, അവരുടെ കയ്യിലാണ്. ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിച്ച ഒരാളാണ്. അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കണം. അപ്പോഴേ എനിക്കും അവര്‍ക്കും സന്തോഷമായിട്ടും സമാധാനമായിട്ടും കഴിയാന്‍ പറ്റൂ. ഞങ്ങളിങ്ങനെ കല്യാണം കഴിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു എന്നോട്. നിമിഷിന്റെ അച്ഛന്‍ രവി പഴയ സിനിമാ നിര്‍മാതാവാണ്.

രവിയെ എനിക്ക് 33 വര്‍ഷമായിട്ട് അറിയാം. രവിയുടെ മോനാണ് നിമിഷ് എന്നൊക്കെ ഞാന്‍ പിന്നീടാണ് അറിയുന്നത്. കല്യാണത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങള്‍ വരെ അവര്‍ക്ക് വിട്ടു കൊടുത്തു. ഇനിയുള്ള പിള്ളേര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള തീയതിയില്‍ കല്യാണം കഴിക്കാം'. - കൃഷ്ണകുമാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അശ്വിനും ദിയയ്ക്കും ഓമിക്കും ഒപ്പമുള്ള ചിത്രം പങ്ക് വച്ച് അശ്വിന്‍ കുറിച്ചത്. അഹാന മികച്ച പ്ലാനറാണെന്ന് വീണ്ടും തെളിയിച്ചു എന്നാണ. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തികച്ചും സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. വിവാഹചടങ്ങിലെ ഓരോ നിമിഷങ്ങളും അഹാനയുടെ പ്ലാനിങ്ങിലാണ് നടത്തിയതെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വരുന്ന ഓരോ വീഡിയോകളും.
 

ahaana krishna nimish ravi wedding plan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES