Latest News

ഇന്ന് മുതല്‍ വാട്‌സ് ആപ്പ് ഈ ഫോണുകളില്‍ ലഭ്യമാകില്ല....!

Malayalilife
ഇന്ന് മുതല്‍ വാട്‌സ് ആപ്പ് ഈ ഫോണുകളില്‍ ലഭ്യമാകില്ല....!

പഴയ ഗാഡ്ജറ്റുകളില്‍ ജനുവരി ഒന്നുമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. അപ്‌ഡേറ്റിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് ലഭ്യമാകാത്തത്.  വാട്ട്‌സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം അറിയിച്ചത് വാട്‌സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത ഫോണുകളില്‍ അവ ലഭ്യമാകില്ല. ഇതിനാല്‍ തന്നെ ഇത്തരം ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തുന്നതാണ് നല്ലതെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു.

വാട്ട്‌സ്ആപ്പ് കിട്ടാത്ത ഫോണുകള്‍:

*ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
*വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ 
*ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6 
*നോക്കിയ സിംബിയന്‍ എസ്60 
*ബ്ലാക്ക് ബെറി 10 
*നോക്കിയ എസ്40


 

Read more topics: # tech,# whatsapp,# phones,# excluding
tech,whatsapp,phones,excluding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES