കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചില നിസാര അശ്രദ്ധ കാരണം കുഞ്ഞിന് പല തരത്തിലുളള ബുദ്ധിമുട്ടുകളും ഇന്‍ഫെക്ഷനുകളും ഒക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം.
കുഞ്ഞിന്റെ തലയും ഉടലും ഒരേ രീതിയിലായിരിക്കണം
കുഞ്ഞിന്റെ തലയും ഉടലും ഒരുപോലെ താങ്ങണം
കുഞ്ഞിന്റെ ഉടല്‍ അമ്മയ്ക്ക് നേരെ തിരിഞ്ഞിരിക്കണം
കുഞ്ഞിന്റെ ഉടല്‍ അമ്മയോട് ചേര്‍ന്നിരിക്കണം
കുഞ്ഞിന്റെ താടി മുലയിലമര്‍ന്നിരിക്കണം
കുഞ്ഞിന്റെ താഴത്തെ ചുണ്ട് മലര്‍ന്നിരിക്കണം
കുഞ്ഞിന്റെ വായ നല്ലതുപോലെ തുറന്നിരിക്കണം
അമ്മയുടെ മുലഞെട്ടിന് ചുറ്റുമുള്ള ഭാഗം പരമാവധി കുഞ്ഞിന്റെ വായിലായിരിക്കണം