മൂക്ക് കുത്തിയശേഷം ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Malayalilife
മൂക്ക് കുത്തിയശേഷം ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മൂക്കു കുത്തുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന പ്രശ്നമാണ് അണുബാധ. മൂക്ക് കുത്തുന്ന ഭാഗം പഴുക്കാനും വേദന സഹിക്കാന്‍ കഴിയാത്ത അവസ്ഥായാകാനും സാധ്യതയുണ്ട്. മൂക്കു കുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ അണുബാധ ഒഴിവാക്കാന്‍ കഴിയും.
അണുബാധ ഒഴിവാക്കാന്‍ ആദ്യമായി മൂക്കു കുത്തുമ്പോള്‍ വളരെ ചെറിയ കല്ല് ഒഴിവാക്കുക. തണ്ടിനു നീളവും വണ്ണവുമുള്ള മൂക്കുത്തി തെരഞ്ഞെടുക്കുക.

കഴിവതും സ്വര്‍ണം തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ ഗുണമേന്മയുള്ള വെള്ളി, ഗോള്‍ഡ് പ്ലേറ്റഡ് മൂക്കുത്തി ഉപയോഗിക്കണം.

മൂന്ന് ആഴ്ച കഴിഞ്ഞ് ഫാഷനനുസരിച്ച് ചെറിയ കല്ലിലേക്ക് മാറാം. അതിനു മുന്‍പേ മാറ്റുന്നതും അണുബാധ വരാന്‍ കാരണമാകും.
കുത്തിയഭാഗം ഇടയ്ക്കിടെ തൊട്ടുനോക്കുന്നതും ഒഴിവാക്കണം.

മൂക്കിന് ചൊറിച്ചല്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. അതിനു ശേഷം മാത്രം മൂക്കുത്തി ധരിക്കുക.

മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.

വരണ്ട മൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. ഇതൊക്കെ നീക്കം ചെയ്തതിനുശേഷം മൂക്കുത്തി ധരിക്കുക.

Read more topics: # things to remember,# after nose piercing
things to remember after nose piercing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES