Latest News

പൊതുവെ എല്ലാത്തിനും വിശാലത ആഗ്രഹിക്കുന്ന എനിക്ക് ഈ ഗേറ്റ് സമ്പ്രദായത്തിനോട് ഒരു ഇഷ്ടക്കുറവായിരുന്നു;37 വര്‍ഷത്തിന് ശേഷം വീടിനു ഒരു പടി വന്നു;ഈ ലോകത്തില്‍ എല്ലാം അതിര്‍ത്തിക്കുളളില്‍ ഒതുങ്ങുന്നു, ഈ അതിരുകള്‍ ആണ് യുദ്ധങ്ങള്‍ക്ക് കാരണം; രചന നാരായണന്‍കുട്ടിയുടെ കുറിപ്പ്

Malayalilife
 പൊതുവെ എല്ലാത്തിനും വിശാലത ആഗ്രഹിക്കുന്ന എനിക്ക് ഈ ഗേറ്റ് സമ്പ്രദായത്തിനോട് ഒരു ഇഷ്ടക്കുറവായിരുന്നു;37 വര്‍ഷത്തിന് ശേഷം വീടിനു ഒരു പടി വന്നു;ഈ ലോകത്തില്‍ എല്ലാം അതിര്‍ത്തിക്കുളളില്‍ ഒതുങ്ങുന്നു, ഈ അതിരുകള്‍ ആണ് യുദ്ധങ്ങള്‍ക്ക് കാരണം; രചന നാരായണന്‍കുട്ടിയുടെ കുറിപ്പ്

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. ഈ ലോകത്തില്‍ എല്ലാം ഒരു അതിര്‍ത്തിക്കുളളില്‍ ഒതുങ്ങുന്നു. അതിരുകള്‍ ശാശ്വത സത്യങ്ങളായി കാണുമ്പോള്‍ യുദ്ധവും കടലാസുകളിലെ കരാറുകള്‍ മാത്രം ആയി മനസ്സിലാക്കുമ്പോള്‍ സമാധാനവും ഉണ്ടാവുന്നുവെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ എന്നും രചന പറയുന്നു. 

രചന നാരായണന്‍കുട്ടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ വീട് ഒരു റോഡരികില്‍ ആണ്.  കഴിഞ്ഞ 38 വര്‍ഷങ്ങളായി അമ്മയും അച്ഛനും ഏട്ടനും(ഇപ്പൊ UAE ല്‍) കുടുംബവും ഞാനും ഇവിടെ ഈ വീട്ടില്‍ ആണ് താമസം.... ഒരു ദിവസം അമ്മക്ക് ഒരേ വാശി. .. വീടിനു gate വക്കണം. അങ്ങനെ എന്ത് തോന്നിയാലും അമ്മ എന്നോടാണ് ആദ്യം പറയാ. .. ഞാന്‍ ഒന്നും പറഞ്ഞില്ല.  പിന്നെ വീണ്ടും ഒരു ദിവസം ഇതന്നെ 'gate വക്കണം''! അപ്പോഴും ഞാന്‍ ഒന്നും മിണ്ടീല്ല,  ഒന്ന് മൂളി.  ഈ ആവശ്യത്തിന്റെ കടുപ്പം കൂടി കൂടി വന്നു ഒപ്പം എന്റെ ''സാ മട്ടും''. ''അമ്മക്കിപ്പോ എന്താ ഒരു gate ഇല്ലാതെന്റെ കൊഴപ്പം... കഴിഞ്ഞ 37 വര്‍ഷമായി ഈ വീടിനു gate ഇല്ലല്ലോ അപ്പൊ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല,  പിന്നെ ആണ് ഇപ്പൊ. ' പൊതുവെ എല്ലാത്തിനും വിശാലത ആഗ്രഹിക്കുന്ന എനിക്ക് ഈ gate സമ്പ്രദായത്തിനോട് ഒരു ഇഷ്ടക്കുറവായിരുന്നു. എന്നാല്‍ അമ്മയുടെ പ്രശ്‌നം പട്ടികളും നായ്ക്കളും കേറി ഇറങ്ങുന്നു, ഈ വഴി ആണ് അവറ്റകള് പിന്നില്ലത്തെ പറമ്പിലേക്ക് സഞ്ചാരം, ഒരു സൈ്വര്യവും ഇല്ല എന്നതായിരുന്നു.  ഞാന്‍ ആണെങ്കില്‍ ''അതിനെന്താ ഇത് അവരുടെ കൂടെ ഇടം അല്ലെ കേറി ഇറങ്ങട്ടെ'' എന്ന മനസ്സും.  ഇടക്കൊക്കെ അവര്‍ ഉമ്മറത്തു വന്നു ഇങ്ങനെ relaxed ആയി കിടക്കും... അത് കാണാന്‍ എനിക്ക് നല്ല ഇഷ്ടമായിരുന്നു.

പക്ഷേ ഒരു ദിവസം family group whatsapp ല്‍ ഒരു ഫോട്ടോ വന്നു.  എന്റെ വീടിനു gate വച്ചിരിക്കുന്നു.  അമ്മ ആ ആഗ്രഹം നിറവേറ്റിയിരിക്കുന്നു.  എനിക്കതില്‍ യാതൊരു അത്ഭുതവും ഉണ്ടായില്ല കാരണം അമ്മ എന്നെങ്കിലും അത് ചെയ്യും എന്നെനിക്ക് അറിയാമായിരുന്നു.  അങ്ങനെ 37 വര്‍ഷത്തിന് ശേഷം എന്റെ വീടിനു ഒരു പടി വന്നു.  ഇപ്പൊ ഒരു കൊല്ലം ആവാറായി.  പട്ടികളുടേയും നായകളുടേയും കയറി വരവ് ഇല്ല,  പടി തുറന്നിട്ടാലും അവരിങ്ങോട്ടിപ്പോ ഒന്ന് തിരിഞ്ഞു നോക്ക പോലും ചെയ്യില്ല. .. വേറെ ഏതോ വഴി കണ്ടുപിടിച്ചിട്ടുണ്ട് അവര്‍.  അമ്മക്കും ശാന്തി...സമാധാനം. എന്റെ വിശാല മനസ്‌ക്കതക്ക് ഒരു കോട്ടവും തട്ടിയതുമില്ല താനും. 

അപ്പൊ പറഞ്ഞു വന്നത് ഇതാണ്. ഈ ലോകത്തില്‍ എല്ലാം ഒരു boundary ക്കുള്ളില്‍ ഒതുങ്ങുന്നു. ഈ boundary ആണ് യുദ്ധങ്ങള്‍ക്ക് കാരണം. എന്നാല്‍ ഈ boundary തന്നെ ആണ് പലരുടേയും സമാധാനത്തിനും കാരണം! എന്റെ അമ്മയെ പോലെ പലരുടേയും. എന്നാല്‍ കുറച്ചുകൂടെ വലിയ frame ലേക്ക് ചിന്തകളെ കൊണ്ടുപോവുകയാണെങ്കില്‍... അതിരുകള്‍ ശാശ്വത സത്യങ്ങളായി കാണുമ്പോള്‍ യുദ്ധവും, കടലാസുകളിലെ കരാറുകള്‍ മാത്രം ആയി മനസ്സിലാക്കുമ്പോള്‍ സമാധാനവും ഉണ്ടാവുന്നു. എല്ലായിടത്തും സമാധാനം മാത്രം ഉണ്ടാവട്ടെ! വസുധൈവ കുടുംബകം ആവട്ടെ ചിന്ത! 

കുറിപ്പ് : boundary മനസ്സിലാക്കി ഇപ്പോള്‍ പടി തുറന്നിട്ടാല്‍ പോലും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത നായ്ക്കളും പട്ടികളും ഉണ്ടല്ലോ, അവരാണ് യഥാര്‍ത്ഥത്തില്‍ peace makers ''. 

rachana narayanankutty about gate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES