Latest News

മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത്?' സെക്യൂരിറ്റിയുടെ ചോദ്യം; സര്‍വം മായ'എന്ന് പറഞ്ഞു തീര്‍ക്കുന്നേനു മുന്നേ പുള്ളി ''മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു': ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകല്‍; വയസ്സാകുന്നേന്റെ ആണെന്നെങ്ങാനും പറഞ്ഞാല്‍ കൊല്ലുമെന്ന് ഷൈനി സാറ: കുറിപ്പ് വൈറല്‍ 

Malayalilife
 മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത്?' സെക്യൂരിറ്റിയുടെ ചോദ്യം; സര്‍വം മായ'എന്ന് പറഞ്ഞു തീര്‍ക്കുന്നേനു മുന്നേ പുള്ളി ''മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു': ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകല്‍; വയസ്സാകുന്നേന്റെ ആണെന്നെങ്ങാനും പറഞ്ഞാല്‍ കൊല്ലുമെന്ന് ഷൈനി സാറ: കുറിപ്പ് വൈറല്‍ 

മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത താരമാണ് ഷൈനി സാറ. കൂടുതലും കോമഡി വേഷങ്ങള്‍ ആണ് ഷൈനി ചെയ്തിട്ടുള്ളത്.അമ്മയായും സഹോദരിയായുമൊക്കെ ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ നടി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
ഇപ്പോള്‍ നടിയുടെ കുറിപ്പാണ് വൈറലാകുന്നത്.

സര്‍വം മായ' സിനിമയുടെ വിജയാഘോഷത്തിന് തീയതി മാറി എത്തിയ അബദ്ധം പങ്കുവച്ചാണ് നടിയെത്തിയത്. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള താരങ്ങളെ കാണാനും ഷീല്‍ഡ് ഏറ്റുവാങ്ങാനുമായി ഞായറാഴ്ച ചാക്കോളാസ് പവലിയനില്‍ എത്തിയപ്പോഴാണ് 'പരിപാടി ഇന്നലെ കഴിഞ്ഞു' എന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ താരത്തോടു പറഞ്ഞത്.

കുറിപ്പ് ഇങ്ങനെ: കൂട്ടുകാരേ, ഒരബദ്ധം പറ്റീട്ടാ. 'സര്‍വം മായ'യുടെ സക്‌സസ് സെലിബ്രേഷനുള്ള ക്ഷണം എനിക്കും കിട്ടി. സന്തോഷമായി ഞായറാഴ്ചയാകാന്‍ കാത്ത് കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നു. ഞാന്‍ ഒരുങ്ങിക്കെട്ടി പുറപ്പെട്ടു. നിവിന്‍ പോളിയെ കാണാം, ഡെലൂലുവിനെ കാണാം. ഷീല്‍ഡ് കിട്ടും. അടിപൊളി. സന്തോഷം സന്തോഷം. അങ്ങനെ സൂര്‍ത്തുക്കളെ 
ഞാന്‍ ചാക്കോളാസ് പവലിയനില്‍ ഊബറില്‍ എത്തുന്നു.

സെക്യൂരിറ്റി ചോദിക്കുന്നു.'മാഡം,ഏത് പ്രോഗ്രാമിനാണ് വന്നത് ?' , 'സര്‍വം മായ', ഞാന്‍ പറഞ്ഞു തീര്‍ക്കുന്നേനു മുന്നേ പുള്ളി ''മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു.'' ''അടിപൊളി'' ഡ്രൈവര്‍ നാസിയുടെ കമന്റ്. ഞാനുറക്കെ ചിരിച്ചു(ഉള്ളില്‍ കരഞ്ഞു). നാസി നോമ്പു തുറക്കാനുള്ള പാകത്തിന് വീട്ടിലേക്കുള്ള യാത്രയില്‍ ആയിട്ടു പോലും തിരിച്ചെന്നെ വീട്ടില്‍ കൊണ്ടാക്കി.

എന്റെ തെറ്റാണ് എന്റെ മാത്രം തെറ്റാണ് എല്ലാം. ഇതിപ്പോ പല തവണയായി ഡേറ്റ് മാറിപ്പോകല്‍. വയസ്സാകുന്നേന്റെ ആണെന്നെങ്ങാനും പറഞ്ഞാല്‍ കൊല്ലും ഞാന്‍. ഡോക്ടര്‍ പറഞ്ഞല്ലോ ആബ്‌സെന്റ് മൈന്‍ഡ് ആണെന്ന്. ഇനി ശ്രദ്ധിച്ചോളാം സാറേ. ചിത്രത്തില്‍ ആര്‍മാദിക്കാന്‍ തുള്ളിച്ചാടി പുറപ്പെട്ട ലെ ഞാന്‍, എന്റെ ദുരന്തമറിഞ്ഞ് ഷീല്‍ഡ് വീട്ടിലെത്തിച്ചു തന്ന സംവിധായകന്‍ അഖില്‍ സത്യനും ആദര്‍ശിനും ഒരുപാട് നന്ദി സ്‌നേഹംഉമ്മ' എന്നാണ് ഷൈനി സാറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
 

Read more topics: # ഷൈനി സാറ.
shiny sara about sarvam maya celibration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES