നവജാത ശിശുക്കളില്‍ കാണപ്പെടുന്ന ചില അസുഖങ്ങള്‍ ഭേദമാക്കാന്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് കഴിയുമെന്ന് പഠനങ്ങള്‍. ബാക്ടീരിയമൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കാണ് മുലപ്പാലിലെ പഞ്ചസാര അത്യുത്തമമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ശിശുക്കളില്‍ മെനിഞ്ചൈറ്റിസിന് കാരണമാകുന്നത് ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകളാണ്. നവജാതശിശുക്കളില്‍ ആദ്യ മൂന്നുമാസങ്ങളിലാണ് മെനിഞ്ചൈറ്റിസ് സാധ്യത കൂടുതല്‍. സ്ത്രീ യോനികളില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ നവജാത ശിശുക്കളിലേയ്ക്ക് പകര്‍ന്നാണ് മെനിന്ജൈറ്റിസ് ഉണ്ടാകുക. മൂന്നില്‍ ഒരു സ്ത്രീയെന്ന കണക്കില്‍ ഇങ്ങനെ രോഗം പകരുന്നതായാണ് കണക്ക്.
ലണ്ടനിലെ എംപിരിയല്‍ കോളജിലെ പഠനങ്ങളില്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയ്ക്ക് ഇത്തരത്തിലുള്ള വൈറസുകളെ തുരത്താനുള്ള കഴിവുള്ളതായി ചൂണ്ടികാണിക്കുന്നുണ്ട്. 183 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. എല്ലാ സ്ത്രീകളിലും ഇത്തരത്തിലുള്ള സവിശേഷതകള്‍ ഇല്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മുലപ്പാലില്‍ ഒളിഗോ സാക്കറൈഡ്സ് ഉള്‍പ്പെടെയുള്ള പഞ്ചസാരയുടെ വിവിധ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ മൂലകം കുഞ്ഞിന്റെ ഉദരത്തില്‍വെച്ച് ദഹനത്തിന് വിധേയമാകില്ല. അത് ശരീരത്തിനാവശ്യമായ ബാക്ടീരിയകള്‍ക്ക് ഭക്ഷണമാകുന്നു. മുലപ്പാലില്‍ അടങ്ങിയ ഈ മൂലകം ലൂയിസ് ആന്റിജന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പാലിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതില്‍ ഇതിന് പ്രധാന പങ്കാണുള്ളത്. ഇത്തരത്തില്‍ ലൂയിസ് ആന്റിജന്‍ ഉത്പാദിപ്പിക്കുന്ന അമ്മമാരുടെ കുട്ടികളില്‍ മെനിഞ്ചൈറ്റിസിന് സാധ്യത കുറവാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കുട്ടിയുണ്ടായതിന് ശേഷം ലൂയിസ് ആന്റിജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളില്‍പ്പോലും 60-89 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മയുടെ പാല്‍ കുടിക്കുന്ന കുട്ടികളിലും മെനിഞ്ചൈറ്റിസ് അകലുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.