Latest News

ആലപ്പുഴ ബിച്ചിലിരുന്ന് ഗാനം ആസ്വദിച്ച് പാടി നടി ഉഷ;  സേതുമാധവന്റെ അനിയത്തി ഇത്ര മനോഹരമായി പാടുമായിരുന്നോ' എന്ന് ആരാധകര്‍: വൈറലായി നടിയുടെ വിഡിയോ 

Malayalilife
ആലപ്പുഴ ബിച്ചിലിരുന്ന് ഗാനം ആസ്വദിച്ച് പാടി നടി ഉഷ;  സേതുമാധവന്റെ അനിയത്തി ഇത്ര മനോഹരമായി പാടുമായിരുന്നോ' എന്ന് ആരാധകര്‍: വൈറലായി നടിയുടെ വിഡിയോ 

ലപ്പുഴ ബീച്ചില്‍ ഇരുന്ന് ഗാനം ആലപിക്കുന്ന മുന്‍കാല നടി ഉഷയുടെ വിഡിയോ സോഷ്യലിടത്തില്‍ വൈറല്‍. താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.  'മൈനാകം കടലില്‍ നിന്നുയരുന്നുവോ' എന്ന ഗാനമാണ് ഉഷ മനോഹരമായി പാടുന്നത്.

ഉഷയുടെ ഗാനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. 'ഉഷ ഹസീന ഇത്ര നന്നായി പാടുമെന്ന് അറിയില്ലായിരുന്നു' എന്ന് ആരാധകര്‍ കുറിക്കുന്നു. 'ഗാനം മുഴുവന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു'വെന്നും ആരാധകര്‍ പറയുന്നുണ്ട്. 

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ സഹനടിയായിരുന്നു ഉഷ. 1988-ല്‍ പുറത്തിറങ്ങിയ 'കണ്ടത്തും കേട്ടതും' എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ഉഷ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിത്തിട്ടുണ്ട്.

.'കിരീട'ത്തില്‍ മോഹന്‍ലാലിന്റെ സഹോദരയുടെ വേഷം ഏറെ ശ്രദ്ധേയമായി. എന്നാല്‍ വിവാഹത്തോടെ സിനിമയില്‍ ചെറിയ ഇടവേളയെടുത്ത താരം സമീപകാലത്ത് വീണ്ടും അഭിനയരംഗത്ത് സജീവമാണ്.

 

Read more topics: # ഉഷ ഹസീ
actor ush hasina song in alapuzha beech

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES