കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തില്‍ കൂടൂതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ് മാതാപിതാക്കള്‍. പറയുന്നത് അനുസരിക്കുന്നില്ല, പഠിക്കുന്നില്ല, എപ്പോഴും ടിവിയുടെ മുന്നില്‍തന്നെയാണ്, ഭയങ്കര ദേഷ്യമാണ്, കള്ളം പറയുന്നു, ചീത്ത വാക്കുകള്‍ മാത്രമേ പ്രയോഗിക്കൂ... കുട്ടികളേക്കുറിച്ചുള്ള പല അച്ഛനമ്മമാരുടേയും പരാതി ഇങ്ങനൊക്കെയാണ്? ഈ കുട്ടിയെന്താ ഇങ്ങനെ എന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നതിനു പകരം ഈ കുട്ടി ഇങ്ങനെയാകാന്‍ കാരണം തങ്ങള്‍തന്നെയാണോ എന്നു മാതാപിതാക്കള്‍ സ്വയം ചിന്തിക്കണം. അവരോടുള്ള സമീപനത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും പിഴവു സംഭവിച്ചോ എന്നു പരിശോധിക്കണം.
മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം, കുടുംബാന്തരീക്ഷം, അവര്‍ വളര്‍ന്നുവരുന്ന സാമ്പത്തികസാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഓരോ കുട്ടിയുടേയും സ്വഭാവരൂപീകരണത്തേയും വ്യക്തിത്വ വികസനത്തേയും സ്വാധീനിക്കും. കുട്ടി സ്വഭാവ വൈകൃതമുള്ളവനാണെങ്കില്‍ കാരണം മറ്റൊന്നുമല്ല, അവന്‍ വളര്‍ന്ന സാഹചര്യംതന്നെ. ഓരോ കുട്ടിയുടേയും പ്രശ്നങ്ങളെ സാഹചര്യവുമായി കൂട്ടിയിണക്കിവേണം പരിഹാരത്തിനായി ശ്രമിക്കാന്‍.
*അളവില്ലാതെ സ്നേഹിക്കുക
*ക്രിയാത്മക പരിശീലനം
*കുട്ടിയോടൊപ്പം സമയം ചെലവഴിക്കുക
*അച്ഛനമ്മമാരുടെ പരസ്പര സ്നേഹം
*ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുക
*പരസ്പരം ബഹുമാനിക്കുക