Latest News

കലാഭവന്‍ മണി സേവന സമിതി അവാര്‍ഡ് ദാന ചടങ്ങില്‍ സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍; കാല്‍തൊട്ട് വന്ദിച്ച് മടങ്ങി താരം; സോഷ്യല്‍മീഡിയയില്‍ വീഡിയോ എത്തിയതോടെ നടനെതിരെ വിമര്‍ശനം

Malayalilife
കലാഭവന്‍ മണി സേവന സമിതി അവാര്‍ഡ് ദാന ചടങ്ങില്‍ സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍; കാല്‍തൊട്ട് വന്ദിച്ച് മടങ്ങി താരം; സോഷ്യല്‍മീഡിയയില്‍ വീഡിയോ എത്തിയതോടെ നടനെതിരെ വിമര്‍ശനം

ടെലിവിഷന്‍ പരിപാടികളിലൂടേയും പരമ്പരകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് കലാഭവന്‍ സരിഗ. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുമായെത്തിയിട്ടുണ്ട്. മിമിക്രി രംഗത്തും സജീവ സാന്നിധ്യമായിരുന്നു സരിഗ. പാട്ടുപാടിയും കയ്യടി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയിലെ സരിഗയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം നടന്ന കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ നടന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചത് സരിഗയ്ക്കായിരുന്നു. എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ സരിഗയ്ക്ക് പുരസ്‌കാരം നല്‍കിയത് സംവിധായകന്‍ വിനയനും നടന്‍ ശങ്കറും ചേര്‍ന്നായിരുന്നു. ഇതിന്റെ വിഡിയോയാണ് വൈറലായി മാറുന്നത്.

ശങ്കറായിരുന്നു സരിഗയ്ക്ക് പ്രശസ്തി പത്രം നല്‍കിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ശങ്കര്‍ അത് നിരസിക്കുകയായിരുന്നു. പിന്നാലെ നടന്റെ കാലില്‍ തൊട്ട് വന്ദിക്കുകയായിരുന്നു സരിഗ. ഈ വിഡിയോ വൈറലാകുമ്പോള്‍ ശങ്കര്‍ സരിഗയ്ക്ക് കൈ കൊടുക്കാതിരുന്നത് വിമര്‍ശിക്കപ്പെടുകയാണ്. നടിയെ അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

സാമാന്യ മര്യാദ പോലുമില്ലാത്ത പെരുമാറ്റം, സരിഗയെ അപമാനിച്ചു, ഒരു ഷേക്ക് ഹാന്റ് കൊടുത്താല്‍ എന്ത് സംഭവിക്കാനാണ്? വെറുതെയല്ല ശങ്കര്‍ എവിടേയും എത്താത്തത്, മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, ഈ പുള്ളി എവിടെ നില്‍ക്കുന്നു' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

എന്നാല്‍ ശങ്കറിനെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. ശങ്കര്‍ ചെയ്തത് വലിയ തെറ്റൊന്നുമില്ല, അയാള്‍ക്ക് താല്‍പര്യമില്ല. അങ്ങനെ കണ്ടാല്‍ പോരെ എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

സരിഗ വളരെ ചെറിയ പ്രായത്തില്‍ തന്നെ കലാരംഗത്തേക്ക് പ്രവേശിച്ചയാളാണ്. മിമിക്രി, പാട്ട്, ഡാന്‍സ് തുടങ്ങി പല മത്സരങ്ങളിലും സരിഗ സജീവമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം നേടിയത് താരത്തിന്റെ കലാ ജീവിതത്തില്‍ വലിയ വഴിത്തിരിവായി.

kalabhavan sariga and shankar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES