കുട്ടികള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ എല്ലാ മാതാപിതാക്കളും ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ടാവും അവരുടെ ഭാവിയെകുറിച്ച്. ജനിച്ച് വീണ് അന്നു മുതല്‍ അവരുടെ എല്ലാ കാര്യങ്ങളിലും വളരെ സ്‌നേഹവും ശ്രദ്ധയുമാകും. പക്ഷേ കുട്ടി വലുതാകുതോറും കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അവരുടെ സ്വഭാവ രൂപീകരണം വരെ മാതാപിതാക്കളുടെയും ചുറ്റുപാടും പങ്ക് വഹിക്കുന്നുണ്ട്.
കുട്ടികളിലെ സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയേണ്ട് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടി കുസൃതിയാണ് അല്ലെങ്കില്‍ ഭയങ്കര വാശിയാണ്, അനുസരണയില്ല എന്നെല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു വിടുകയാണ് സാധാരണ മാതാപിതാക്കള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇത്തരം കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സ്വഭാവ വൈകല്യങ്ങള്‍ ചികിത്സ ലഭിക്കാതെ പോയാല്‍ ഭാവിയില്‍ ഇവര്‍ കൂടുതല്‍ പ്രശ്നക്കാര്‍ ആകും.
ഓരോ കുട്ടിയുടെയും ചുറ്റുപാടുകളും വിഭിന്നമാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങളും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എല്ലാം വ്യത്യസ്തമാണ്. ആരോഗ്യപ്രശ്നങ്ങള്‍ പോലെ തന്നെയാണ് കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍. കാര്യകാരണങ്ങള്‍ കണ്ടെത്തി വേണ്ട സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കിയാല്‍ മാറാവുന്നതേ ഉള്ളൂ. സ്വഭാവവൈകല്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം.
*മോഷണം
*ദേഷ്യമനോഭാവം
*ആക്രമണവാസന
*പിന്‍വാങ്ങല്‍
*നാണിച്ച് മുഖം കുനിച്ച്
*മടിയാണ് പ്രശ്നം
ഈ പറഞ്ഞവയെല്ലാം വളര്‍ച്ചയുടെ വിവിധ തലങ്ങളില്‍ കുട്ടികളില്‍ കണ്ടു വരുന്ന സ്വഭാവങ്ങളാണ്. എന്നാല്‍ ഇവ മാറ്റമില്ലാതെ തുടര്‍ച്ചയായി കാണപ്പെടുമ്പോഴാണ് വൈകല്യമാണോ എന്ന് സംശയിക്കേണ്ടത്.മറ്റ് കുട്ടികളെ അകാരണമായി ഉപദ്രവിക്കുക, നിലത്തു കിടന്നു ഉരുളുക, തീ വയ്ക്കുക, പൈപ്പ് തുറന്നു വയ്ക്കുക, കളിക്കോപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയവയും സ്വഭാവ വൈകല്യങ്ങളില്‍ പെടുന്നു. ഇവ തിരിച്ചറിഞ്ഞ് യഥാ സമയം വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം.