Latest News

ഉണ്ണി മുകുന്ദന്‍-അപര്‍ണ ബാലമുരളി ജോടികള്‍ ഒന്നിച്ച മിണ്ടിയും പറഞ്ഞും Sun NXTല്‍ സ്ട്രീമിങ് ആരംഭിച്ചു 

Malayalilife
 ഉണ്ണി മുകുന്ദന്‍-അപര്‍ണ ബാലമുരളി ജോടികള്‍ ഒന്നിച്ച മിണ്ടിയും പറഞ്ഞും Sun NXTല്‍ സ്ട്രീമിങ് ആരംഭിച്ചു 

നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം മിണ്ടിയും പറഞ്ഞും Sun NXT ഓടിടി പ്ലാറ്റ്‌ഫോമില്‍ ഫെബ്രുവരി 6 മുതല്‍ സ്ട്രീമിങ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണല്‍ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും.

അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും, ഉണ്ണി മുകുന്ദനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'ദി ഗിഫ്റ്റ് ഓഫ് ദ മാഗി' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങള്‍ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്.

യുഎഇയില്‍ ജോലിചെയ്യുന്ന സനലും, കേരളത്തില്‍ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം. ദൂരം കാരണം പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നുണ്ടെങ്കിലും വികാരപരമായി ഒരേ മനസ്സില്‍ സഞ്ചരിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള അടുപ്പവും, ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള അവരുടെ വിട്ടുവീഴ്ചകളും, ദൈനംദിന നിമിഷങ്ങളും മലയാളികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വളരെ ശക്തമായ വികാര നിമിഷങ്ങളാല്‍ സമ്പന്നമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് രണ്ടു കോണുകളിലായി പിരിഞ്ഞു താമസിക്കേണ്ടി വന്ന ആളുകള്‍ക്ക് പെട്ടെന്ന് കണക്ട് ആകുന്ന നിരവധി നിമിഷങ്ങള്‍ ഈ ചിത്രത്തിലുണ്ട്. 

ലൂക്കാ, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകന്‍ അരുണ്‍ ബോസ് തന്റെ ട്രേഡ് മാര്‍ക്ക് ആയ കഥ പറച്ചില്‍ രീതിയില്‍ ഇമോഷണല്‍ ഡീറ്റൈലിങ്ങിന് കൂടുതല്‍ പ്രാധാന്യം കൊടുത്തും പ്രകടനങ്ങള്‍ക്ക് ഒരുപാട് സാധ്യത നല്‍കിയും ആണ് കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ തലത്തില്‍ തന്നെ മികച്ച അഭിപ്രായമാണ് സിനിമ നേടിയത്. ടൈംസ് ഓഫ് ഇന്ത്യ സിനിമയ്ക്ക് 3.5/5 റേറ്റിംഗ് നല്‍കിയപ്പോള്‍ ദി ഹിന്ദു ചിത്രത്തെ വിശേഷിപ്പിച്ചത് 'ബന്ധങ്ങളിലേക്കുള്ള ആഴത്തിലുള്ള യാത്ര' എന്നായിരുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ചിത്രത്തെ പ്രശംസിച്ചത് 'ചിത്രം കഥാപാത്രങ്ങളുടെ പ്രണയത്തിലേക്ക് നമ്മളെയും കൊണ്ടുപോയി' എന്ന് പറഞ്ഞായിരുന്നു. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്. 

Sun NXT OTT പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദന്‍ പറഞ്ഞത് ,മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയന്‍സിലേക്ക് Sun NXT വഴിയെത്തുന്നതില്‍ സന്തോഷമുണ്ട് എന്നും, ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ് ചര്‍ച്ച ചെയ്യുന്നത് എങ്കിലും വൈകാരിക ആഴങ്ങളും സിനിമയുടെ ക്രാഫ്റ്റും വളരെ സ്‌പെഷ്യല്‍ ആണെന്നും, പ്രേക്ഷകര്‍ അവരുടെ തന്നെ ജീവിതം ഈ ചിത്രത്തില്‍ കാണും എന്നുമാണ്. 

Sun NXT നിലവില്‍ ദേശീയതലത്തില്‍ തന്നെ വലിയ ഒരു ശതമാനം കാണികള്‍ ഉള്ള OTT പ്ലാറ്റ്‌ഫോമാണ്. 4000 ത്തില്‍ അധികം സിനിമകളും, 44ലധികം ലൈവ് ടിവി ചാനലുകളും, അടക്കം ഏഴിലധികം ഭാഷകളിലായാണ് പ്ലാറ്റ്‌ഫോം വ്യാപിച്ചു കിടക്കുന്നത്. സിനിമ, ടെലിവിഷന്‍, ലൈവ് ടിവി, നേരത്തെ ഷോകള്‍ കാണാനുള്ള അവസരം എന്നിവ ഒരുക്കുന്ന Sun NXT സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രീമിയം പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ്. 

Mindiyum Paranjum on Sun NXT

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES