Latest News

സീരിയല്‍ നടി ആര്യ പാര്‍വതിയെ താലിചാര്‍ത്തിയത് നടനും മോഡലുമായ ദീലിപ്; ചേച്ചിയെ താലിചാര്‍ത്തുന്ന ചടങ്ങിന് സാക്ഷിയായി കുഞ്ഞനുജത്തി; വിവാഹം ലളിതമായ ചടങ്ങുകളോടെ; ആശംസകളുമായി ആരാധകര്‍

Malayalilife
 സീരിയല്‍ നടി ആര്യ പാര്‍വതിയെ താലിചാര്‍ത്തിയത് നടനും മോഡലുമായ ദീലിപ്; ചേച്ചിയെ താലിചാര്‍ത്തുന്ന ചടങ്ങിന് സാക്ഷിയായി കുഞ്ഞനുജത്തി; വിവാഹം ലളിതമായ ചടങ്ങുകളോടെ; ആശംസകളുമായി ആരാധകര്‍

സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ആര്യ പാര്‍വതി. നടി മാത്രമല്ല നര്‍ത്തകി കൂടിയായ ആര്യ കോളേജ് ജീവിതം ആരംഭിച്ചശേഷമാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ആര്യ ആര്യ മോഹനം എന്ന പേരില്‍ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകവേയാണ് 23ാം വയസില്‍ ഒരു കുഞ്ഞനുജത്തി കൂടി ആര്യയ്ക്ക് ജനിച്ചത്. 

ഇപ്പോഴിതാ, ആ മൂന്നു വയസുകാരിയെ സാക്ഷിയാക്കി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് നടി. 26 വയസുകാരിയായ ആര്യയോട് വിവാഹം കഴിക്കുന്നില്ലേ് എന്ന ചോദ്യം പലപ്പോഴും പലരും ചോദിച്ചിരുന്നെങ്കിലും അതിനൊന്നും ആര്യയോ കുടുംബമോ ഉത്തരം നല്‍കിയിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആര്യയുടെ വിവാഹ വിശേഷം എത്തുകയായിരുന്നു.

നടനും മോഡലുമായ ദിലീപാണ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍  പങ്കെടുത്തത്. അച്ഛന്റെയും അമ്മയുടെയും ആര്യയുടെ കുഞ്ഞനുജത്തിയുടെയും സാന്നിധ്യത്തിലാണ് ദിലീപ് ആര്യയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ ഒന്നും തന്നെ ആര്യ നല്‍കിയിരുന്നില്ല. മെറൂണ്‍ സാരിയില്‍ പരമ്പരാഗത ഹിന്ദു വധുവായാണ് ആര്യ വിവാഹത്തിനെത്തിയത്. കഴിഞ്ഞ ദിവസം മെഹന്തി അണിയുന്നതിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

സ്ഥിരമായി വ്ലോഗുകളും മറ്റും ചെയ്തിരുന്ന ആര്യ വിവാഹവാര്‍ത്ത രഹസ്യമാക്കി വച്ചിരുന്നു. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിരുന്നുവെങ്കിലും വീട്ടിലെ ആദ്യ വിവാഹ ചടങ്ങ് ഗംഭീരമാക്കിയിരുന്നു ആര്യയുടെ അച്ഛനും അമ്മയും അനുജത്തിയും. ദിലീപ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോള്‍, പുടവ കൈമാറുമ്പോള്‍ ഒക്കെയും സാക്ഷി ആയി നില്‍ക്കുന്നത് ആര്യയുടെ ഏക സഹോദരി പാലു ആണ്. വിവാഹത്തെകുറിച്ചു അധികം സൂചന ഒന്നും ആര്യ പാര്‍വതി നല്‍കിയിരുന്നില്ല.

തന്റെ 23ാം വയസില്‍ ആണ് ആര്യ അനുജത്തിക്ക് അമ്മയാകുന്നത്. അനിയത്തി പാലുവിന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലില്‍ ആര്യ പങ്കുവയ്ക്കാറുണ്ട്. മോഹിനിയാട്ടം നര്‍ത്തകിയായ ആര്യ ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് അടക്കം ജോബ് ഓഫറുകള്‍ വന്നിട്ടും അവയെല്ലാം വേണ്ടെന്ന് വെച്ചാണ് ഏറ്റവും വലിയ സ്വപ്നമായ ആര്യ മോഹനം ആര്യ ആരംഭിച്ചത്. 

എല്ലാവിധ പിന്തുണയും നല്‍കി ആര്യയ്ക്ക് ഒപ്പം നില്‍ക്കുന്നത് അച്ഛന്‍ ശങ്കറും അമ്മ ദീപ്തിയുമാണ്. വൈക്കത്താണ് ഡാന്‍സ് സ്റ്റുഡിയോ. അച്ഛന്‍ ആലുവക്കാരനാണ്. പക്ഷെ അമ്മയുടെ വീട് വൈക്കത്താണ്. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം കൂടിയാണ് വൈക്കം. അതുകൊണ്ടാണ് അങ്ങനെയൊരു സ്ഥലം സ്റ്റുഡിയോയ്ക്കായി തെരഞ്ഞെടുത്തതും.

ചെറുപ്പം മുതല്‍ എല്ലാ കലകളും അഭ്യസിച്ചിട്ടുള്ള ആര്യ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ സംസ്ഥാന തലങ്ങളില്‍ മത്സരിച്ചപ്പോള്‍ മോഹിനിയാട്ടത്തിലാണ് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയാണ് മോഹിനിയാട്ടത്തിലേക്ക് തിരിഞ്ഞത്.

arya parvathy got married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES