നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ കടം വാങ്ങിയ പണം തനിക്ക് തിരികെ തരാനുണ്ടെന്ന നടന്‍ ഹരീഷ് കണാരന്റെ ആഗോപണം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഹരീഷ് പറഞ്ഞതുപോലെ 20 ലക്ഷം മടക്കി നല്‍കാനില്ലെന്നും 7 ലക്ഷം മാത്രമേ കൊടുക്കാനുള്ളെന്നും ബാദുഷ പറഞ്ഞിരുന്നു. പിന്നാലെ സോഷ്യല്‍മീഡിയയില്‍ ബാദുഷ എന്ത് പോസ്റ്റ് ഇട്ടാലും ബട്ട് ക്യാഷ് എന്നാണ് ഏറ്റവുമധികം വരുന്ന കമന്റ്. ഇപ്പോഴിതാ ഈ ട്രെന്‍ഡിനെക്കുറിച്ച് നടി സരിത ബാലകൃഷ്ണന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
2026-ല്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരേയൊരു വാചകമായി ഹരീഷ് കണാരന്റെ 'ബട്ട് ക്യാഷ്' (But Cash) മാറിയിരിക്കുകയാണെന്ന് നടി സരിത ബാലകൃഷ്ണന്‍. ലോകചരിത്രത്തിലെ വിഖ്യാതമായ ചോദ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലെ ഫേസ്ബുക്ക് പോരാളികള്‍ ഈ ചോദ്യം ഏറ്റെടുത്തിരിക്കുന്നതെന്ന് സരിത തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നു.
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയെപ്പോലും ഞെട്ടിക്കുന്ന പവറാണ് ഈ രണ്ട് വാക്കുകള്‍ക്കുള്ളത്. ഹരീഷ് കണാരന്‍ ചോദിച്ചത് കൊടുത്ത കടം മാത്രമായിരിക്കാം, എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് അത് 'ആജീവനാന്ത അസൈന്‍മെന്റ്' ആയി മാറിയെന്ന് സരിത കുറിച്ചു.
സരിത ബാലകൃഷ്ണന്റെ കുറിപ്പ്: 'BUT CASH': 2026-ലെ ഇതിഹാസ ചോദ്യം! ലോകചരിത്രത്തില്‍ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ട്.
കുറിപ്പുമായി രേവന്ത്... 'To be or not to be' എന്ന് ഷേക്‌സ്പിയര്‍ ചോദിച്ചു. 'എന്തുകൊണ്ട്?' എന്ന് സോക്രട്ടീസ് ചോദിച്ചു. പക്ഷെ, 2026-ല്‍ മലയാളികള്‍ ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്: 'BUT CASH?' സത്യത്തില്‍ ഇതൊരു ഇംഗ്ലീഷ് വാക്കല്ല, ഇതൊരു വികാരമാണ് സുഹൃത്തുക്കളെ! ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി പോലും ഞെട്ടിയിരിക്കുകയാണ്; ഒരു ചോദ്യചിഹ്നത്തിന് ഇത്രയും പവറുണ്ടോ എന്ന്! പ്രിയപ്പെട്ട ഹരീഷ് കണാരന്‍, നിങ്ങള്‍ ചോദിച്ചത് കൊടുത്ത കടം മാത്രമല്ല; കേരളത്തിലെ ഫേസ്ബുക്ക് പോരാളികള്‍ക്ക് നിങ്ങള്‍ ഇട്ടുകൊടുത്ത ഒരു 'ആജീവനാന്ത അസൈന്‍മെന്റ്' കൂടിയാണ്.
ഇന്നത്തെ അവസ്ഥ നോക്കൂ: പാവം ബാദുഷ ഇക്ക ഒരു 'Good Morning' പോസ്റ്റ് ഇട്ടാല്‍, സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പേ കമന്റ് വരും: 'Morning Okay, But Cash?' അദ്ദേഹം ഒന്ന് തുമ്മിയാല്‍ പോലും, കമന്റ് ബോക്‌സില്‍ ആരോഗ്യവകുപ്പിനേക്കാള്‍ മുന്‍പേ എത്തുന്നത് ഈ 'But Cash' ആര്‍മി ആണ്! ഇനി നാളെ അദ്ദേഹം ചൊവ്വയില്‍ പോയി ഏലിയന്‍സിനൊപ്പം സെല്‍ഫി എടുത്താലും, സ്‌പേസ് സ്യൂട്ടിന്റെ വിടവിലൂടെ ഒരു മലയാളി തല നീട്ടും:
Aliens Okay, But Cash?'
ഇതിലെ തമാശ എന്തെന്നാല്‍, ഈ മൂന്ന് കൂട്ടരും ഇപ്പോള്‍ ഒരു 'ത്രികോണ പ്രണയകഥ' പോലെയായി. പണം തിരിച്ചു കിട്ടുന്നതിനേക്കാള്‍ വലിയ സസ്പെന്‍സ് ആണ് ഓരോ പോസ്റ്റിനും താഴെ നടക്കുന്നത്. ഇതൊരു വലിയ സാമൂഹിക പാഠമാണ്. കൊടുക്കാനുള്ളവന്‍ മറന്നാലും, ചോദിക്കാനുള്ളവന്‍ ക്ഷമിച്ചാലും, നാട്ടുകാര്‍ അത് വിടില്ല എന്ന് തെളിയിച്ച ചരിത്ര നിമിഷം! ഇതിപ്പോ ബാദുഷ ഇക്കയ്ക്ക് ദേഷ്യപ്പെടാനും പറ്റില്ല, ചിരിക്കാനും പറ്റില്ല എന്ന അവസ്ഥയായി. എന്തായാലും, 'But Cash' എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് മാത്രമല്ല, കടം വാങ്ങിയവന്റെയും കൊടുത്തവന്റെയും ഇടയിലുള്ള ഒരു 'ഇതിഹാസ കാവ്യം' ആയി മാറിക്കഴിഞ്ഞു. ബാദുഷ ഇക്കയുടെ ക്ഷമയെയും, ഹരീഷ് ഏട്ടന്റെ ടൈമിങ്ങിനെയും, കമന്റ് ആര്‍മിയുടെ കഠിനാധ്വാനത്തെയും ഒരുപോലെ സമ്മതിക്കുന്നു.
മൂന്ന് കൂട്ടരും ചേര്‍ന്ന് 2026-നെ കളറാക്കി!
(വാല്‍കഷ്ണം: ഈ പോസ്റ്റ് വായിച്ചിട്ട് ആവേശം കയറി എന്റെ കമന്റ് ബോക്‌സില്‍ വന്ന് ആരും 'But Cash' എന്ന് ചോദിക്കരുത്. ചോദിച്ചാല്‍, ഗൂഗിള്‍ പേ നമ്പര്‍ തരും. അങ്ങോട്ട് ഇട്ടേക്കാന്‍ പറയും!)