Latest News

വിവാഹവാര്‍ഷിക ദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവന് മുന്നില്‍ രാധികയ്‌ക്കൊപ്പമെത്തി സുരേഷ് ഗോപി; ക്ഷേത്രത്തില്‍ സഹസ്രകലശ കുടം സമര്‍പ്പിച്ച് മടക്കം;  'എന്നും... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്' എന്ന് കുറിച്ച് വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രം പങ്ക് വച്ച് താരം

Malayalilife
വിവാഹവാര്‍ഷിക ദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവന് മുന്നില്‍ രാധികയ്‌ക്കൊപ്പമെത്തി സുരേഷ് ഗോപി; ക്ഷേത്രത്തില്‍ സഹസ്രകലശ കുടം സമര്‍പ്പിച്ച് മടക്കം;  'എന്നും... എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക്' എന്ന് കുറിച്ച് വിവാഹവാര്‍ഷിക ദിനത്തില്‍ ചിത്രം പങ്ക് വച്ച് താരം

18ാമത്തെ വയസിലായിരുന്നു രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.ഇപ്പോളിതാ 36ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെ സുരേഷ് ഗോപിയാണ് വിവാഹ വാര്‍ഷികത്തിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. രാധികയ്‌ക്കൊപ്പമുള്ള ചിത്രവും അടിക്കുറിപ്പോടെ അദ്ദേഹം പങ്ക് വച്ചു.

'എന്നും എന്റെ ഹൃദയത്തിന്റെ ഉടമയ്ക്ക് എന്ന വാക്കുകളോടെയാണ് സുരേഷ് ഗോപി രാധികയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നത്. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. 

വിവാഹവാര്‍ഷികദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഏറ്റുമാനൂരപ്പന്‍ ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന സഹസ്രകലശകുടം സമര്‍പ്പണം നിര്‍വ്വഹിക്കാനെത്തിയ താരദമ്പതികളുടെ വീഡിയോയും സോഷ്യലിടത്തില്‍ വൈറലാണ്. ക്ഷേത്ര ബിംബത്തിന് ധാരയ്ക്കായുള്ള 40 ചെമ്പ് കുടങ്ങള്‍ സുരേഷ് ഗോപിയാണ് സമര്‍പ്പിച്ചത്. ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ചത് 1100 ചെമ്പ് കുടങ്ങളാണ്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സഹസ്രകലശ കുട സമര്‍പ്പണം നിര്‍വഹിച്ചത്.

'ഭഗവാന്റെ കീഴില്‍ വളരെ ആചാരപൂര്‍വ്വവും ആദരവോടും കൂടിയാണ് കലശകുടങ്ങള്‍ കൈമാറിയിരിക്കുന്നത്. ഇത് മറ്റാരുടെയും സ്വത്തല്ല മറിച്ച് ഭഗവാന്റെ സ്വത്താണ്. കലശ കൈമാറ്റം എന്ന് പറയുന്നത് കോടിക്കണക്കിന് ഭക്തജനങ്ങളുടെ ഹൃദയമാണ് ഇവിടെ ഭഗവാന്റെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാലാകാലങ്ങളായി ഭഗവാന്റെ നിത്യാവശ്യത്തിനായി ഇത്തരം സമര്‍പ്പണങ്ങള്‍ നടന്നുവരുന്നു',എന്ന് കലശ കുടങ്ങള്‍ കൈമാറിയതിന് ശേഷം സുരേഷ് ഗോപി പറഞ്ഞു. കൂടാതെ നിത്യ ആചാര ചടങ്ങുകള്‍ക്കായി കോടിക്കണക്കിന് രൂപ ക്ഷേത്രങ്ങളിലേയ്ക്ക് വന്നുചേരുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

രാധിക മകന്‍ ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകള്‍ക്കു ശേഷം ഏറ്റുമാനൂര്‍ മഹാദേവന്റെ ആറാട്ടുകടവും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്.

suresh gopi radhika wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES