കുട്ടികളില്‍ അമിത വണ്ണമുണ്ടാകാന്‍ കാരണമാകുന്ന ഘടകങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ജങ്ക് ഫുഡ്‌സാണ്. സാധാരണ ഒരാള്‍ക്ക് വേണ്ടതിലുമധികം കലോറിയാണ് ജങ്ക് ഫുഡ്‌സില്‍ നിന്നും കിട്ടുന്നത്. ഒരു ബര്‍ഗറോ മീറ്റോ കഴിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ആവശ്യമായതോ അതില്‍ കൂടുതലോ കലോറി കിട്ടും. അതിന് ശേഷം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും കിട്ടുന്ന കലോറി പിന്നീട് അമിത കലോറിയായി മാറുകയാണ് ചെയ്യുന്നത്. അമിത കലോറി ശരീരത്തില്‍ എത്തുമ്പോള്‍ ശാരീരിക അധ്വാനവും കൂടെ ഇല്ലാതെയാകുമ്പോള്‍ അവ ഫാറ്റായി മാറും. കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് ശരീരമനങ്ങി ജോലി ചെയ്യേണ്ട ആവശ്യമില്ലാലോ. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ വളരെ ശ്രദ്ധിച്ച് വേണം നല്‍കാന്‍. അല്ലെങ്കില്‍ ഭാവിയില്‍ ഇവര്‍ക്ക് പൊണ്ണത്തടി ഉണ്ടായേക്കാം.
കാലറി ഏറെയുള്ളതും, എന്നാല്‍ കുട്ടികളുടെ വളര്‍ച്ചയില്‍ ധാതുലവണങ്ങളും പോഷകങ്ങളും തീരെ കുറഞ്ഞ ഭക്ഷണ സാധനങ്ങളെയാണ് ജങ്ക് ഫുഡ്ഡെന്ന് പറയുന്നത്. കാലറി കൂടുതലുള്ള ഇത്തരം ആഹാരസാധനങ്ങളില്‍ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവയാണ് കൂടുതല്‍. അതുകൊണ്ട് തന്നെ കൊച്ചുകുട്ടികളുടെ കാര്യത്തില്‍ എന്ത് ഭക്ഷണം കൊടുക്കുമെന്ന് ശ്രദ്ധിച്ചാല്‍ മതി.
കുട്ടികളില്‍ ഏറെ പേര്‍ക്കും പൊണ്ണത്തടി ഉണ്ടാവാന്‍ പ്രധാന കാരണം ജങ്ക് ഫുഡ്‌സ് തന്നെയാണ്. മറ്റ് ആഹാരങ്ങളെക്കാള്‍ കാണാന്‍ ഭംഗിയും, സ്വാദും ഉള്ള ഭക്ഷണമായതിനാല്‍ ജങ്ക്‌സ് ഫുഡ്ഡിനോടാണ് കുട്ടികള്‍ക്ക് ഇഷ്ടം. എന്നാല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ അവര്‍ ചോദിക്കുന്നത് എന്തും വാങ്ങിക്കൊടുക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം നമ്മുടെ കുട്ടികള്‍ക്ക് ഇതുപോലെയുള്ള ഭക്ഷണങ്ങള്‍ ആവശ്യമുണ്ടോയെന്ന്. വീട്ടില്‍ ആവിയില്‍ വേവിക്കുന്ന ആഹാരവും മായം ചേരാത്ത കറികളും കുട്ടികള്‍ക്ക് അമിത ഭാരം ഉണ്ടാക്കില്ല. മാത്രമല്ല ആവശ്യമായ ഗുണങ്ങളും നല്‍ക്കും.
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു സമീകൃതാഹാരമാണു വേണ്ടത്. സമീകൃതാഹാരത്തില്‍ വേണ്ടതെന്തൊക്കെയാണ് എന്നാണ് ഇനി ചുവടെ പറയുന്നത്. പഴങ്ങള്‍, പച്ചക്കറി, അരി, ഗോതമ്പ് ആഹാരങ്ങള്‍, പയര്‍വര്‍ഗങ്ങള്‍. മറ്റ് ഫ്രൈ ചെയ്ത് കഴിക്കുന്നവ പൊണ്ണത്തടി ഹോര്‍മോണ്‍ വ്യതിയാനം, പോലുള്ള അസുഖങ്ങള്‍ സൃഷ്ടിക്കും.