കുഞ്ഞിനു നിറം വയ്ക്കാന്‍ നല്‍കാം അധിക പരിചരണം; ഗര്‍ഭിണികളും അമ്മമാരും അറിയാന്‍ ചില കുഞ്ഞു നുറുങ്ങുകള്‍

Malayalilife
കുഞ്ഞിനു നിറം വയ്ക്കാന്‍ നല്‍കാം അധിക പരിചരണം; ഗര്‍ഭിണികളും അമ്മമാരും അറിയാന്‍ ചില കുഞ്ഞു നുറുങ്ങുകള്‍


ജനിക്കുന്ന കുഞ്ഞിന്റെ നിറം കറുപ്പാണോ വെളുപ്പാണോ എന്ന നോക്കിയല്ല അമ്മ കുഞ്ഞിന് സ്‌നേഹം നല്‍കുന്നത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് നല്ല നിറം ലഭിയ്ക്കുന്നതിനു വേണ്ടി കുങ്കുമപ്പൂവും മറ്റും കഴിയ്ക്കുന്നതും കുഞ്ഞിനോടുള്ള കരുതലും സ്‌നേഹവും കൊണ്ടാണ്. ജനനശേഷം കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി കുഞ്ഞിനെ മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

2. കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും.

3. മിതമായ ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

4. പ്രകൃതിദത്തമായി വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുക്കുന്ന സ്‌ക്രബ്ബര്‍ കുഞ്ഞിന് ഉപയോഗിക്കാവുന്നതാണ്. വെളുത്തകടലപ്പൊടിയും അല്‍പം റോസ് വാട്ടറും അല്‍പം പാലും കൂടി മിക്സ് ചെയ്ത് കുഞ്ഞിന്റെ ദേഹത്ത് തേച്ച് കുളിപ്പിക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ധിക്കാന്‍ സഹായിക്കും.

5. കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യേണ്ടത്. കുഞ്ഞിന്റെ ചര്‍മ്മത്തിന് അനുയോജ്യമായ മോയ്സ്ചുറൈസര്‍ ഉപയോഗിച്ച് ഓരോ നാലുമണിക്കൂറിലും മോയ്സ്ചുറൈസ് ചെയ്യുക.

6. കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടുള്ളതല്ല. മാത്രമല്ല അതിനു പകരമായി പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മ്മം കൊഴിഞ്ഞ് പോകാനും കാരണമാകുന്നു.

7. വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം കുറയ്ക്കും. അതുകൊണ്ട് കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് നല്ലതാണ്.

8. കുഞ്ഞിന് ഒരു തരത്തിലും നിര്‍ജ്ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കണം. അതിനായി ഇടക്കിടയ്ക്ക് വെള്ളം നല്‍കിക്കൊണ്ടിരിയ്ക്കണം. ഇത് കുഞ്ഞിന് ആരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുന്നു.

9. മൂന്ന് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ കുഞ്ഞിന് മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നിവയുടെ ജ്യൂസ് നല്‍കാം. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു മാര്‍ഗം കൂടിയാണിത്.

Read more topics: # parenting,# care,# child
Care for children to get more colour

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES