വീട്ടിലെ ബാത്റൂമുകളിൽ ആഡംബരം തോന്നിപ്പിക്കുന്ന ഒന്നാണ് ബാത്ടബ്ബുകള്‍. എന്നാൽ ഇവയിൽ അഴുക്കുകളും മറ്റും അതിവേഗം പിടിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ . വഴുക്കൽ ഉണ്ടാകുകയും തെന്നി വീഴാനുള്ള സാധ്യതയും ഏറെയാണ്. അതേ സമയം എങ്ങനെയാണ് ബാത്ടബ്ബ് എളുപ്പത്തില്‍ വൃത്തിയാക്കാം എന്ന് നോക്കാം.
ബാത്ടബ്ബ് കഴുകി വൃത്തിയാൻ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ലയിനിയാണ് വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഇതില്‍ അല്‍പം ഉപ്പ് ചേർത്ത് എടുക്കുന്ന ഒന്ന്. ഇവ വളരെ അധികം . പ്രകൃതിദത്തമായ ബ്ലീച് കൂടിയാണ്. എന്നാൽ ഇവ മതിയാകാത്തവർ ബ്ലീച് തന്നെ ഉപയോഗിച്ച് നോക്കാവുന്നതാണ്.
അതേ സമയം ബാത്ടബ്ബ് പെട്ടന്ന് തന്നെ വൃത്തിയാക്കാന്‍ പറ്റിയ വേറെ ഒരു മാർഗ്ഗമാണ് ഇറേസിങ് സ്‌പോഞ്ച്. ഇവ നന്നായി ഉരച്ചു കഴുകുമ്പോള്‍ ടബിന് കേടു പാടുകൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ചെറൂചൂടുവെള്ളത്തില്‍ അല്‍പം സോപ്പുപൊടിയും നാരങ്ങാനീരും കലര്‍ത്തി വെള്ളം നിറച്ചിട്ട ശേഷം ബാത്ടബ്ബ് വൃത്തിയായി കഴുകി എടുക്കാം.