Latest News

അങ്ങനെയൊക്കെ ഒരാളെ കുറിച്ച് പറയാമോ? അതൊക്കെ തെറ്റല്ലേ..അമ്മ..; ഒരു വശം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും ആ വാവിട്ട വാക്ക് തിരുത്തി മകന്‍; ആനിയുടെ ചമ്മിയ മുഖം ചര്‍ച്ചകളില്‍; ക്ഷീണിച്ചുപോയോ എന്ന് പ്രിയങ്കയോട് ചോദിച്ചത് നാട്ടുനടപ്പ്; മകന്റെ വ്‌ളോഗില്‍ വിശദീകരിച്ച് ആനി

Malayalilife
 അങ്ങനെയൊക്കെ ഒരാളെ കുറിച്ച് പറയാമോ? അതൊക്കെ തെറ്റല്ലേ..അമ്മ..; ഒരു വശം കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും ആ വാവിട്ട വാക്ക് തിരുത്തി മകന്‍; ആനിയുടെ ചമ്മിയ മുഖം ചര്‍ച്ചകളില്‍; ക്ഷീണിച്ചുപോയോ എന്ന് പ്രിയങ്കയോട് ചോദിച്ചത് നാട്ടുനടപ്പ്; മകന്റെ വ്‌ളോഗില്‍ വിശദീകരിച്ച് ആനി

നടി പ്രിയങ്ക നായരുടെ ലുക്കിനെക്കുറിച്ചുള്ള ആനിയുടെ പരാമര്‍ശം നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ് പ്രിയങ്ക നായരോട് എന്തുപറ്റി പാക്ക് പോലായല്ലോ എന്നായിരുന്നു ആനി ചോദിച്ചത്. മുമ്പും പലപ്പോഴും തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടുകളുടേയും ബോഡി ഷെയ്മിങിന്റേയുമൊക്കെ പേരില്‍ ആനി വിമര്‍ശനം നേരിട്ടിരുന്നു.

ഇപ്പോളിതാ മകന്‍ റുഷിനുമായി ആനി  നടത്തിയ ഒരു അഭിമുഖത്തിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബോഡി ഷെയിമിങ് (ശരീരത്തെ പരിഹസിക്കല്‍), ഫെമിനിസം എന്നീ വിഷയങ്ങളില്‍ ആനിയുടെ പഴയ ചില നിലപാടുകളെ മകന്‍ ചോദ്യം ചെയ്യുന്നതും തിരുത്തുന്നതുമാണ് വീഡിയോയിലുള്ളത്. 

ആനിയുടെ പഴയ അഭിമുഖങ്ങളിലെ ചില ഭാഗങ്ങള്‍ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് തയ്യാറാക്കിയ റോസ്റ്റിംഗ് വീഡിയോകള്‍ കണ്ട ശേഷമാണ് റുഷിന്‍ ഈ സംഭാഷണം തുടങ്ങുന്നത്. മറ്റുള്ളവരുടെ ശരീരപ്രകൃതിയെക്കുറിച്ച് ആനി മുന്‍പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മകന്റെ ഇടപെടല്‍. 

ഒരാളെ കാണുമ്പോള്‍ 'നീയെന്താ ഇത്ര ക്ഷീണിച്ചു പോയത്?' അല്ലെങ്കില്‍ 'നീയെന്താ വല്ലാതെ തടിച്ചു പോയത്?' എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നായിരുന്നു ആനിയുടെ വാദം. ആരെയും അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

എന്നാല്‍ ഇതിനെ മകന്‍ ശക്തമായി എതിര്‍ത്തു. ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും, കാണുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റായ രീതിയാണെന്നും റുഷിന്‍ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ഫെമിനിസത്തെക്കുറിച്ചുള്ള അമ്മയുടെ കാഴ്ചപ്പാട് എന്താണെന്നും റുഷിന്‍ ചോദിച്ചു. സ്ത്രീസമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും പുതിയ തലമുറയുടെ വ്യക്തമായ നിലപാടുകള്‍ മകന്‍ സംഭാഷണത്തിലുടനീളം പങ്കുവെച്ചു. 

 ശേഷമാണ് റുഷിന്‍ ഈ വിഷയത്തില്‍ അമ്മയുടെ മറുപടി തേടിയത്. 'കുലസ്ത്രീ അമ്മയാണോ?' എന്ന ചോദ്യവുമായാണ് റുഷിന്‍ അമ്മയ്ക്ക് മുന്നിലെത്തുന്നത്. 'അടുത്ത കോളുമായി വന്നേക്കുവാന്നോ' എന്നായിരുന്നു ആനിയുടെ മറുപടി.

'ഒരു അഭിനേത്രി എന്ന നിലയില്‍ പ്രിയങ്കയില്‍ വന്ന മാറ്റത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ വരുന്നത്, അപ്പോള്‍ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല. ആ സമയത്തൊക്കെ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുക എന്നത് വലിയ ഡെഡിക്കേഷനാണ്. എനിക്ക് നല്ല മുടി ഉണ്ടായിരുന്ന ആളാണ്. ആദ്യ സിനിമയ്ക്ക് വേണ്ടി ഞാന്‍ മുടി മുറിച്ചപ്പോള്‍ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. മുടി വെട്ടിയിട്ട് എന്തു കോലമാണെന്ന് ആരും ചോദിക്കാന്‍ വന്നിട്ടില്ല, എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ കാര്യത്തിലും ചോദിച്ചത്. മേക്കപ്പ് ഇല്ലാതെ അഭിനയിച്ചോ എന്നാണ് ചോദിച്ചത്. പ്രിയങ്കയുടെ കാര്യത്തിലും ആ ഡെഡിക്കേഷന്‍ കണ്ടുള്ള അതിശയമായിരുന്നു എന്റെ വാക്കുകളില്‍.


പക്ഷേ എന്റെ ഉള്ളില്‍ ആഴത്തിലൊന്നും ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഓരോ സിനിമയില്‍ അഭിനയിച്ചു വരുമ്പോഴാണ് അറിയാന്‍ കഴിയുന്നത്, ലാലേട്ടനും കമല്‍ ഹാസനുമൊക്കെ ഇതുപോലെ ചെയ്തിട്ടുണ്ടായിരുന്നുവെന്ന്. ഈ ഇതിഹാസങ്ങളെ മുന്നില്‍ കണ്ട് ഈ കുട്ടികളിത്രയും ഡെഡിക്കേറ്റഡ് ആണോ എന്ന അതിശയമായിരുന്നു എന്റെ മുഖത്ത്. അല്ലാതെ അവരെ ബോഡി ഷെയ്മിങ് ചെയ്തിട്ടേ ഇല്ല.

എന്റെ മുന്നില്‍ വെച്ച് ഒരാള്‍ ചെയ്താല്‍ തന്നെ ഞാന്‍ പറയും, നിങ്ങള്‍ അവരുടെ വശം കൂടി ചിന്തിക്കൂ എന്ന്. എന്നെ വിമര്‍ശിക്കുന്ന കുട്ടികളുടെ വിഡിയോ കാണിച്ചല്ലോ, ആ കുട്ടികളോട് എനിക്ക് വിരോധമൊന്നുമില്ല. അവരെ പ്രശംസിക്കുന്നു, എന്റെ തെറ്റ് തിരുത്തിയതും എന്റെ കാഴ്ചപ്പാടില്‍ നിന്നും ഇതൊക്കെ വ്യക്തമാക്കാന്‍ പറ്റിയതും അവര്‍ അത് ചെയ്തതുകൊണ്ടാണ്. ഞാന്‍ വളര്‍ന്നുവന്ന രീതിയുടേയും കേട്ടുപഠിച്ചതിന്റേയും പ്രശ്‌നമായിരിക്കാം. ഇപ്പോഴത്തെ കുട്ടികള്‍ ചില കാര്യങ്ങളില്‍ എന്നെ തിരുത്തുന്നുണ്ട്. മാറാന്‍ ഞാനും പരമാവധി ശ്രമിക്കുന്നുണ്ട്. ക്ഷീണിച്ചുപോയോ എന്ന് ചോദിക്കുന്നത് ഒരു നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്നതാണ്, എന്നോടും എത്ര പേര് ചോദിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ആര് ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് വിഷമമില്ല. ഇപ്പോ നല്ല വണ്ണം വച്ചല്ലോ ചേച്ചീ എന്നു ചോദിച്ചാല്‍ അതില്‍ ഞാന്‍ അഭിമാനിക്കുന്നു, എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു എന്നു പറയാം', ആനിയുടെ വാക്കുകള്‍.

മുതിര്‍ന്നവര്‍ക്ക് പലപ്പോഴും മനസ്സിലാകാത്ത 'പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്' (രാഷ്ട്രീയ ശരികള്‍) മകന്‍ വളരെ മാന്യമായി അമ്മയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിനെ ആരാധകര്‍ അഭിനന്ദിക്കുകയാണ്. മകന്റെ വാക്കുകള്‍ കേള്‍ക്കാനും തന്റെ ഭാഗത്തെ തെറ്റുകള്‍ മനസ്സിലാക്കാനും ആനി കാണിച്ച മനസ്സിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'പുതിയ തലമുറയ്ക്ക് കാര്യങ്ങള്‍ എത്ര വ്യക്തമായി അറിയാം എന്നതിന്റെ തെളിവാണ് ഈ സംഭാഷണം' എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാന കമന്റുകള്‍.


 

annie son rushin corrects

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES