Latest News

15-ഓളം വര്‍ഷമായി തുടരുന്ന രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊര്‍ജം പകരുന്നതും അവളുടെ കൂടെ ശ്രമത്തില്‍;ഈ വാര്‍ഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് സമര്‍പ്പിക്കുന്നു; വിവാഹ വാര്‍ഷികദിനത്തില്‍ കുറിപ്പും വിവാഹ ചിത്രങ്ങളുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി 

Malayalilife
15-ഓളം വര്‍ഷമായി തുടരുന്ന രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊര്‍ജം പകരുന്നതും അവളുടെ കൂടെ ശ്രമത്തില്‍;ഈ വാര്‍ഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് സമര്‍പ്പിക്കുന്നു; വിവാഹ വാര്‍ഷികദിനത്തില്‍ കുറിപ്പും വിവാഹ ചിത്രങ്ങളുമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി 

സംഗീത ലോകത്തെ പ്രിയപ്പെട്ട പേരുകളിലൊന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവി, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി കൈവച്ച എല്ലാ മേഖലകളിലും തിളങ്ങിയ  കൈതപ്രം 44-ാം വിവാഹ വാര്‍ഷികദിനത്തില്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കല്യാണചിത്രത്തിനൊപ്പം കല്യാണക്കുറിയുടെ ചിത്രവും ഇപ്പോഴുള്ള ഫോട്ടോയുമൊക്കെ ഉള്‍പ്പെടുത്തിയാണ് കൈതപ്രത്തിന്റെ പോസ്റ്റ്.
'വിജയകരമായ വിവാഹ ജീവിതം എന്നു ഞാന്‍ നിസ്സംശയം പറയും, ഞാനും എന്റെ പ്രിയതമ ദേവിയും തമ്മില്‍. എന്റെ ജീവിത വിജയം അന്നുമുതല്‍ ആരംഭിച്ചു. തൊഴില്‍, കല, സംഗീതം, സിനിമ, അവാര്‍ഡുകള്‍, പത്മശ്രീ വരെയുള്ള വളര്‍ച്ച ദേവിക്കു കൂടി അവകാശപ്പെട്ടതാണ്. 15-ഓളം വര്‍ഷമായി തുടരുന്ന എന്റെ രോഗാവസ്ഥയെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതും ഊര്‍ജം പകരുന്നതും അവളുടെ കൂടെ ശ്രമത്തില്‍ തന്നെ.

എന്റെ മക്കള്‍, അവരുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി ഗൃഹത്തിലെ മൂകാംബികാ ദേവിയുടെ കെടാവിളക്കു വരെ എല്ലാം തെളിച്ചു സൂക്ഷിക്കുന്നത് എന്റെ ദേവിയുടെ കയ്യൊതുക്കം തന്നെ.എന്റെ ഗാനങ്ങളില്‍ പലതും അവളുടെ പേരിലൂടെ പ്രശസ്തമാണ്. എന്റെ സുഹൃത്തുക്കള്‍ ശ്രീനി, സത്യന്‍ അന്തിക്കാട്, മുരളി, ലോഹി, സിബി മലയില്‍, ജയരാജ്, കമല്‍ തുടങ്ങിയവരെല്ലാം കുടുംബസുഹൃത്തുക്കളാണ്. ദേവി അവരുടെയൊക്കെ സഹോദരിയാണ്. ദാസേട്ടനും ഞങ്ങളുടെ വീട്ടില്‍ പലപ്രാവശ്യം വന്ന് ഈ വീടിന്റെ ദേവിയുടെ ആതിഥ്യം സ്വീകരിച്ച് സന്തോഷിച്ചിട്ടുണ്ട്. ഈ വാര്‍ഷികത്തിന്റെ നേട്ടം പ്രിയതമയ്ക്ക് തന്നെ സമര്‍പ്പിക്കുന്നു.സ്‌നേഹപൂര്‍വ്വം'.- കൈതപ്രം കുറിച്ചതിങ്ങനെ.

kaithapram damodaran namboodiris wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES