പാലക്കാട് നടുറോഡില്‍ നിസ്‌കരിച്ച് പ്രതിഷേധിച്ച യുവതിയെ അനുകൂലിച്ചും അവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചും സംവിധായിക ഐഷ സുല്‍ത്താന. നീതി ലഭിക്കാതായപ്പോഴാണ് ഒരു സ്ത്രീക്ക് റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നതെന്നും ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും ഐഷ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധം ശ്രദ്ധിക്കപ്പെടാന്‍ മാത്രം ഒറ്റയ്ക്കായ ഒരു സ്ത്രീക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ ജനശ്രദ്ധ ആകര്‍ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് അനീസയ്ക്കുണ്ടായിരുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.
'ആ പാവം സ്ത്രീക്ക് തന്റെ വിഷയം ലോകത്തെ അറിയിക്കണമായിരുന്നു. അതിനായി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു ഇതെന്ന് ഐഷ പറഞ്ഞു. അനീസയുടെ പ്രതിഷേധം ഇസ്ലാമിക നിയമത്തിനു എതിരെയാണെന്ന് ആരോപിച്ച് സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ആയിഷ ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. ശരിയത്ത് എന്നൊക്കെ പറഞ്ഞു . ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാര്‍പ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല, കാരണം ഇവിടെ ആ ചാണകം കലങ്ങില്ല എന്നാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ആയിഷ നല്‍കിയ മറുപടി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അനീസ എന്ന സ്ത്രീ പ്രതിഷേധിച്ചത് ഇസ്ലാമിക നിയമത്തിനു എതിരെയാണെന്നും പറഞ്ഞു സംഘി കൂട്ടങ്ങള്‍ പേ പിടിച്ച പട്ടികളെ പോലെ കടിച്ചു കീറാന്‍ വരുന്ന കാഴ്ചയാണ് ഞാനിപ്പോ ഫൈസ് ബുക്കില്‍ കൂടി കണ്ടോണ്ടിരിക്കുന്നത്... ഇസ്ലാം ശരിയത്ത് പ്രകാരം ഭര്‍ത്താവിന്റെ സ്വത്തിന്റെ അവകാശം ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്... അപ്പോ ആ സ്ത്രീ പ്രതിഷേധിച്ചത് ആര്‍ക്കെതിരെയാണ്? തന്റെ ഭര്‍ത്താവ് മരിച്ചപ്പോള്‍ അവര്‍ക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ കൊടുക്കാതെ കള്ളകഥയുണ്ടാക്കി ഈ സ്ത്രീയേയും രണ്ട് പെണ്‍ മക്കളെയും നടു റോഡിലേക്ക് വലിച്ചെറിഞ്ഞ സ്വാര്‍ത്ഥരായ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്ക് എതിരെയാണ് ആ സ്ത്രീ പ്രതിഷേധിച്ചത്... സ്വാര്‍ത്ഥ താല്പര്യം കൊണ്ട് നടക്കുന്നവര്‍ക്ക് മാത്രമേ ആ സ്ത്രിയെ, അവരുടെ അവകാശത്തിന് വേണ്ടിയുള്ള പൊരുതലിനെ തെറ്റായി കാണാന്‍ സാധിക്കു...
ശരിയത്ത് ശരിയത്ത് എന്നൊക്കെ പറഞ്ഞു ശരിയത്തിനെ പറ്റി ഒരു ചുക്കും അറിയാത്ത ഹാര്‍പ്പിക്ക് ഹുസൈനോക്കെ തള്ളുന്നതും കേട്ട് സംഘികളൊക്കെ കൂട്ടത്തോടെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല... കാരണം ഇവിടെ നിന്റെയൊക്കെ ചാണകം കലങ്ങില്ല. കോയമ്പത്തൂര്‍ സ്വദേശിനിയായ അനീസയാണ് തന്റെ കുടുംബത്തിലെ സ്വത്ത് തര്‍ക്കം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ റോഡില്‍ നിസ്‌കരിച്ച് പ്രതിഷേധിച്ചത്. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ക്കിടയിലിരുന്ന് നിസ്‌കരിക്കുന്ന അനീസയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന് അവകാശപ്പെട്ട സ്വത്ത് ഭര്‍ത്താവിന്റെ സഹോദരന്മാര്‍ തട്ടിയെടുത്തെന്ന് അനീസ ആരോപിക്കുന്നു.
രണ്ട് മക്കളുള്ള തനിക്ക് നീതി ലഭിക്കുന്നില്ലെന്നും, കുടുംബാംഗങ്ങള്‍ സ്വത്ത് വീതംവെച്ചെടുത്തപ്പോള്‍ തഴയപ്പെട്ടെന്നുമാണ് അനീസയുടെ പരാതി. 'പോലീസ് വരട്ടെ, എനിക്ക് നീതി വേണം' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അനീസയുടെ പ്രതിഷേധം. തുടര്‍ന്ന് സ്ഥലത്തെത്തിയ പാലക്കാട് സൗത്ത് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് നീക്കി. അനീസയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
രാഷ്ട്രീയ സംഘടനകളും മറ്റും നടത്തുന്ന റാലികളും പ്രതിഷേധങ്ങളും ഗതാഗത തടസ്സം ഉണ്ടാക്കാറുണ്ടെന്നും, നിസ്സഹായയായ ഒരു സ്ത്രീ നീതിക്ക് വേണ്ടി നടത്തിയ ഈ നീക്കത്തെയും അതുപോലെ കണ്ടാല്‍ മതിയെന്നുമാണ് ഇവരുടെ വാദം. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ഗതാഗത തടസ്സം ഉണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം രീതികള്‍ കര്‍ശനമായി തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.