കുഞ്ഞുങ്ങള്‍ക്ക് ഏഴ് മാസം പ്രായമാകുമ്പോള്‍ മുതല്‍ നെയ്യ് നല്കാം; ആരോഗ്യഗുണങ്ങള്‍ അറിയാം

Malayalilife
 കുഞ്ഞുങ്ങള്‍ക്ക് ഏഴ് മാസം പ്രായമാകുമ്പോള്‍ മുതല്‍ നെയ്യ് നല്കാം; ആരോഗ്യഗുണങ്ങള്‍ അറിയാം

കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോള്‍ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കാം. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോള്‍ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാം. ഇത് ചോറിലോ മറ്റ് ഭക്ഷണത്തിലോ ചേര്‍ക്കാം. കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നു.
 
കുട്ടികള്‍ക്ക് എപ്പോഴും പോഷക?ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ നല്‍കണം. നെയ്യിന്റെ പോഷക മൂല്യങ്ങള്‍ വെണ്ണയ്ക്ക് സമാനമാണ്. നെയ്യില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യില്‍ കാണപ്പെടുന്നു.

കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോള്‍ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കാം. കുഞ്ഞിന് ഒരു വയസ്സ് തികയുമ്പോള്‍ ഭക്ഷണത്തില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കാം. ഇത് ചോറിലോ മറ്റ് ഭക്ഷണത്തിലോ ചേര്‍ക്കാം. കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് രോ?ഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നു.

ഭാരക്കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് ഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അനാരോ?ഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ ഭാരം വര്‍ധിക്കും.

കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിറ്റാമിന്‍ ഇയും അത്യാവശ്യമാണ്. നെയ്യില്‍ മികച്ച അളവില്‍ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്കും നെയ്യ് ?ഗുണം ചെയ്യും. ദിവസവും രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് കുട്ടികളിലെ മലബന്ധപ്രശ്‌നം പരിഹരിക്കും. നെയ്യിന്‍ ആന്റി- ഓക്‌സിഡന്റ് ?ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കെല്ലാം നെയ്യ് ഉത്തമമാണ്.

ആദ്യത്തെ 5 വര്‍ഷങ്ങളില്‍ കുഞ്ഞിന്റെ മസ്തിഷ്‌കം വികസിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഈ സമയത്ത് കുട്ടികള്‍ക്ക് നിര്‍ബന്ധമായും നെയ്യ് നല്‍കണം.

Read more topics: # നെയ്യ്
ghee for babies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES