തമിഴ് സിനിമാലോകത്തെയും രാഷ്ട്രീയ വേദിയെയും ഒരുപോലെ ചൂടേകുന്ന വിവാദമാണ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന വിവാഹ മോചന വാര്‍ത്ത. വിജയ്ക്ക് എതിരെ ഭാര്യയായ സംഗീത സ്വര്‍ണലിംഗം വക്കീല്‍ നോട്ടീസ് അയച്ചുവെന്ന വിവരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇപ്പോളിതാ തൃഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരി ക്കുകയാണ് ഗായിക സുചിത്ര രാമദുരൈ
സംഗീത ഡിവോഴ്‌സുമായി മുന്നോട്ട് പോകാന്‍ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലര്‍ത്തിയതാണെന്നും തൃഷ ഒരു ബൈസെക്ഷ്വല്‍ ആണെന്നും സുചിത്ര പറയുന്നു.
തൃഷ ഒരു ബൈസെക്ഷ്വല്‍ ആണ്. ആണിനോടും പെണ്ണിനോടും അവള്‍ക്ക് താല്പര്യമുണ്ട്. അതില്‍ പെണ്ണുങ്ങളോടാണ് ഒരുപടി മുകളില്‍ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ വിജയ് ഇരിക്കും നിക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും'.- സുചിത്ര പറയുന്നതിങ്ങനെ.
വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലില്‍ താന്‍ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്‌നവും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയെന്നുമാണ് ഹര്‍ജിയില്‍ സംഗീത പറയുന്നത്. ചതിച്ചുവെന്ന തോന്നലില്‍ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹര്‍ജിയിലുണ്ട്. തുടക്കത്തില്‍ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതു പാലിക്കപ്പെട്ടില്ലെന്നും ദീര്‍ഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.